കേരളത്തിലെ തൊഴിലുറപ്പ് വേതനം നിലവിൽ എത്ര രൂപയാണ്..?

സാമൂഹികം

വിവരണം 

K S Sudhi Sudarsanan എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 3 മുതൽ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിന്  ഇതുവരെ 900 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ തൊഴിലുറപ്പ് പദ്ധതിയെ പറ്റിയുള്ള ഒരു നോട്ടീസാണ് നൽകിയിരിക്കുന്നത്. നോട്ടീസിലെ വിവരണം ഇങ്ങനെയാണ് : എല്ലാവരിലും തിക്കുക… തൊഴിലുറപ്പ് പദ്ധതി…. സിപിഎം നമ്മുടെ സ്ത്രീകളെ ചൂഷണം ചെയ്യുന്നു. പ്രചരിപ്പിക്കുക.. സത്യം…

മോഡി സർക്കാർ അധികാരത്തിൽ വന്നത് 2016 മെയ് 26. അന്നത്തെ തൊഴിലുറപ്പ് കൂലി 165 രൂപ. ജൂണിൽ വർദ്ധിപ്പിച്ച് 214 രൂപയാക്കി. ഒക്ടോബറിൽ വീണ്ടും വർദ്ധിപ്പിച്ച് 229 രൂപയാക്കി. നിലവിൽ 2016 മാർച്ചിലെ പൊതു ബജറ്റിന് ശേഷം കൂലി 229 രൂപയാക്കാൻ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. വരുന്ന മാസങ്ങളിൽ നമ്മുടെ ‘അമ്മ പെങ്ങന്മാരെ സമരത്തിനിറക്കി കൂലി കൂട്ടുക എന്ന് മുദ്രാവാക്യം വിളിപ്പിക്കും. താമസിയാതെ ഏപ്രിലിൽ കൂലി 299 ആകും. അപ്പോൾ പാർട്ടി പറയും നമ്മുടെ സമരം കണ്ടു ഭയന്ന് മോദി  കൂലി കൂട്ടിയെന്ന്.ഈ കൊടിയ വഞ്ചന നമ്മുടെ ജനത്തെ നേരിട്ടും പ്രചാരണത്തിലൂടെയും അറിയിക്കൂ.. അതിവേഗം.. തൊഴിലുറപ്പ് കൂലി വർദ്ധിപ്പിച്ച മോദി സർക്കാരിന് അഭിനന്ദനങ്ങൾ”

archived linkFB post

ഭാരതത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ തൊഴിലിനായി ആശ്രയിക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലെ കൂലി എത്രയാണ്..?  

എപ്പോഴാണ് കൂലി ഒടുവിൽ വർദ്ധിപ്പിച്ചത്..? നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ പരിശോധന 

ഞങ്ങൾ പദ്ധതിയുമായി ബന്ധപ്പെട്ട ഗവണ്‍മെന്‍റ് വെബ്‌സൈറ്റുകൾ ആദ്യം തിരഞ്ഞു നോക്കി. 2005 ലെ നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ആക്റ്റ് പ്രകാരം ഗ്രാമീണ മേഖലയിലെ അവിദഗ്ധ തൊഴിലാളികൾക്ക് തെഴിൽ ഉറപ്പാക്കുന്ന പദ്ധതിയാണിത്. അവിദഗ്‌ദ്ധ കായിക ജോലികൾ ചെയ്യുന്നതിന്‌ സന്നദ്ധതയുള്ള പ്രായപൂർത്തിയായ അംഗങ്ങൾ ഉൾ‍പ്പെടുന്ന ഗ്രാമീണ കുടുംബത്തിന്‌ ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നിയമമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-2005 National Rural Employment Guarantee Act (NREGA).  ഈ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ ഈ പദ്ധതി പ്രവർത്തിക്കുന്നത്. 

archived linkwikipedia

2005 സെപ്റ്റംബറിൽ‌ ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ ഈ നിയമം സെപ്റ്റംബർ 7 ന്‌ നിലവിൽ വരികയും ജമ്മു – കാശ്മീർ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമാക്കുകയും ചെയ്തു. തുടക്കത്തിൽ ഇന്ത്യയിലെ 200 ജില്ലകളിൽ മാത്രമായിരുന്നു പ്രാബല്യത്തിൽ വന്നതെങ്കിലും 2008 ഏപ്രിൽ 1 മുതൽ രാജ്യത്തെ മുഴുവൻ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു. തൊഴിലുറപ്പ് സ്ത്രീകൾക്ക് മാത്രമായുള്ള പദ്ധതിയല്ല എന്ന് വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങളിൽ വ്യക്തമാണ്.ഓരോ സംസ്ഥാനത്തെയും തൊഴിലാളികളുടെ  കൂലിയുടെ ചാർട്ട് പദ്ധതിയുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ചാർട്ടിന്റെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു . 

archived linknregasp

ചാർട്ട് ശ്രദ്ധിക്കുക, ഏറ്റവും കൂടുതൽ വേതനം നിലവിൽ കേരളത്തിലാണ്.  ഓരോ ജില്ലയിലേക്കും ആവശ്യമായ ജില്ലാ പ്രോഗ്രാം കോർഡിനേറ്ററെ നിയമിക്കുന്നത് അതത് സംസ്ഥാന സർക്കാറുകൾ ആണ്. ജില്ലാ കളക്ടർ, ‍ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, തത്തുല്യ റാങ്കിലുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ ആര്‌ വേണമെങ്കിലും ജില്ലാ പ്രോഗ്രാം കോർഡീനേറ്റർ ആകാവുന്നതാണ്‌. ഇത്തരം ഉദ്യോഗസ്ഥർക്കാണ്‌ പദ്ധതിയുടെ നിർവ്വഹണത്തിന്റേയും ഏകോപനത്തിന്റേയും ചുമതല.

നിർവ്വഹണ ഏജൻസികളുടെ പദ്ധതികൾക്ക് ജില്ലാ പഞ്ചായത്താണ്‌ അംഗീകാരം നൽകേണ്ടത്. ഓരോ വർഷവും തൊഴിലിനുള്ള ബജറ്റ് തയ്യാറാക്കൽ, അംഗീകാരം ലഭ്യമാക്കൽ, പദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ ജില്ലാ പ്രോഗ്രാം കോർഡിനേറ്ററുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.

ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി നിർദ്ദേശങ്ങളുടെ ഏകോപനം, അവയെ ബ്ലോക്ക് പഞ്ചായത്തിന്‍റെ നിർദ്ദേശങ്ങളുമായി സമന്വയിപ്പിച്ച് ബ്ലോക്ക്തല പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ചുമതല ബ്ലോക്കിലെ പ്രോഗ്രാം ഓഫീസർക്കാണ്‌.

തൊഴിലുറപ്പ് വേതന നിലവാരത്തെപ്പറ്റി 2018 മാർച്ച് 31 ന് മനോരമ പ്രസിദ്ധീകരിച്ച വാർത്തയിൽ ഓരോ സംസ്ഥാനങ്ങളിലെയും വേതന നിലവാരം നൽകിയിട്ടുണ്ട്. 

archived linkmanoramaonline

പദ്ധതി വേതന വ്യവസ്ഥകൾ മുകളിൽ നൽകിയത് പ്രകാരമാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരം പൂർണ്ണമായും തെറ്റാണ് എന്ന് വ്യക്തമാകുന്നു. ഈ നോട്ടീസ് ഒരുപക്ഷെ ഒരുപാട് പഴക്കം ചെന്നതാകാം. ഇപ്പോഴത്തെ തൊഴിലുറപ്പ് വേതന വ്യവസ്ഥയ്ക്ക്  ഈ പോസ്റ്റിൽ നൽകിയിട്ടുള്ള വാദഗതികളുമായി യാതൊരു ബന്ധവുമില്ല. തെറ്റിധാരണ സൃഷ്ടിക്കുന്ന വിവരങ്ങളാണ് ഇതിൽ പങ്കുവയ്ക്കുന്നത്. വ്യക്തമായ വിവരങള്‍ പദ്ധതിയുടെ സര്ക്കാര്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.  

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിട്ടുള്ളത് പൂർണ്ണമായും തെറ്റായ വിവരങ്ങളാണ്. തൊഴിലുറപ്പ് പദ്ധതിയുടെ യഥാർത്ഥ  വേതന വ്യവസ്ഥയ്ക്ക് പോസ്റ്റിൽ നൽകിയിരിക്കുന്നതുമായി യാതൊരു ബന്ധവുമില്ല. തെററിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. അതിനാൽ ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അപേക്ഷിക്കുന്നു  

Avatar

Title:കേരളത്തിലെ തൊഴിലുറപ്പ് വേതനം നിലവിൽ എത്ര രൂപയാണ്..?

Fact Check By: Vasuki S 

Result: False