വീഡിയോയില്‍ ഒരു വ്യക്തിയെ ക്രൂരമായി മര്‍ദിക്കുന്നത് ബിജെപി എംഎല്‍എ അനില്‍ ഉപധ്യായാണോ…?

രാഷ്ട്രീയം

വിവരണം

FacebookArchived Link

“ബിജെപി. എം‌എൽ‌എ അനിൽ ഉപാധ്യായയുടെ ഈ പ്രവൃത്തിയെക്കുറിച്ച് മോദി എന്ത് പറയും,

ഈ വീഡിയോ വൈറലാക്കി മാറ്റുക, അതിന് ഇന്ത്യ മുഴുവൻ കാണാനാകും.” എന്ന അടിക്കുറിപ്പോടെ 21 സെപ്റ്റംബര്‍ 2019 മുതല്‍ ഒരു വീഡിയോ ചില ഫെസ്ബൂക്ക് പ്രൊഫൈലുകള്‍ നിന്ന് പ്രച്ചരിപ്പിക്കുകെയാണ്. വീഡിയോയില്‍ ഒരു വ്യക്തിയെ മുകളില്‍ കയറുകൊണ്ട് കെട്ടി അതിക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങലാണ് നാം കാണുന്നത്. ഈ അതിക്രൂരമായ കുറ്റകൃത്യം ചെയ്യുന്നത് ബിജെപിയുടെ എംഎല്‍എയായ അനില്‍ ഉപധ്യയാണെന്ന്‍ പോസ്റ്റില്‍ ആരോപിക്കുന്നു. ഈ എംഎല്‍എ എവിടുത്തെതാണ്, വീഡിയോയില്‍ നടക്കുന്ന സംഭവം എന്താണ്, മര്‍ദനം ഏല്‍ക്കുന്ന പാവം ചെറുപ്പക്കാരന്‍ ആരാണ് എന്നൊന്നും പോസ്റ്റില്‍ നല്കിട്ടില്ല. പോസ്റ്റില്‍ കാണുന്നത് യഥാര്‍ത്ഥത്തില്‍ അനില്‍ ഉപധ്യായ് എന്ന പേരുള്ള ഒരു ബിജെപി എംഎല്‍എയാണോ? സത്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

അനില്‍ ഉപധ്യായ് ഒരു സാങ്കല്‍പികമായ ഒരു കഥാപാത്രമാണ്. ഇങ്ങനെയൊരു എംഎല്‍എ ബിജെപിയിലില്ല. തെരെഞ്ഞെടുപ്പ് കാലത്തില്‍ അനില്‍ ഉപധ്യായുടെ പേരില്‍ പ്രചരിക്കുന്ന ഒരുപ്പാട് വ്യാജ പോസ്റ്റുകള്‍ ഞങ്ങള്‍ അന്വേഷിചിട്ടുണ്ടായിരുന്നു. ഇങ്ങനെയൊരു എംഎല്‍എ ബിജെപിയിലില്ല. അനില്‍ ഉപധ്യായ് എന്ന സാങ്കല്‍പികമായ കഥാപാത്രത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ ഞങ്ങള്‍ തെറ്റാണ് എന്ന്തെളിയിച്ചതിന്‍റെ റിപ്പോര്‍ട്ടുകളുടെ ലിങ്കുകള്‍ താഴെ നല്‍കിട്ടുണ്ട്.

അപ്പോള്‍ പോസ്റ്റില്‍ ആരോപിക്കുന്നത് വ്യാജമാണ് എന്ന് നമുക്ക് അനുമാനിക്കാം. പക്ഷെ വീഡിയോയില്‍ നടക്കുന്ന സംഭവം എന്താണ്? വീഡിയോയില്‍ കാണുന്ന വ്യക്തികള്‍ ആരാണ്? എന്നതിന്‍റെ ഉത്തരം അന്വേഷിക്കേണ്ടി വരും. അതിനാല്‍ ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി ഗൂഗിളില്‍ വീഡിയോയില്‍ കാണുന്ന സംഭവത്തിനോട് സംബന്ധിച്ച പ്രത്യേക കീ വേര്‍ഡുകള്‍ ഉപയോഗിച്ച്  അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിനാമങ്ങള്‍ പരിശോധിച്ചപ്പോള്‍ സംഭവത്തിനെ കുറിച്ച് വ്യക്തത ഞങ്ങള്‍ക്ക് ലഭിച്ചു. ടൈംസ്‌ ഓഫ് ഇന്ത്യ, ANI തുടങ്ങിയ മാധ്യമങ്ങള്‍ ജൂലൈ മാസത്തില്‍ ഈ വീഡിയോയിനെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ANIയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍യുടെ സ്ക്രീന്ഷോട്ടും ലിങ്കുകളും താഴെ നല്‍കിട്ടുണ്ട്.

TOIArchived Link
ANIArchived Link

വാര്‍ത്തകള്‍ പ്രകാരം വീഡിയോ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ നഗരത്തിലെതാണ്. വീഡിയോയില്‍ മര്‍ദിക്കുന്ന സംഘം നാഗ്പ്പുരില്‍ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനി നടത്തുന്നവരാണ്. അഖില്‍ പോഹന്കര്‍, അമിത് ഥാക്രെ എന്നാണ് ഇവരുടെ പേര്. മര്‍ദനതിന് ഇരയായ ചെരുപ്പക്കാരന്‍റെ പേര് വിക്കി ആഗ്ലാവേ എന്നാണ്. വാര്‍ത്ത‍കള്‍ പ്രകാരം വിക്കിയുടെ മുതലാളിമാര്‍ വിക്കിക്ക് തിരുവനന്തപുരത്ത് ചരക്ക് കൊണ്ടുപോക്കാനായി കുറച്ച് രൂപ നല്കിയിരുന്നു. വിക്കി ആ രൂപ സ്വന്താമായി  ഉപയോഗിച്ചു എന്നിട്ട് മുതലാളിമാര്‍ പറഞ്ഞ പണി ചെയ്തില്ല. അതിനാല്‍ രണ്ട് മുതലാളിമാര്‍ ചേര്‍ന്ന് വിക്കിയെ അവരുടെ ഓഫീസില്‍ വിളിച്ച് ഇത്തരത്തില്‍ ഉപദ്രവിച്ചു. വസ്ത്രങ്ങള്‍ അഴിച്ചു ശേഷം ക്രൂരമായി വിക്കിയെ ഇവര്‍ മര്‍ദിച്ചു. ഈ സംഭവത്തിന്‍റെ വീഡിയോ വൈറല്‍ ആയതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. 

https://youtu.be/cRPvHuLxs1g

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. നാഗ്പ്പുരില്‍ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ഉടമസ്ഥന്മാര്‍ അവരുടെ ഒരു ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ  സാങ്കല്‍പികമായ ബിജെപി എംഎല്‍എയുടെ പേരില്‍ പ്രചരിപ്പിക്കുകയാണ്. 

Avatar

Title:വീഡിയോയില്‍ ഒരു വ്യക്തിയെ ക്രൂരമായി മര്‍ദിക്കുന്നത് ബിജെപി എംഎല്‍എ അനില്‍ ഉപധ്യായാണോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •