
വിവരണം

Archived Link |
“#RSS #BJP #ഭീകരർ 3 പേരെ തട്ടി കൊണ്ടുപോയി അതി ഭീകരമായ് തല്ലി കൊല്ലുന്ന വീഡിയോ അതിൽ രണ്ടു കാലും ഇല്ലാത്ത ഒരു പാവത്തിനെ അതിക്രൂരമായി തല്ലി കൊല്ലുന്നു
വെള്ളം ചോദിച്ചപ്പോൾ വായിലേക്ക് മൂത്രമൊഴിച്ചുകൊടുക്കുന്നു മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന അതിഭീകര കാഴ്ച്ച .. #ISIS -#RSS ഒരു നാണയത്തിന്റെ ഇരു വശങ്ങൾ .ഇന്ത്യൻ ജനതയേയും ഇന്ത്യയെയും ഈ തീവ്രവാതികളിൽ നിന്നും രക്ഷിക്കൂ” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ 2019 ഏപ്രില്‍ 2 മുതല്‍ പ്രദോഷ് പ്രദു ആര്യൻതൊടിക എന്ന പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ തട്ടി കൊണ്ട് പോയി മര്‍ദിച്ചു എന്ന ആരോപണം ഉന്നയിക്കുന്ന ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം എന്താണ്? യഥാര്‍ത്ഥത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഈ മൂന്നു പേരെ തട്ടി കൊണ്ട് പോയി ഇത്ര ക്രൂരമായി മർദ്ദിച്ചോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നമുക്ക് അന്വേഷിക്കാം.
വസ്തുത വിശകലനം
ഈ വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ഈ വീഡിയോയുടെ സ്ക്രീൻഷോട്ട് ഉപയോഗിച്ച് reverse image search നടത്തി അന്വേഷിച്ചു. അതിലുടെ liveleaks എന്ന വെബ്സൈറ്റില്‍ ഈ വീഡിയോ കഴിഞ 4 കൊല്ലം മുതല്‍ പ്രചരിപ്പിക്കുകയാണ് എന്നറിയാൻ കഴിഞ്ഞു. ഒരു വികലാംഗനെ ഇന്ത്യക്കാര്‍ മർദ്ദിക്കുന്നു, മുഖത്ത് മുത്രം ഒഴിച്ച് അപമാനിക്കുന്നു. ഈ അടിക്കുറിപ്പ് ഉപയോഗിച്ചു ഞങ്ങള്‍ യൂടുബില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 6 കൊല്ലം മുമ്പേ യൂടുബില്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു.
ഈ വീഡിയോ എവിടുത്തെതാണ് എന്തിനാണ് ഈ പാവങ്ങളെ അതിക്രൂരമായി ഈ സംഘം മർദ്ദിക്കുന്നത്? എന്ന് വീഡിയോയുടെ അടിക്കുറിപ്പില്‍ നല്കിയിട്ടില്ല. ഞങ്ങള്‍ വീഡിയോ ശ്രദ്ധിച്ച് പരിശോധിച്ചു. ഈ വീഡിയോയില്‍ പഞ്ചാബിയിലാണ് സംഭാഷണം നടക്കുന്നത്. ഇവരുടെ സംഭാഷണം കേട്ടപ്പോള്‍ ഈ മൂന്നു പേരെ പശു സംബന്ധിച്ച കാരണത്തിനാലാണ് മർദ്ദിക്കുന്നത് എന്ന് മനസിലാകുന്നു. നിങ്ങള്‍ ഞങ്ങളുടെ ഗോമാതാവിനെ കൊല്ലുമ്പോള്‍ അവര്‍ക്കും ഇങ്ങനെ വേദന ഉണ്ടാവുന്നു എന്ന് ആക്രമണം നടത്തുന്ന സംഘത്തില്‍ ഒരുത്തന്‍ പറയുന്നു. പക്ഷെ ഈ വീഡിയോ എപ്പോഴാണ് എടുത്തത് ഈ സംഭവം എവിടെയാണ് സംഭവിച്ചത് എന്നി വിവരങ്ങൾ ലഭിച്ചിട്ടില്ല. ഈ വീഡിയോയില്‍ കാണുന്ന സംഘം ആരാണ്? അവര്‍ക്ക് ബിജെപിയുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് തെളിയിക്കാനും കഴിഞ്ഞില്ല. ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് ഓണ്‍ലൈന്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇങ്ങനെയൊരു സംഭവത്തിനെ കുറിച്ച് ഒരു വാര്‍ത്ത ലഭിച്ചില്ല. പക്ഷെ ഈ വീഡിയോ പഴയതാണ്. 6 കൊല്ലമായി ഈ വീഡിയോ യൂടുബിലൂടെ പ്രചരിപ്പിക്കുകയാണ്. പോസ്റ്റില്‍ ഉന്നയിക്കുന ആരോപനങ്ങൾക്ക് ഒരു തെളിവും പോസ്റ്റില്‍ നല്കിട്ടില്ല. അതിനാല്‍ ഈ പോസ്റ്റ് തെറ്റിധാരണ സ്രിഷ്ടിക്കുകയാണ്.
നിഗമനം
ഈ വീഡിയോ ഒരു പഴയ വീഡിയോ ആണ്. 6 കൊല്ലമായി ഈ വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റില്‍ പറയുന്ന സംഭവമായി ഈ വീഡിയോക്ക് എന്തെങ്കിലും ബന്ധം തെളിക്കാന്‍ ആകില്ല. അതിനാല്‍ പഴയ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ പ്രചരിപ്പിക്കുകയാണ് എന്ന് നമുക്ക് അനുമാനിക്കാം. അതിനാല്‍ പ്രിയ വായനക്കാര്‍ വസ്തുത അറിയാതെ ഈ വീഡിയോ ഷയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Title:ഈ വീഡിയോയില്‍ കാണിക്കുന്ന അക്രമത്തിന്‍റെ വാസ്തവം എന്താണ്…?
Fact Check By: Harish NairResult: False
