
വിവരണം
RSS നേയും, 4 വർഷത്തെ മോഡി ഭരണത്തേയും വാനോളം പുകഴ്ത്തി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു .. #Maximum_Share ???️ എന്ന തലക്കെട്ട് നല്കി കുറച്ചു നാളുകളായി ഒരു വീഡിയോ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സെക്യുലര്‍ തിങ്കേഴ്സ് എന്ന ഗ്രൂപ്പില്‍ ജനുവരി 10ന് അരുണ്‍ എം.ടി.മണ്ണാര്‍ത്തോടി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 164 ഷെയറുകളും 149ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
Archived Link |
എന്നാല്‍ പ്രചരിക്കുന്ന വീഡിയോയില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു മോദി സര്‍ക്കാരിന്റെ ഭരണത്തെ പുകഴ്ത്തുകയാണോ ചെയ്യുന്നത്? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
4 വര്‍ഷത്തെ മോദി ഭരണത്തെ പുകഴ്ത്തി സംസാരിക്കുകയാണ് മാര്‍ക്കണ്ഡേയ കട്ജു എന്ന തലക്കെട്ട് വിശ്വസിച്ച് നിരവധി പേര് ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം കടുത്തഭാഷയില്‍ മോദി ഭരണത്തിലെ ഇന്ത്യയിലെ അവസ്ഥയെ കുറിച്ച് വിമര്‍ശനം ഉന്നയിക്കുകയാണ് ചെയ്തത് എന്നതാണ് വാസ്തവം. കട്ജു നടത്തിയ പ്രതികരണത്തിന്റെ പരിഭാഷ ഇങ്ങനെയാണ്-
അമേരിക്കയില്‍ ഒക്കെ ആളുകള്‍ ചിരിക്കുകയാണ്. ഞാന്‍ നാല് മാസത്തോളം അമേരിക്കയിലുണ്ടായിരുന്നു. അവിടെയുള്ളവര്‍ക്ക് പരിഹാസമാണ്. പശുവിനെ കശാപ്പ് ചെയ്യുന്നു എന്ന പേരില്‍ മനുഷ്യരെ കൊല്ലുകയാണ്. ലോകത്ത് എല്ലാവരും ബീഫ് കഴിക്കുന്നുണ്ട്. അപ്പോള്‍ എല്ലാവരെയും കൊല്ലുമോ. അമേരിക്കയില്‍ ബീഫ് കഴിക്കും. ഞാന്‍ കേരളത്തില്‍ പോയപ്പോള്‍ അവിടെയും എല്ലാവരും ബീഫ് കഴിക്കും. ഞാനും ബീഫ് കഴിക്കുന്നയാളാണ്. പശു മാതാവാണത്രെ. അവ നമുക്ക് പാല് നല്‍കും. അപ്പോള്‍ ആടോ.. പാല് നല്കുന്ന മറ്റു മൃഗങ്ങളോ. അവരൊന്നും ദൈവങ്ങളല്ലേ എന്നതാണ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ വിമര്‍ശനം. ഇന്ത്യയില്‍ ബീഫിന്റെ പേരില്‍ നടന്ന അക്രമങ്ങളെ കുറിച്ചാണ് കട്ജുവിന്റെ പരാമര്‍ശം. അല്ലാതെ മോദി ഭരണത്തെ കുറിച്ചല്ല പറയുന്നത്.
നിഗമനം
മോദി ഭരണത്തില്‍ ഇന്ത്യയില്‍ ബീഫിന്റെ പേരില്‍ നടന്ന അക്രമങ്ങളെ കടുത്ത ഭാഷയില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു വിമര്‍ശിക്കുന്ന വീഡിയോയാണ് അദ്ദേഹം മോദി സര്‍ക്കാരിനെ പുകഴ്ത്തുന്നു എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഫെയ്സ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:മോദി സര്‍ക്കാരിനെ പുകഴ്ത്തി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ?
Fact Check By: Dewin CarlosResult: False
