ശിവ നാഗ വേരുകള്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന വൈറല്‍ വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണ്…?

കൌതുകം സാമുഹികം

കുറച്ച് ദിവസങ്ങളായി ശിവ നാഗമരത്തിന്‍റെ വേരുകള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ വേരിന്‍റെ പോലെയുള്ള ഒരു സാധനം അനങ്ങുന്നതായി നമുക്ക് കാണാം. ഈ വേരുകള്‍ ശിവനാഗ മരം എന്നൊരു മരത്തിന്‍റെ വേരുകളാന്നെന്ന്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പക്ഷെ ഇതില്‍ ഇത്രത്തോളം സത്യമാണുള്ളത്? ഞങ്ങളുടെ പല വായനക്കാര്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ പരിശോധനക്കായി വാട്സപ്പിലൂടെ അയച്ചിരുന്നു.

ഫെസ്ബൂക്കിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫെസ്ബൂക്കില്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.

ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയ വസ്തുതകള്‍ എന്താണെന്ന്‍ നമുക്ക് നോക്കാം.

പ്രചരണം

വീഡിയോ-

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇത് ശിവനാഗം എന്ന മരത്തിന്‍റെ വേരാണ്. മരത്തിൽ നിന്നും വെട്ടിയെടുത്തശേഷം പത്തുമുതൽ പതിനഞ്ചു ദിവസം വരെ ഈ വേരുകൾക്ക് ജീവനുണ്ടാകും.ആ സമയമത്രയും അവ പാമ്പുകളെ പ്പോലെ ഞെളിഞ്ഞു,പുളഞ്ഞു കൊണ്ടേയിരിക്കും

എല്ലാം ഒരത്ഭുതമെന്നല്ലാതെന്തു പറയാൻ.

ഓം നമഃ ശിവായ 🙏”

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വിവിധ സാമുഹ്യ മാധ്യമങ്ങളില്‍ ശിവനാഗ വേരിനെ കുറിച്ച് അന്വേഷിച്ചു. യുട്യൂബില്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ താഴെ നല്‍കിയ ഈ വീഡിയോ ലഭിച്ചു.

വീഡിയോയിന് ലഭിച്ച കമന്റുകള്‍ പരിശോധിച്ചപ്പോള്‍ ചിലര്‍ ഇത് ഒരു തരം കൃമിയാന്നെന്ന്‍ അവകാശപെട്ടിട്ടുണ്ട്. ഹോഴ്സ് ഷൂ വോഴം എന്നാണ് ഈ ജീവീയുടെ പേര് എന്നും അവര്‍ പറയുന്നു.

ഹോഴ്സ് ഷൂ വോഴം എന്ന് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ ജീവീ സമുദ്രത്തില്‍ ലഭിക്കുന്ന ഒരു ജീവീയാന്നെന്ന്‍ മനസിലായി ഈ ജീവിയും വീഡിയോയില്‍ കാണുന്ന ജീവിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. പക്ഷെ അന്വേഷണത്തില്‍ ഹോഴ്സ് ഹെയര്‍ വോഴംസ് എന്നൊരു പരജീവിയെ കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. 

ഈ പരജീവി ചെറിയ ജന്തുകളുടെ ഉള്ളില്‍ കയറി അവരെ നിയന്ത്രിച്ച് ഉള്ളില്‍നിന്നു തിന്നുന്നതാണ്. യുട്യൂബ് ചാനല്‍ ട്രിക്സ് ബൈ ഫാസില്‍ ബഷീറും ഈ വീഡിയോയില്‍ കാണുന്ന ജീവി ഹോഴ്സ് ഹെയര്‍ വോഴം തന്നെയാണ് എന്ന് പറയുന്നു പക്ഷെ ഈ കാര്യം വ്യക്തമായി ആര്‍ക്കും പറയാന്‍ ആകില്ല. എന്നാലും ഈ വീഡിയോയില്‍ കാണുന്നത് ഇതൊരു തരത്തിലെ കൃമിയാണ് എന്നതിന്‍റെ സാധ്യത വളരെ അധികമാണ്.

വൃക്ഷത്തില്‍ നിന്ന് വെട്ടി മാറ്റിയിട്ടും 10-15 ദിവസം ജീവനോടെ ഇരിക്കുന്ന ഇങ്ങനെ വല്ല വേരുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ Dr. Ancy Joseph എറണാകുളവുമായി ബന്ധപെട്ടു. ഡോ. ആന്‍സി ജോസഫ്‌ ആരോമാറ്റിക് മെഡിക്കല്‍ പ്ലാന്റ്സ് റിസര്‍ച്ച് സ്റ്റേഷനില്‍ ശാസ്ത്രജ്ഞയാണ്. അവര്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇതാണ്-

“ശിവനാഗം എന്നൊരു സസ്യത്തെ പറ്റി ഇതുവരെ കേട്ടിട്ടില്ല. ഏതായാലും ഭൂമിയിൽ ഒരു സസ്യത്തിന്‍റെയും വേര് ഇതുപോലെ ചലിക്കില്ല എന്ന് ഉറപ്പിച്ചു പറയാം.  സസ്യത്തിൽ നിന്ന് വേർപെടുത്തിയ ശേഷം ഉണങ്ങാൻ ചിലപ്പോൾ 10-15 ദിവസങ്ങൾ വേണ്ടിവരും. അല്ലാതെ വേര് ഇതുപോലെ ചലിക്കില്ല എന്ന് ഉറപ്പാണ്. ശിവലിംഗം, നാഗപ്പൂവ് എന്നൊക്കെ സസ്യങ്ങളുണ്ട്. അവയുടെയൊന്നും വേരുകൾക്ക് യാതൊരു പ്രത്യേകതയുമില്ല.”

ഒരു വേരിനും ഇങ്ങനെ ചലിക്കാന്‍ പറ്റില്ല എന്ന് ഡോ. ആന്‍സി വ്യക്തമാക്കുന്നുണ്ട്. കുടാതെ ഞങ്ങള്‍ ഈ വീഡിയോ തിരുവനന്തപുരം കേരളാ സര്‍വ്വകലാശാലയിലെ ഡിപാര്‍ട്ട്മെന്‍റ് ഓഫ് അക്വാട്ടിക്സ്‌ ആന്‍ഡ്‌ ഫിഷറീസിലെ അസോസിയറ്റ് പ്രൊഫസര്‍ ഡോ. ബിജു കുമാറിന് അയച്ചപ്പോള്‍ അദേഹം വീഡിയോയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ-

“ഇത് ചെടിയുടെ വേരല്ല. ഒരിനം വിരയാണ്. സാധാരണ മൃഗങ്ങളുടെ വയറിനുള്ളിലാണ് ഉണ്ടാവുക.  ജലത്തിലും കരയിലും കാണാൻ സാധിക്കും. ചാണകം കൂട്ടിയിട്ടാൽ ചിലപ്പോൾ ഈ വിരയുടെ സാന്നിധ്യം അവിടെ ഉണ്ടാകാം. വീഡിയോ ദൃശ്യങ്ങളിൽ നിന്നും ഇത്  റൗണ്ട് വോം ആണെന്നാണ് അനുമാനിക്കുന്നത്.”

ഞങ്ങള്‍ വീഡിയോ ഞങ്ങളുടെ ഗ്രാഫിക്സ് എക്സ്പര്‍ട്ടിന് പരിശോധിക്കാന്‍ അയ്യ്ച്ചപ്പോള്‍ ഈ വീഡിയോയില്‍ യാതൊരു തരത്തിലും കൃത്രിമം കാണിച്ചിട്ടില്ല അതായത് എഡിറ്റ് ചെയ്തതായി  കണ്ടെത്തിയില്ല എന്ന് അവര്‍ സുചിപ്പിച്ചു. എന്തായാലും ഈ വീഡിയോ വേരുകളുടെതല്ല പകരം ഏതെങ്കിലും വേറെ ജീവിയുടെതാകാം. ഇത് റൌണ്ട് വോമിന്‍റെ അല്ലെങ്കില്‍ വേറെ ഏതെങ്കിലും പരാന്നജീവിയുടേത് (parasite) ആയിരിക്കാം.

നിഗമനം

വീഡിയോയില്‍ കാണുന്നത് ശിവ നാഗ മരത്തിന്‍റെ വേരല്ല. 10-15 ദിവസം ഇങ്ങനെ ചലിക്കാന്‍ യാതൊരു സസ്സ്യത്തിനും സാധ്യമല്ല എന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. വീഡിയോ കൃത്രിമമായി നിര്മിച്ചതിന്‍റെ യാതൊരു പ്രമാണവുമില്ല. വീഡിയോയില്‍ കാണുന്നത് ചിലപ്പോള്‍ റൌണ്ട് വോം അലെങ്കില്‍ ഹോഴ്സ് ഹെയര്‍ വോം പോലെയുള്ള പരജീവി കൃമികളായിരിക്കാം.

Avatar

Title:ശിവ നാഗ വേരുകള്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന വൈറല്‍ വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണ്…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •