വീഡിയോയില്‍ കാണുന്ന ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം നടത്തിയത് കാവി ഭീകരരാണോ…?

സാമൂഹികം

വിവരണം

FacebookArchived Link

“മോഡിയുടെ ഇന്ത്യയില്‍ പോലീസിനും പട്ടാളത്തിനും വരെ രക്ഷയില്ല.!! കാവിഭീകരന്മാരുടെ ഭീകരാക്രമണം കാണുക

ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഹിന്ദുത്വ തീവ്രവാദം.” എന്ന അടിക്കുരിപ്പോടെ ജൂലൈ 1, 2019 മുതല്‍ Yasar Arafath എന്ന ഫെസ്ബൂക്ക് പേജിലൂടെ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു ഉദ്യോഗസ്ഥയെ ആൾക്കൂട്ടം ലാത്തിയുമായി മര്‍ദിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഹിന്ദുത്വ തിവ്രവാദം എന്ന് ആരോപിച്ചിട്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ഉദ്യോഗസ്ഥയെ തള്ളുന്നവര്‍ കാവി ഭീകരരാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. ഇന്ത്യയിലെ പോലീസ് ഉദ്യോഗസ്തന്മാരെയും ഇപ്പോള്‍ രക്ഷയില്ല എന്നും പോസ്റ്റില്‍ പറയുന്നു. അപ്പോള്‍ പോസ്റ്റില്‍ ആരോപിക്കുന്ന പ്രകാരം വീഡിയോയില്‍ കാണുന്ന ഒരു പോലീസ് ഉദ്യോഗസ്ഥയാണ് എന്നിട്ട് ഇദ്ദേഹത്തിനെ ഇത്തരത്തില്‍ ക്രൂരമായി മര്‍ദിക്കുന്ന സംഘം ഹിന്ദുത്വ തീവ്രവാദികളുടെതാണെന്നും മനസിലാക്കുന്നു. എന്നാല്‍ പോസ്റ്റില്‍ ആരോപിക്കുന്ന പോലെ ആക്രമണത്തിനിരയായ സ്ത്രീ പോലീസ് ഉദ്യോഗസ്ഥയാണോ? ഹിന്ദുത്വ ഭികരരാണോ ഈ ഉദ്യോഗസ്ഥയെ ഇത്തരത്തില്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്? നമുക്ക് യഥാര്‍ത്ഥ സംഭവം എന്താണെന്ന് അറിയാം.

വസ്തുത അന്വേഷണം

വീഡിയോയിനെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോ In-vid ഉപയോഗിച്ച് പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭിച്ച ഫ്രേമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിനാമങ്ങൾ പരിശോധിച്ചപ്പോള്‍ താഴെ നല്‍കിയ സി.എന്‍.എന്‍. വാര്‍ത്ത‍ ഞങ്ങള്‍ക്ക് ലഭിച്ചു. വാര്‍ത്തയുടെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്:

CNNArchived Link

വാര്‍ത്ത‍ പ്രകാരം ഒരു ആള്‍കൂട്ടം തെലിംഗാനയില്‍ ഒരു സ്ത്രീ ഫോറസ്റ്റ് റേഞ്ചറെ ആക്രമിച്ചു. ഇതിനെ തുടർന്ന് തെലിംഗാന പോലീസ് 26 പേരെ അറസ്റ്റ് ചെയ്തു. 

സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ഓണ്‍ലൈന്‍ വാര്‍ത്ത‍കൾ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങൾ ഇപ്രകാരമാണ്:

സംഭവം തെലിംഗാനയിലെ സിര്‍പുര്‍ കാഗജ്നഗര്‍ എന്ന മണ്ഡലത്തിലെതാണ്. 

വീഡിയോയില്‍ കാണുന്ന ഉദ്യോഗസ്ഥ ഒരു ഫോറസ്റ്റ് റേഞ്ചറാണ്. അവരുടെ പേര് സി. അനിത എന്നാണ്.

സിര്‍പ്പുരില്‍ സരസാല എന്ന ഗ്രാമത്തില്‍ അനിത ചെടികള്‍ വെക്കാന്‍ പോയ്യപ്പോള്‍ അവിടെത്തെ ഗ്രാമസ്തര്‍ തെലിംഗാന ഭരിക്കുന്ന ടി.ആര്‍.എസ്. എം.എല്‍.എ കൊന്നെരു കൊന്നപ്പയുടെ സഹോദരന്നായ കൊന്നെരു കൃഷ്ണയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥക്ക് നേരെ ആക്രമണം നടത്തി. ബാംബൂവും ലാത്തിയുമായി ഇവര്‍ അനിതയെ ആക്രമിച്ചു. ആദ്യം കൃഷ്ണ ആക്രമിച്ചതിനെ തുടർന്നാണ് ഗ്രാമസ്തര്‍ അനിതക്ക് നേരെ ആക്രമണം നടത്താന്‍ വന്നത് എന്ന് അനിത മാധ്യമങ്ങളെ അറിയിച്ചു. “ഒരു മൃഗത്തിനോടും ഈ രീതിയില്‍ ആരും  പെരുമാറില്ല.” എന്ന് അനിത തന്‍റെ വേദന മാധ്യമങ്ങളുടെ മുന്നില്‍ പ്രകടിപ്പിച്ചു. ഇതിനെ തുടർന്ന് കൊന്നെരു കൃഷ്ണ അടക്കം 25 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ അനിത ഞങ്ങള്‍ക്ക് എതിരെ ജാതിപരമായി ആക്ഷേപങ്ങൾ നടത്തി എന്ന് ആരോപിച്ച് ഗ്രാമസ്തര്‍ ഫോറസ്റ്റ് റേഞ്ചർക്കെതിരെ SC/ST ആക്റ്റ് പ്രകാരം കേസ് എടുത്തു.

സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച പ്രശസ്ത മാധ്യമങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍കൾ വായിക്കാം.

India TodayArchived Link
TOIArchived Link
News18Archived Link

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂർണമായി വ്യാജമാണ്. കാവി ഭീകരര്‍ ഒരു പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ തെലിംഗാനയില്‍ ഒരു ഫോറസ്റ്റ് റേഞ്ചര്‍ക്ക് നേരെ സംസ്ഥാനം ഭരിക്കുന്ന തെലിംഗാന രാഷ്ട്ര സമിതിയുടെ ഒരു എം.എല്‍.എ. യുടെ സഹോദരന്റെ നേതൃത്വത്തില്‍ ഗ്രാമസ്തര്‍ നടത്തിയ ആക്രമണത്തിന്‍റെതാണ്. അതിനാല്‍ വസ്തുത അറിയാതെ പ്രിയ വായനക്കാര്‍ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Avatar

Title:വീഡിയോയില്‍ കാണുന്ന ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം നടത്തിയത് കാവി ഭീകരരാണോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •