FACT CHECK: ശ്രിലങ്കയിലെ വീഡിയോ ഇന്ത്യയുടെ തടങ്കല്‍പാളയം എന്ന തരത്തില്‍ പ്രചരിക്കുന്നു.

അന്തര്‍ദേശിയ൦ ദേശിയം

വിവരണം

ഈയിടെ ഡല്‍ഹിയില്‍ നടന്ന ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗം നടത്തിയിരുന്നു. പ്രസംഗത്തില്‍ അദേഹം രാജ്യത്ത് പൌരത്വ നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ നടക്കുന്ന വ്യാപക പ്രതിഷേധങ്ങളെ കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷം പല നുണകള്‍ രാജ്യത്തിനോട് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ആരോപിച്ചു. ഇന്ത്യയില്‍ തടങ്കല്‍പാളയങ്ങളില്ല എന്നും അദേഹം റാലിയില്‍ വാദിച്ചിരുന്നു. താഴെ നല്‍കിയ വീഡിയോ ക്ലിപ്പില്‍ അദേഹം ഈ പ്രസ്താവന നടത്തുന്നത് നമുക്ക് കാണാം. തടങ്കല്‍പാളയങ്ങള്‍ വെറും കിംവദന്തികളാണ്.   ഈ കിംവദന്തി അര്‍ബന്‍ നക്സലുകള്‍ പ്രചരിപ്പിക്കുകയാണെന്ന്‍ അദേഹം പറയുന്നതായി നമുക്ക് കേള്‍ക്കാം.

എന്നാല്‍ ഈ വാദം തെറ്റാണെന്ന് പല മാധ്യമങ്ങളും വസ്തുത അന്വേഷണ വെബ്സൈറ്റുകളും റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ ഏറെ പ്രചരിക്കുന്നുണ്ട്. വീഡിയോ ഇന്ത്യയിലുള്ള ഒരു തടങ്കല്‍പാളയത്തിന്‍റെതാന്നെണ് പലരും വാദിക്കുന്നു. സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ താഴെ നല്‍കിട്ടുണ്ട്. വീഡിയോയില്‍ തടവുകാരോട് പോലിസ് ക്രൂരമായി  പെരുമാറുന്നത് നമുക്ക് കാണാം.

FacebookArchived Link

വീഡിയോ ഇന്ത്യയിലെ തടങ്കല്‍പാളയത്തിന്‍റെ ദൃശ്യങ്ങളാണ് എന്ന് വാദിക്കുന്ന പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.

എന്നാല്‍ ഈ വീഡിയോ ഇന്ത്യയിലെ ഒരു തടങ്കല്‍പാളയത്തിന്‍റെ തന്നെയാണോ? വീഡിയോയില്‍ കാന്നുന്ന സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോ ശ്രദ്ധിച്ചു നോക്കിയാല്‍ നമുക്ക് വീഡിയോയുടെ മുകളില്‍ ഒരു ചാനലിന്‍റെ ലോഗോ കാണാം. താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ വായനക്കാരുടെ ശ്രദ്ധയ്ക്കായി ലോഗോ അടയാളപ്പെടുത്തിയിട്ടുണ്ട്.

ഈ ലോഗോ Truth Lanka എന്ന മാധ്യമത്തിന്‍റെതാണ്. ഈ മാധ്യമ വെബ്സൈറ്റ് ശ്രീലങ്കയിലെതാണ്. 

ഞങ്ങള്‍ Truth Lanka.com ഈ ചാനലിന്‍റെ ഫെസ്ബൂക് പേജ് പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇതേ വീഡിയോ ലഭിച്ചു. വീഡിയോ പ്രസിദ്ധികരിച്ചത് ജനുവരി 16, 2019നാണ്. ട്രുത് ലങ്ക ഫെസ്ബൂക്ക് പേജില്‍ പ്രസിദ്ധികരിച്ച പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

“അങ്ങുന്നകോലാപെലെസ്സ് കാരാഗൃഹത്തില്‍ പീഡനം” എന്നാണ് പോസ്റ്റിന്‍റെ തലക്കെട്ട്‌. പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “അങ്ങുന്നകോലാപെലെസ്സ് കാരാഗൃഹത്തില്‍ തടവുകാരുടെ പീഡനത്തിന്‍റെ CCTV ദ്രിശ്യങ്ങള്‍ പുറത്ത്.”

സംഭവത്തിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ഈ വീഡിയോ ഞങ്ങളുടെ ശ്രി ലങ്കയിലെ പ്രതിനിധിക്ക് അയച്ചു. ഈ വീഡിയോ ശ്രി ലങ്കയിലെതന്നെയാണ് എന്ന് ഞങ്ങളുടെ പ്രതിനിധി സ്ഥിരികരിച്ചു. അങ്ങുന്നകോലാപെലെസ്സ് കാരാഗൃഹത്തില്‍ തടവുകാരുടെ പീഡനത്തിന്‍റെ CCTV ദൃശ്യങ്ങള്‍ ജനുവരി മാസത്തില്‍ പുറത്ത് വന്നിരുന്നു. ഒക്ടോബര്‍ 21, 2018ന് കരാഗൃഹത്തില്‍ എസ്.ടി.എഫ്. ഉദ്യോഗസ്ഥരെ നിയമിച്ചതിനെ പ്രതിഷേധിച്ചു തടവുകാര്‍ ഒരു സമരത്തില്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരെ കാരാഗൃഹത്തിലെ പോലിസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചിരുന്നു. സി.ഡി.ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞ കൊല്ലം നവംബര്‍ 22ന് നടന്ന സംഭവത്തിന്‍റെതാണ്‌.

Daily LankaArchived Link

നിഗമനം

ഇന്ത്യയിലെ തടങ്കല്‍പാളയം എന്ന തരത്തില്‍ പ്രചരിക്കുന്ന വൈറല്‍ വീഡിയോ ശ്രിലങ്കയിലെ ഒരു കാരാഗൃഹത്തില്‍ കഴിഞ്ഞ കൊല്ലം നടന്ന ഒരു സംഭവത്തിന്‍റെതാണ്.

Avatar

Title:FACT CHECK: ശ്രിലങ്കയിലെ വീഡിയോ ഇന്ത്യയുടെ തടങ്കല്‍പാളയം എന്ന തരത്തില്‍ പ്രചരിക്കുന്നു.

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •