ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ആഹ്ലാദവും, ആവേശവും പ്രകടിപ്പിക്കാനായി ദേശിയ ഗാനം പാടുന്ന കാശ്മീരികളുടെ വീഡിയോയാണോ ഇത്…?

ദേശിയം

വിവരണം

FacebookArchived Link

“കേരളത്തിൽ കിടന്ന് കുരു പൊട്ടിക്കുന്ന അന്തം കമ്മികൾ കാണുക കാശ്മീർ ജനതയുടെ അഭിമാനവും ,ആവേശവും ,ആഹ്ളാദവും .??????????” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 6, 2019 മുതല്‍ ‎Swaraj Tn Swaraj Tn‎ എന്ന പ്രൊഫൈലിലൂടെ ഹൈന്ദവീയം – The True Hindu എന്ന ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ പെൺകുട്ടികളുൾപ്പെടെ മുസ്ലിങ്ങള്‍ ഇന്ത്യന്‍ കോടി പിടിച്ച് ദേശിയ ഗാനം പാടുന്നതായി കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ നല്‍കിയ വിവരണപ്രകാരം ഈ മുസ്ലിം ജനങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍കാര്‍ റദ്ദാക്കിയതിനെ തുടർന്ന് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രതിഷേധിക്കുമ്പോള്‍  ആഹ്ലാദവും, ആവേശവും പ്രകടിപ്പിക്കുന്ന കശ്മീരികളാണ് എന്ന് മനസിലാകുന്നു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടർന്ന് കശ്മീരില്‍ ജനങ്ങള്‍ അതിനെ ഇങ്ങനെയൊരു രീതിയില്‍ സ്വാഗതം ചെയ്തുവോ? ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ആഹ്ലാദവും ആവേശവും പ്രകടിപ്പിക്കുന്ന കശ്മീരികളുടെ വീഡിയോയാണോ ഇത്? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

 ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി In-Vid ഉപയോഗിച്ച് വീഡിയോയിനെ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭ്യമായ ഫ്രെമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു, പക്ഷെ അതിലുടെ ഞങ്ങള്‍ക്ക് യാതൊരു പരിനാമങ്ങളും ലഭിച്ചില്ല. അതിനാല്‍ ഞങ്ങള്‍ യുടുബില്‍ അന്വേഷിച്ചു നോക്കി. “Indian Muslims Singing National Anthem” എന്നി കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഇതേ വീഡിയോ ഞങ്ങള്‍ക്ക് വ്യത്യസ്തമായ വിവരണത്തോടെ യുടുബില്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. ഈ വീഡിയോ പ്രസ്തുത പോസ്റ്റിലൂടെ വീഡിയോയെ കാലും മുമ്പ് യുടുബില്‍ പ്രസിദ്ധികരിച്ചതായി അറിയാന്‍ സാധിക്കുന്നു. ഇതില്‍ ഏറ്റവും പഴയ വീഡിയോ The Laltain എന്ന യുടുബ്‌ ചാനലില്‍ കഴിഞ്ഞ കൊല്ലം ഓഗസ്റ്റ്‌ 17ന് പ്രസിദ്ധികരിച്ചിട്ടുണ്ട്.

വീഡിയോ എവിടെത്തെതാണ് എന്ന് വിവരം വീഡിയോയുടെ അടിക്കുറിപ്പില്‍ നല്കിയിട്ടില്ല. ഞങ്ങള്‍ ഇത് പോലെ മറ്റേ യുടുബ്‌ ചാനലുകൾ ഈ വീഡിയോയുടെ കൂടെ നല്‍കിയ വിവരണകള്‍ പരിശോധിച്ചപ്പോള്‍ വീഡിയോ സൗദി അറേബ്യയിലെ മക്കയില്‍ അസിസിയയില്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഇന്ത്യയുടെ സ്വതന്ത്ര ദിനം ആഘോഷിച്ചു എന്ന അവകാശവാദം കണ്ടെത്തിയിട്ടുണ്ട്. 

YouTuber G എന്ന യുടുബ്‌ ചാനലില്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ സൗദി അറേബ്യയിലെതാണ് എന്ന് അവകാശപ്പെടുന്നു. ഈ ഒരു ഊഹം വെച്ച് ഞങ്ങള്‍ ഫെസ്ബൂക്കില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇതേ വിവരണം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തി പ്രചരിപ്പിക്കുന്നതായി കണ്ടെത്താന്‍ സാധിച്ചു. സൗദി അറേബ്യയിലെതാണ് എന്ന് അവകാശപ്പെട്ട് ഫെസ്ബൂക്കില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

എന്നാല്‍ വീഡിയോ സൗദിയിലെതന്നെയാണോ എന്ന് വ്യക്തമായി പറയാന്‍ സാധിക്കില്ല. ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോ എവിടുത്തെതാണ് എന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. പക്ഷെ വീഡിയോ പഴയതാണ് എന്നിട്ട് കേന്ദ്ര സര്‍ക്കാര്‍ കാശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച് ആര്‍ട്ടിക്കിള്‍ 370ന്‍റെ ഖണ്ഡം 2, ഖണ്ഡം 3 റദ്ദാക്കിയതിനെ തുടർന്ന് ആവേശവും, ആഹ്ലാദവും പ്രകടിപ്പിക്കാനായി ദേശിയഗാനം പാടുന്നതിന്‍റെ വീഡിയോയല്ല എന്ന് ഉറപ്പാണ് കാരണം വീഡിയോ ഒരു കൊല്ലം മുമ്പ് മുതല്‍ ഓണ്‍ലൈന്‍ ലഭ്യമാണ്.

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് തെറ്റാണ്‌. വീഡിയോ കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടർന്ന് ആഹ്ലാദവും, ആവേശവും പ്രകടിപ്പിക്കാനായി ദേശിയഗാനം പടുന്നതിന്‍റെ വീഡിയോയല്ല പകരം ഹജ്ജില്‍ പോകുന്നതിനു മുമ്പ് ദേശിയഗാനം പാടുന്ന ഒരു ഇന്ത്യന്‍ മുസ്ലിം കൂട്ടരുടെ വീഡിയോയാണ്. വീഡിയോ എവിടുത്തെതാണ് അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചില്ല.

Avatar

Title:ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ആഹ്ലാദവും, ആവേശവും പ്രകടിപ്പിക്കാനായി ദേശിയ ഗാനം പാടുന്ന കാശ്മീരികളുടെ വീഡിയോയാണോ ഇത്…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •