ഉത്തര്‍പ്രദേശില്‍ തോക്കിന്മുനയില്‍ ബൈക്ക് യാത്രികരെ പരിശോധിക്കുന്ന പോലീസുകാരുടെ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെയാണ്….

സാമൂഹികം

വിവരണം

FacebookArchived Link

“ബൈക്ക് യാത്രികരെ പോലീസ് പരിശോധിക്കുന്നത് തോക്കിന്‍മുനയില്‍ നിര്‍ത്തി; ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവന്നിരിക്കുന്നത് ഉത്തര്‍പ്രദേശില്‍ നിന്ന് 

അങ്ങനെ ഒരു സംസ്ഥാനത്ത് അച്ചാദിൻ പുണ്ട് വിളയാടി നിൽക്കുന്നു” എന്ന അടിക്കുറിപ്പോടെ 2019  ജനുവരി 24  മുതല്‍ Bineesh Carol എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ പോസ്റ്റില്‍ പറയുന്ന പോലെ പോലീസുകാര്‍ ബൈക്ക് യാത്രികരെ തോക്കിന്‍റെ മുന്നില്‍ പരിശോധിക്കുന്നതായി കാണാം. എന്നാല്‍ ഇതിന്‍റെ കാരണം മാത്രം വീഡിയോയില്‍ നിന്ന്  വ്യക്തമാകുന്നില്ല. ബൈക്കില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരെ പോലീസ് ഇങ്ങനെയൊരു രിതിയില്‍ പരിശോധിക്കുന്നത് എന്ത് കൊണ്ടാണ്? ഇപ്രകാരം പരിശോധിക്കാന്‍  പോലീസുകാര്‍ക്ക് അവകാശം ഉണ്ടോ? പോലീസ് പരിശോധിക്കുന്ന  ആള്‍ക്കാര്‍ സാധാരണ ജനങ്ങളാണോ അതോ കുറ്റവാളികളാണോ? വീഡിയോയില്‍ സ്ഥലത്തിന്‍റെ പേരും മറ്റു വിവരങ്ങളും  നല്കിട്ടില്ല. അതിനാല്‍ ഞങ്ങള്‍ വീഡിയോയുടെ സത്യാവസ്ഥ എന്താണ് എന്ന് അറിയാനായി അന്വേഷണം നടത്തി?

വസ്തുത വിശകലനം

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ ഒരു ഫ്രേം ഉപയോഗിച്ച് reverse image search നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ സ്ക്രീന്ഷോട്ടില്‍ കാണുന്ന പോലെ പരിനാമങ്ങല്‍ ലഭിച്ചു.

പരിനാമങ്ങളില്‍ ലഭിച്ച വാര്‍ത്തകള്‍ പരിശോധിച്ചപ്പോള്‍ മനസിലായത് സംഭവം യുപിയിലെ ബാധായു ജില്ലയിലെതാണ്. ബാധായുവിലുള്ള വാജിര്‍ഗഞ്ജില്‍ ബാഗ്രെന്‍ ഔട്പോസ്റ്റിന്‍റെ സമിപമാണ് ഈ സംഭവം നടന്നത്. 

ANI പ്രസിദ്ധികരിച്ച ഈ വാ൪ത്തയില്‍ അവര്‍ ഈ സംഭവത്തിനെ കുറിച്ച് ബാധായു ജില്ലയുടെ എസ്. എസ്.പി. ആഷിക് കുമാര്‍ ത്രിപാഠിയോട് ചോദിച്ചപ്പോള്‍ അദേഹം പ്രതികരിച്ചത് ഇപ്രകാരം ആയിരുന്നു: “സാധാരണ ടു-വീലര്‍, ഫോര്‍-വീലര്‍ വണ്ടികളില്‍ സഞ്ചരിക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പെട്ട  ആള്‍ക്കാരെ ഇപ്രകാരം ആണ് പരിശോധിക്കുന്നത്. ക്രിമിനല്‍ പ്രവര്‍ത്തക രുടെ കയ്യില്‍ ആയുധങ്ങള്‍  ഉണ്ടായിരിക്കാന്‍  സാധ്യത ഉണ്ട് , പല തവണ പോലീസുകാരുടെ മേലെ ഇവര്‍ ഫയരിംഗ് ചെയ്ത  സംഭവങ്ങളും ഉണ്ടായിട്ടുണ്ട്; അതില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിനാല്‍ ഇപ്പോഴും പരിശോധിക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിച്ച് ‘റ്റാക്റ്റിക്കല്‍  ടെക്കനിക്ക്’ ഉപയോഗിക്കും. ഇതില്‍ രണ്ട് പേര് പരിശോധന നടത്തുമ്പോള്‍ ഒരാള്‍ അലേര്‍ട്ട് പൊസിഷനില്‍ ഉണ്ടാകും. അവര്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ അവര്‍ക്കെതിരെ നടപടി എടുക്കാനുള്ള സ്ഥിതിയില്‍ ആയിരിക്കും. ഞങ്ങള്‍ അവര്‍ക്ക് എതിരെ നിയമപരമായ നടപടി സ്വീകരിക്കും. ഇത് ഞങ്ങളുടെ അത്മരക്ഷക്കായി ചെയുന്നതാണ് ആള്‍ക്കാരെ ഭീഷണിപ്പെടുത്താനല്ല. ക്രിമിനല്‍ പ്രവര്‍ത്തകര്‍  പോലീസിന്‍റെ മേലെ ആക്രമണം നടത്തരുത് എന്നൊരു ഉദ്ദേശത്തോടെയാണ് ഈ രിതിയില്‍ ഞങ്ങള്‍ പരിശോധിക്കുന്നത്.

ഈ വീഡിയോ ട്വിട്ടരില്‍ ഒരു വ്യക്തി ട്വീറ്റ് ചെയ്തപ്പോള്‍ യുപി പോലീസ് അവരുടെ ഔദ്യോഗികമായ ട്വിട്ടര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

മുകളില്‍ കാണുന്ന സംഭവത്തില്‍ കുറ്റവാളികള് കുറ്റം ചെയ്തശേഷം  പലായനം ചെയ്യുന്നതിനിടയില്‍  പിടികുടിയാല്‍ അവരെ എങ്ങനെ പരിശോധിക്കണം ഇതിനെ കുറിച്ചുള്ള ഒരു ബോദ്ധ്യപ്പെടുത്തുന്ന ഒരു നടപടിയുടെതാണ്. ഇതിന്‍റെ ഉദ്ദേശ്യം ജനങ്കളെ ഭയപെടുത്തുക എന്നതല്ല, എന്ന് യുപി പോലീസ് അവുടെ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

നിഗമനം

പോസ്റ്റിളുടെ പ്രചരിപ്പിക്കുന്ന വീഡിയോ  തെറ്റിധാരണ സ്രിഷ്ടിക്കുകയാണ്. വീഡിയോയില്‍ കാണുന്ന നടപടി കുറ്റവാളികളെ പിടികൂടുമ്പോള്‍ അവരെ എങ്ങനെ പരിശോധിക്കണം എന്നു  ബോധ്യപ്പെടുത്തുന്ന വീഡിയോയാണ്. വീഡിയോ സംബന്ധിച്ച  വിശദീക രണം ഉത്തര്‍പ്രദേശ് പോലീസ് നല്‍കിട്ടുണ്ട്. സാധാരണ ജനങ്ങളെ ഭയപെടുത്താന്‍ ഇങ്ങനെയൊരു നടപടി പോലീസ് എടുത്തിട്ടില്ല എന്ന് പോലീസ് വ്യക്തമാക്കുന്നു.

Avatar

Title:ഉത്തര്‍പ്രദേശില്‍ തോക്കിന്മുനയില്‍ ബൈക്ക് യാത്രികരെ പരിശോധിക്കുന്ന പോലീസുകാരുടെ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെയാണ്….

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *