അവയവ മോഷണത്തിനായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തെ പിടികൂടി- വീഡിയോ ദൃശ്യങ്ങളുടെ വസ്തുത ഇതാണ്…

കുറ്റകൃത്യം സാമൂഹികം

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളെ  കുറിച്ചുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ എക്കാലവും വൈറലാണ്.  പലരും ഇതൊരു മുന്നറിയിപ്പ് എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. അതിവേഗം ഇത്തരം വാർത്തകൾ ഷെയർ ചെയ്യപ്പെടുകയും ചെയ്യും. കുട്ടികളെ  തട്ടിക്കൊണ്ടു പോകുന്ന സന്യാസി സംഘത്തെ കുറിച്ചുള്ള ഒരു വീഡിയോ ഈയിടെ പ്രചരിച്ചു തുടങ്ങിയത്  ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു 

 പ്രചരണം

കുട്ടികളെ തട്ടിക്കൊണ്ടു പോയി ഡോക്ടർമാരുടെ സഹായത്തോടെ അവയവങ്ങള്‍ എടുത്ത് വില്പന ചെയ്യുന്ന സംഘത്തെ പിടികൂടി എന്നാ സന്ദേശമാണ് വീഡിയോ ഉപയോഗിച്ച് നല്‍കുന്നത്.  കഴുത്തിനു താഴോട്ട് വയര്‍ ഭാഗം വരെ സർജറി ചെയ്തത് പോലെയുള്ള നീളന്‍  പാടുകളുള്ള  ചെറിയ കുട്ടികളുടെ മൃതദേഹങ്ങൾ കാണാം. തുടര്‍ ദൃശ്യങ്ങളില്‍  കാവി വസ്ത്രധാരികളായ ചിലരെ നാട്ടുകാര്‍  പിടികൂടുന്നതും കൈകാര്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇത് എവിടെയാണ് നടന്നത് എന്ന് എനിക്കറിയില്ല

ശ്രദ്ധിക്കുക

കുട്ടികളെ തട്ടികൊണ്ടു പോയി ഉന്നദ ടോക്ട്ടർമാരുടെ സഹായത്തോടെ ,,,,,

👉 ശരീരം കീറിമുറിച്ച് ആവശ്യമുള്ളതെല്ലാം എടുത്ത് ഉപേക്ഷിക്കുന്ന സംഘം പിടിയിൽ നാട്ടുകാരാണ് ഇവരെയും പിടി കൂടുന്നത് ,

🔥ജാഗ്രത”

FB postarchived link

കുട്ടികളെ കൊന്ന് അവയവങ്ങൾ എടുക്കുന്ന സംഘത്തെ പിടികൂടി എന്നാണ് വീഡിയോ വഴി  അവകാശപ്പെടുന്നത്. എന്നാൽ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.  

വസ്തുത ഇതാണ്

പ്രചരിക്കുന്ന വീഡിയോയിൽ രണ്ട് വ്യത്യസ്ത ദൃശ്യങ്ങളാണ് നൽകിയിട്ടുള്ളത്. ഏതാനും കുട്ടികൾ മരിച്ചു കിടക്കുന്ന ദൃശ്യങ്ങളും സന്യാസിമാരെ നാട്ടുകാർ പിടികൂടി വെച്ചിരിക്കുന്ന ദൃശ്യങ്ങളും. എന്നാല്‍ രണ്ടും രണ്ടു വ്യത്യസ്ത ദൃശ്യങ്ങളാണ്. ഇവ രണ്ടും തമ്മിൽ യാതൊരു ബന്ധവുമില്ല. ആദ്യത്തെ ദൃശ്യങ്ങളുടെ കീ ഫ്രെയിമുകളുടെ  ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ വെള്ളത്തിൽ മുങ്ങി മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ എന്ന് സൂചിപ്പിക്കുന്നു ചില റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. 

പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ ഉറവിടങ്ങൾക്കായി തിരഞ്ഞപ്പോൾ, 2022 ജൂലൈ 17 ന് സഹദേവ് കസ്വാൻ എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ പങ്കുവച്ച പോസ്റ്റിൽ മരിച്ച കുട്ടികളുടെ സമാന ദൃശ്യങ്ങൾ കാണിക്കുന്ന ചിത്രങ്ങൾ കണ്ടെത്തി. നാല് കുട്ടികൾ ഡ്രെയിനേജിൽ വീണാണ് മരണത്തിന് കീഴടങ്ങിയതെന്ന് കാണിച്ചാണ് സഹദേവ് കസ്വാൻ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 

രാജസ്ഥാനിലെ നാഗൂരിൽ മുനിസിപ്പൽ കോർപ്പറേഷൻ നിർമ്മിച്ച കുഴികളാണെന്ന് ആരോപിക്കുന്നു. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ മാധ്യമങ്ങളുടെ  നിരവധി ലേഖനങ്ങളും വീഡിയോകളും  ലഭിച്ചു. എന്നാൽ ഈ ലേഖനങ്ങളിലും വീഡിയോകളിലും സമാന ദൃശ്യങ്ങൾ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

ഈ വീഡിയോ എപ്പോൾ എവിടെയാണ് ചിത്രീകരിച്ചതെന്ന് കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞില്ല. കുട്ടികളുടെ മൃതദേഹങ്ങളില്‍  ‘Y’ ആകൃതിയിലുള്ള മുറിവുണ്ട്, കൂടാതെ തുന്നലുകൾ (സർജിക്കൽ ത്രെഡുകൾ) പോലും ദൃശ്യമാണ്. സൂചിപ്പിക്കുന്നത് പോലെ ‘വൃക്ക മാറ്റിവയ്ക്കൽ’ സമയത്ത് അത്തരം മുറിവുകൾ ഉണ്ടാകില്ല എന്നാണ്  മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്ന  മെഡിക്കൽ പ്രാക്ടീഷണർമാരോട് ഞങ്ങളെ അറിയിച്ചത്. ഓട്ടോപ്സി സമയത്ത് ഉണ്ടാക്കുന്ന തരം മുറിവുകളാണിത്. അതായത് ദൃശ്യങ്ങളില്‍ കാണുന്ന കുട്ടികള്‍ മരിച്ചത് ഡ്രെയിനേജ് കുഴിയില്‍ വീണാണ്. അല്ലാതെ അവയവങ്ങള്‍ കവര്‍ന്ന് എടുക്കപ്പെട്ടത് കൊണ്ടല്ല.  

അടുത്ത വീഡിയോ ദൃശ്യങ്ങളുടെ  സത്യാവസ്ഥ അറിയാനായി ഞങ്ങൾ വാർത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷണം നടത്തി നോക്കിയപ്പോൾ ദൈനിക് ഭാസ്കര്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം കണ്ടെത്തി. കുട്ടികളെ തട്ടിക്കൊണ്ടുപോയി കിഡ്നി നീക്കം ചെയ്യുന്ന സംഘമാണിത് എന്ന കള്ള പ്രചരണം നടത്തുന്നവര്‍ക്ക് എതിരെ നടപടി എടുക്കും എന്ന് പോലീസ് അറിയിച്ചു  എന്നാണ് ഉള്ളടക്കത്തിൽ നൽകിയിട്ടുള്ളത്. ദൃശ്യങ്ങളിലെ കാവി വേഷധാരികളെ കുറിച്ച് ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അവർക്കെതിരെ തെളിവുകളൊന്നുമില്ല എന്നതിനാൽ വിവരങ്ങൾ ശേഖരിച്ച ശേഷം കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ഇവര്‍ക്ക് യാതൊരു പങ്കുമില്ല എന്നറിയിക്കുന്നു. 

വാരണാസി റൂറൽ പോലീസ്  പറയുന്നതനുസരിച്ച്, 2022 സെപ്റ്റംബർ 01 ന്, യുപിയിലെ ബാരൻഗോവൻ പ്രദേശത്ത് കറങ്ങിനടന്ന് ഭിക്ഷ ചോദിക്കുമ്പോൾ ഗ്രാമവാസികൾ സംശയിച്ചതിനെത്തുടർന്ന് ചില സന്യാസിമാരെ  പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തു. അവരുടെ എല്ലാ പേരും വിലാസവും പരിശോധിച്ചു, അവർക്കെതിരെ ക്രിമിനൽ ചരിത്രമൊന്നും കണ്ടെത്തിയില്ല. പിന്നീട് ഇവരെ വിട്ടയച്ചു.

വാരണാസി റൂറലല്ല, ബാരൻഗോവൻ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ബീരാ പട്ടിയിൽ നിന്നാണ് വൈറലായ വീഡിയോ”

വിശദീകരണവുമായി വാരാണസി റൂറല്‍ പോലീസ് പങ്കുവച്ച വീഡിയോ: 

പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.  അവയവ മോഷണവുമായി വീഡിയോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന കുട്ടികള്‍ മരിച്ചത് ഡ്രെയിനേജ് കുഴിയില്‍ വീണത്തിനാലാണ്. അവയവങ്ങള്‍ കവര്‍ന്ന് എടുത്തതുമൂലമല്ല. രണ്ടാമത്തെ വീഡിയോയില്‍ കാണുന്ന കാവി വസ്ത്രധാരികളെ നാട്ടുകാര്‍ സംശയാസ്പദമായി പിടികൂടി എങ്കിലും ഇവര്‍ നിരപരാധികളാണെന്ന് പോലീസ് അന്വേഷണ ശേഷം വ്യക്തമാക്കിയിരുന്നു. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അവയവ മോഷണത്തിനായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തെ പിടികൂടി- വീഡിയോ ദൃശ്യങ്ങളുടെ വസ്തുത ഇതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •