ജെല്ലിക്കെട്ടിനു തമിഴ്‌നാട്ടിൽ വ്ലാദിമിർ പുടിൻ നരേന്ദ്രമോദിയോടൊപ്പം എത്തുമെന്ന വാർത്ത സത്യമോ…?

അന്തർദേശിയ൦ ദേശീയം

വിവരണം 

Ajith Krishnan Kutty എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഒക്ടോബർ 29  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. #തമിഴകം_ലോക_ശ്രദ്ധയിലേക്ക്,.. #തലൈവർ_വീണ്ടും..!!

#അളംഗനെല്ലൂർ_ജെല്ലിക്കെട്ട് കാണാൻ #മോഡിജിയും_വ്ളാഡമീർ_പുടിനും….” എന്ന അടിക്കുറിപ്പുമായി ജെല്ലിക്കെട്ടിന്‍റെ പ്രതീകാത്മക ചിത്രത്തോടൊപ്പം പ്രസ്തുത വാർത്ത പ്രസിദ്ധീകരിച്ച മാധ്യമ ലിങ്കും പോസ്റ്റിലുണ്ട്. 

archived linkFB post

തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ജെല്ലിക്കെട്ട് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനും തമിഴ്‌നാട്ടിലെത്തും എന്ന് വാർത്തയുണ്ടെന്നും  ലിങ്കിൽ വിവരം നൽകിയിട്ടുണ്ടെന്നുമാണ് പോസ്റ്റിലൂടെ അറിയിക്കുന്നത്.  

പരമ്പരാഗതമായി തമിഴ്നാട്ടിലെ ജനങ്ങൾ കൊണ്ടാടുന്ന ഒരു വിനോദമാണ് ജല്ലിക്കെട്ട്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ പൊങ്കൽ നാളുകളിലാണ് ഈ വിനോദം അരങ്ങേറുന്നത്. കളിക്കിടെ ജീവഹാനി ഉണ്ടാകുന്നതിന്‍റെ പേരിൽ തമിഴ്‌നാട്ടിൽ പൊങ്കലിലൊടനുബന്ധിച്ചു നടത്തുന്ന ജെല്ലിക്കെട്ട് ഇടയ്ക്ക് നിരോധിച്ചെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിരോധനം നീക്കം ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ ജനതയുടെ ആവേശമായ ജെല്ലിക്കെട്ട് കാണാൻഭാരതത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ എത്തുമോ..? നമുക്ക് ഈ വാർത്തയുടെ വസ്തുത നമുക്ക് അറിയാൻ ശ്രമിക്കാം…

വസ്തുതാ വിശകലനം 

ഞങ്ങൾ പോസ്റ്റിലെ ലിങ്ക് തുറന്നു ന്നോക്കിയപ്പോൾ നൽകിയിരിക്കുന്ന വാർത്ത “വ്ലാദിമിർ പുടിൻ തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് കാണാൻ വരില്ല എന്നാണ്.” വാർത്തയുടെ തലക്കെട്ടിൽത്തന്നെ  അവർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ വാർത്ത 2019  ഒക്ടോബർ 30 നു അവർ അപ്‌ഡേറ്റ് ചെയ്തതായി കാണുന്നു. അതായത് വ്ലാദിമിർ പുടിൻ എത്തും എന്നായിരിക്കാം ആദ്യം വാർത്ത നൽകിയത്. പിന്നീട് തിരുത്തിയതാകാം.

archived linkhindustantimes

വ്ലാദിമിർ പുടിൻ ജെല്ലിക്കെട്ടിന്‌  എത്തും എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്ന് ഗുജറാത്ത് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ അവരുടെ ഓദ്യോഗിക ട്വിറ്റർ പേജിലൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

archived linkPIB Ahmedabad

അവർ ട്വീറ്റ് ചെയ്തിരിക്കുന്നത് 2019  ഒക്ടോബർ 29 രാത്രി 10 .48 നാണ്. ഇതേവാർത്ത ANI അവരുടെ ട്വിറ്റർ പേജിൽ നിന്നും അന്നേദിവസം രാത്രി 09. 20 ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.  

archived linkANI

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നത് വ്ലാദിമിർ പുടിൻ ജെല്ലിക്കെട്ടിന്‌  തമിഴ്‌നാട്ടിലെത്തും എന്ന മട്ടിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണ് എന്നാണ്‌. പ്രധാനമന്ത്രിയെ നരേന്ദ്രമോദി ജെല്ലിക്കെട്ട് കാണാനെത്തുമെന്നും ഔദ്യോഗിക സ്ഥിരീകരണമില്ല. 

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ജെല്ലിക്കെട്ടിന്‌ വ്ലാദിമിർ പുടിൻ  തമിഴ്‌നാട്ടിൽ എത്തും എന്ന വാർത്ത തെറ്റാണെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. വാർത്ത പ്രചരിപ്പിക്കുന്നതിന് മുമ്പ് യാഥാർഥ്യം മാന്യ വായനക്കാർ അറിഞ്ഞിരിക്കുക

Avatar

Title:ജെല്ലിക്കെട്ടിനു തമിഴ്‌നാട്ടിൽ വ്ലാദിമിർ പുടിൻ നരേന്ദ്രമോദിയോടൊപ്പം എത്തുമെന്ന വാർത്ത സത്യമോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •