
കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയുരപ്പയുടെ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആണ്. നിങ്ങള്‍ മുസ്ലിങ്ങളെ കൈവിട്ടാല്‍ ജനങ്ങള്‍ നിങ്ങളെ കൈവിടും എന്ന തരത്തിലാണ് ഈ വീഡിയോയുടെ സമുഹ മാധ്യമങ്ങളില്‍ പ്രചരണം. എന്നാല്‍ വീഡിയോയില്‍ നടക്കുന്ന സംഭാഷണം വേറെയൊരു വിഷയത്തിനെ കുറിച്ചാണ്. വീഡിയോയില്‍ മുസ്ലിങ്ങളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. ഈ വീഡിയോ പോസ്റ്റ് ചെയ്ത ചില പോസ്റ്റുകള്‍ നമുക്ക് നോക്കാം.
വിവരണം
Archived Link |
“യഡിയൂരപ്പ, നീ മുസ്‌ലിങ്ങകളേ കൈവിട്ടാൽ, മാനവർ നിന്നെ കൈവിടും.”എന്ന അടിക്കുറിപ്പോടെയാണ് മുകളില്‍ നല്‍കിയ വീഡിയോ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നത്. ഇതേ അടികുറിപ്പ് വെച്ച് പല ഫെസ്ബൂക്ക് പ്രൊഫൈലുകള്‍ നിന്ന് ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ ഇത്തരത്തില്‍ ചില പോസ്റ്റുകല്‍ കാണാം.
വസ്തുത അന്വേഷണം
ഇത്തരത്തില്‍ ഒരു ഫെസ്ബൂക്ക് പോസ്റ്റിന് ലഭിച്ച കമന്റുകള്‍ പരിശോധിച്ചപ്പോള്‍, സ്വാമിയുടെ സമുദായത്തില്‍ പെട്ട ആളുകളെ മന്ത്രിയാക്കണം എന്നാണ് സ്വാമി വീഡിയോയില്‍ പറയുന്നത് എന്ന് അറിയിക്കുന്ന ഈ കമന്റ് ഞങ്ങള്‍ കണ്ടു:
ഞങ്ങള്‍ വീഡിയോയുടെ പരിഭാഷണം ചെയ്ത് പരിശോധിച്ചപ്പോള്‍, വീഡിയോയില്‍ മുസ്ലിങ്ങളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല എന്ന് മനസിലായി. വീഡിയോയില്‍ കാണുന്ന സംഭാഷണത്തിന്‍റെ പരിഭാഷ ഇങ്ങനെ- “മുഖ്യമന്ത്രി സാറേ, മുര്‍ഗേഷ് നിരാനി(ബിജെപി എം.എല്‍.എ) എപ്പോഴും നിങ്ങളെ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ ഒരിക്കലും കൈ വിടരുത്. നിങ്ങള്‍ നിരാനിയെ കൈവിട്ടാല്‍ മുഴുവന്‍ പഞ്ചമസാളി സമാജം നിങ്ങളെ കൈവിടും…”
ഇതിനു ശേഷം നമുക്ക് വീഡിയോയില്‍ മുഖ്യമന്ത്രി ദ്വേഷത്തില്‍ എഴുന്നേറ്റു നില്‍കുന്നതായി കാണാം. അദേഹം സ്വാമിയോട് പറയുന്നു, “വെറുതേ ഒന്നും പറയില്ല..ഞാന്‍ ഇവടെ ഇത് കേൾക്കാനല്ല വന്നത്…എന്നെ ഭീക്ഷണിപെടുത്താന്‍ ശ്രമിക്കരുത്.”
ഇതാണ് യഥാര്‍ത്ഥത്തില്‍ വീഡിയോയില്‍ പറയുന്നത്. ഞങ്ങള്‍ വീഡിയോയുടെ ഒരു സ്ക്രീന്‍ഷോട്ട് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ട്വീറ്റ് ലഭിച്ചു.
A lingayat seer demands BJP MLA Murgesh Nirani to be made minister. “All 5 lingayat mutt seers will move away from you, if you don’t take care of Nirani”
— Nagarjun Dwarakanath (@nagarjund) January 14, 2020
CM then tells the seer “don’t threaten me. I haven’t come to listen that” pic.twitter.com/7Oun5mNSOU
ട്വീറ്റിലും നല്‍കിയ വിവരണം പ്രകാരം, ലിംഗായത് സമാജത്തിലെ ഒരു സന്യാസി ബിജെപി എം.എല്‍.എ മുര്‍ഗേഷ് നിറാനിയെ മന്ത്രിയാക്കാന്‍ യെഡിയുരപ്പയോട് ആവശ്യപ്പെട്ടു. നിങ്ങള്‍ നിരാനിയെ മന്ത്രി ആക്കിയില്ലെങ്കില്‍ എല്ല അഞ്ച് ലിംഗായത് മഠ൦ഗലിലെ സന്യാസികല്‍ നിങ്ങളെ വിടും. ഇതിന്‍റെ മറുപടിയില്‍ മുഖ്യമന്ത്രി എന്നെ ഭിക്ഷ്ണിപെടുത്താന്‍ ശ്രമിക്കളെ, ഞാന്‍ ഇവടെ ഇത് കേള്കാനല്ല വന്നക്കനെ… എന്ന് പറഞ്ഞ് പ്രതികരിച്ചു.
ഇതേ സംഭവത്തിനെ കുറിച്ച് പല വെബ്സൈറ്റുകള്‍ വാര്‍ത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വാര്‍ത്തകളിലും എവിടെയും മുസ്ലിംഗലേ ചൊള്ളി യാതൊരു പരാമര്‍ശവും സ്വാമി നടത്തിയതായി കണ്ടെത്തിയില്ല. വീഡിയോയില്‍ കാണുന്ന സ്വാമിയുടെ പേര് സ്വാമി വചനാനന്ദയാണ്, അദേഹം വീര ശൈവ് ലിംഗായത് പഞ്ചമാസാളി മഠത്തിലെ സന്യാസിയാണ്. കര്‍ണാടകയിലെ ദാവനഗിരെയില്‍ പഞ്ചമാസാളി സമാജ് ഗുരുപീഠം ഒരുക്കിയ ഒരു പരിപാടിയിലാണ് ഈ സംഭവമുണ്ടായത്. സ്വാമി വചനാനന്ദ പൊതുവേദിയില്‍ യെഡിയുരപ്പയുടെ അടുത്ത് ഇരുന്ന് ബിജെപിയുടെ കര്‍ണാതകയിലെ മില്‍ഗി എന്ന മണ്ഡലത്തിലെ എം.എല്‍.എ മൂര്‍ഗേഷ് നിരാനിയെ മന്ത്രിയാക്കണം എന്ന് ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രി ഈ ആവശ്യം നടപ്പിലാക്കിയിലെങ്കില്‍ പഞ്ചമാസാളി സമാജം തന്നെ കൈ വിടും എന്നാണ് സ്വാമി വചനാനന്ദ് പറഞ്ഞത്.
നിഗമനം
വൈരല്‍ വീഡിയോയില്‍ പഞ്ചമാസാളി ലിംഗായത് സമാജത്തിലെ സന്യാസി സ്വാമി വചനാനന്ദ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയുരപ്പയിനോട് തന്‍റെ സമാജത്തിലെ ഒരു എം.എല്‍.എയെ മന്ത്രിയാക്കണം അലെങ്കില്‍ സമാജം നിങ്ങളെ കൈവിടും എന്നാണ് പറയുന്നത്. തെറ്റായ അടികുരിപ്പോടെ സമുഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിധരിപ്പിക്കുകയാണ്.

Title:FACT CHECK: തെറ്റിധരിപ്പിക്കുന്ന അടിക്കുറിപ്പോടെ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ വീഡിയോ വൈറല്‍
Fact Check By: Mukundan KResult: False
