
വിവരണം
“യുറോപ്യൻ രാജ്യം ഒന്നുമല്ല നമ്മുടെ സ്വന്തം മൂന്നാർ ആണ്.. ❤ ഇഷ്ടായോ ഈ കാഴ്ച്ച? ❤” എന്ന അടിക്കുറിപ്പോടെ 16 നവംബര്‍ 2019 മുതല്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നു. ചായ തോട്ടങ്ങളും, മഞ്ഞിന്‍റെ മറവിലുള്ള പ്രകൃതിരമ്യമായ കാഴ്ചയാണ് നാം ചിത്രത്തില്‍ കാണുന്നത്. കേരളത്തിന്‍റെ കാശ്മീര്‍ എന്ന അറിയപെടുന്ന ഇടുക്കി ജില്ലയിലെ മുന്നാര്‍ ഭാരതത്തിലെ പ്രമുഖ വിനോദസഞ്ചാര സ്ഥലങ്ങളില്‍ ഒന്നാണ്. എല്ലാ കൊല്ലം ആയിരകണക്കിന് ദേശത്തും വിദേശത്തും നിന്നുള്ള വിനോദസഞ്ചാരികള്‍ പ്രകൃതിയുടെ മനോഹരമായ ഈ രൂപം കാണാന്‍ മുന്നാറില്‍ എത്തുന്നു. പോസ്റ്റില്‍ പങ്ക് വെച്ച ചിത്രം കണ്ടാല്‍ ഇത് മുന്നാര്‍ തന്നെയാകും എന്ന് വിശ്വസിക്കാന്‍ നമുക്ക് തോന്നും. പച്ചപ്പും, മഞ്ഞും, മലകളും മൂന്നാറിന്‍റെ പ്രത്യേകതയാണ്. എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥത്തില്‍ മുന്നാറിലെതാണോ?
Archived Link |
പോസ്റ്റില്‍ മുന്നാറില്‍ ഈ ലോകേശന്‍ എവിടെയാണുള്ളത് എന്നതിനെ കുറിച്ച് വിവരങ്ങള്‍ നല്കിട്ടില്ല. ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ ചിലര്‍ ഈ ചിത്രം മുന്നാര്‍ ദേവികുളം ചിന്നക്കനാല്‍ റൂട്ടില്‍ പെറ്റ ഒരു സ്ഥലമാണ് എന്ന് പറഞ്ഞു.
എന്നാല്‍ ചില ഫെസ്ബൂക് പോസ്റ്റുകള്‍ ഒഴിവാക്കിയാല്‍ മറ്റെവിടെയും ഈ ഫോട്ടോ മൂന്നാറിലെതാണ് എന്ന് ആരും അവകാശപെട്ടിട്ടില്ല. ഈ ചിത്രം എവിടെതെതാണ് എന്നറിയാന്‍ നമുക്ക് അന്വേഷണം നടത്താം.
വസ്തുത അന്വേഷണം
ചിത്രം ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.
അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങളില്‍ ഞങ്ങള്‍ക്ക് ഈ ചിത്രവുമായി മറ്റൊരു ഫെസ്ബൂക്ക് പോസ്റ്റ് ലഭിച്ചു. ഈ പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് പ്രകാരം ഈ ചിത്രം നേപാളിലെ ഇലാം നഗരത്തിനെ അടുതുള്ള കണ്യം ചായ തോട്ടങ്ങളുടെതാണ്. പോസ്റ്റിന്‍റെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.
Archived Link |
ഞങ്ങള്‍ ഈ സ്ഥലത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സ്ഥലം ഇന്ത്യ-നേപാള്‍ ബോര്‍ഡറില്‍ നിന്ന് 70km അകലെ ഇലാം മുനിസിപാലിറ്റിയില്‍ പെട്ട സ്ഥലമാണ് എന്നറിയാണ്‍ കഴിഞ്ഞു. ഈ സ്ഥലവും മൂന്നാറിനെ പോലെ തന്നെ ചായ തോട്ടവും, മലകളും പ്രകൃതിരമ്യമായ കാഴ്ചകള്‍ക്കായി പര്യടനത്തിന്‍റെ കേന്ദ്രമാണ്. പ്രസ്തുത പോസ്റ്റില്‍ നല്‍കിയ ചിത്രവുമായി സാദൃശ്യമുള്ള ഈ സ്ഥലത്തിന്‍റെ പല ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ലഭ്യമാണ്. ഇതില്‍ ചില ചിത്രങ്ങള്‍ താഴെ നല്‍കിട്ടുണ്ട്.
ഈ ചിത്രങ്ങള്‍ പ്രസ്തുത പോസ്റ്റുമായി താരതമ്യം ചെയ്താല്‍ ചിത്രങ്ങള്‍ തമ്മില്‍ പല സാമ്യങ്ങള്‍ നമുക്ക് കാണാം.
Hello Travel | Archived Link |
Mapio | Archived Link |
TripAdvisor | Archived Link |
രണ്ടു ചിത്രങ്ങളില്‍ മലകളും, വൃക്ഷങ്ങളും, റോഡും സാമ്യമാണ് എന്ന് നമുക്ക് കാണാം. ഈ രണ്ടു സ്ഥലങ്ങള്‍ ഒന്നാകാന്‍ പ്രബലമായി സാധ്യതയുണ്ട്. എന്നാല്‍ ഈ ചിത്രം മുന്നാറിലെതാണോ എന്ന് അറിയാന്‍ ഞങ്ങള്‍ മുന്നാര്‍ ഫോറെസ്റ്റ് ഡിപ്പാര്‍ട്ടുമെന്‍റ് ഉദ്യോഗസ്ഥരും ഹോട്ടല്‍ ഉടമകളുമായി ബന്ധപെട്ടു. ഈ ചിത്രം അവരെ കാണിച്ചപ്പോള്‍, ഈ ചിത്രം മുന്നാറിലെതല്ല എന്നാണ് ഇവര്‍ പ്രതികരിച്ചത്.
ദേവികോളം പവിത്രം ഹോട്ടലുമായി ഞങ്ങള്‍ ബന്ധപെട്ടു. അപ്പോള്‍ ഹോട്ടല്‍ ഉദ്യോഗസ്ഥര്‍ ഈ സ്ഥലം മുന്നാറിലെതല്ല എന്ന് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു.
കുടാതെ ഞങ്ങള്‍ ദേവികുളം ഫോറെസ്റ്റ് റേഞ്ച് ഓഫീസുമായി ബന്ധപെട്ടപ്പോള്‍ അവരും ഈ ചിത്രം മുന്നാറിലെതല്ല എന്ന് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു. ഈ ചിത്രത്തില്‍ കാണുന്ന ഉയരമുള്ള വൃക്ഷങ്ങള്‍ മൂന്നാറില്‍ കാണപ്പെടുന്നവയല്ല എന്നും അവര്‍ വ്യക്തമാക്കി.
നിഗമനം
പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രം മുന്നാറിലെതല്ല. ചിത്രം നേപാളിലെ പ്രസിദ്ധ പര്യടന സ്ഥലമായ കണ്യം ചായ തോട്ടത്തിന്‍റെതാകാ൦ എന്ന് സാധ്യതയുണ്ട്.
