
വിവരണം
കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യോഗാചാര്യനും പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഫൗണ്ടറുമായ ബാബാ രാംദേവ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും നടുവിൽ ആശുപത്രി കിടക്കയിൽ ഇരിക്കുന്ന ചിത്രമാണ് ഇതോടൊപ്പം നൽകിയിട്ടുള്ളത്.

archived link | FB post |
നിരവധി ആളുകൾ ഇതേ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. വാർത്ത തെറ്റാണെന്നും ബാബാ രാംദേവിനെ ഗോമൂത്രം കുടിച്ചു അവശനിലയിലായതു കൊണ്ടല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നും വിവരിച്ചു കൊണ്ട് ഏഷ്യാനെറ്റ് ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിൽ നിന്നും തെറ്റിധാരണ പരത്തുന്ന രീതിയിൽ സ്ക്രീൻഷോട്ട് എടുത്ത് ഗോമൂത്രം കഴിച്ച് അവശ നിലയിലായ ബാബാ രാംദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന മട്ടിൽ ചില പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.

അമിതമായി ഗോമൂത്രം കുടിച്ചതുകൊണ്ടല്ല ബാബാ രാംദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ ചിത്രം 2011 ലേതാണ്. വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെയാണ്:
വസ്തുതാ വിശകലനം
ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ 2011 ജൂൺ 10 നു ഇന്ത്യടുഡേ പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു.

വാർത്തയുടെ പരിഭാഷ: ഉപവാസ സമരം മൂലം ഗുരു ബാബാ രാംദേവിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചികിത്സയ്ക്കായി ഡെറാഡൂണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യോഗ ഗുരുവിനെ ഹിമാലയൻ ആശുപത്രിയായ ജോളി ഗ്രാന്റിലെ ഐസിയുവിലേക്ക് മാറ്റി, അവിടെ നേരത്തെ ഗ്ലൂക്കോസ് നിർബന്ധിതമായി നൽകിയിരുന്നു. വേദിയിൽ വീണുപോയ ഹരിദ്വാറിൽ നിന്ന് അദ്ദേഹത്തെ ആശുപത്രിയില് എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചയുടനെ രാംദേവിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതായി ഹിമാലയൻ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. എസ്. ജെദാനി പറഞ്ഞു. രാംദേവിന് ഗ്ലൂക്കോസ് നല്കുന്നുണ്ട്. ചികിത്സയോട് സഹകരിക്കുന്നുണ്ടെന്ന് ജെദാനി വൈകുന്നേരം പറഞ്ഞു. ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറും രാംദേവിനെ കാണാൻ ആശുപത്രിയിലെത്തി.
കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ഹരിദ്വാറിലെ പതഞ്ജലി യോഗപീഠത്തിൽ ബാബാ രാംദേവിന്റെ ഏഴാം ദിവസം കടന്നപ്പോൾ, അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്ന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിക്കാൻ ഡോക്ടർമാർ ഉപദേശിക്കുകയായിരുന്നു.
ബാബാ രാംദേവ് ഉപവാസം അവസാനിപ്പിച്ചില്ലെങ്കിൽ അദ്ദേഹത്തിന് ഗ്ലൂക്കോസ് നൽകേണ്ടി വരുമെന്ന് ഡോക്ടർമാർ നേരത്തെ പറഞ്ഞിരുന്നു.
ബാബാ രാംദേവ് ഉന്നയിച്ച പ്രശ്നങ്ങൾ (കള്ളപ്പണവും അഴിമതിയും) കണക്കിലെടുത്ത് സർക്കാർ സമയബന്ധിതവും ഫലപ്രദവുമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്ന് ബിജെപി വക്താവ് രവിശങ്കർ പ്രസാദ് ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ വിഷയത്തിൽ രാജ്യം മുഴുവൻ പ്രക്ഷോഭത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപവാസം ലംഘിക്കണമെന്ന് ഹരിദ്വാർ ഭരണകൂടത്തിന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനയെത്തുടർന്ന് നാരങ്ങ വെള്ളവും തേനും കഴിക്കാൻ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഓരോ മൂന്നു മണിക്കൂറിലും അദ്ദേഹത്തിന്റെ ആരോഗ്യം നിരീക്ഷിക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിരുന്നു.

ബാബാ രാംദേവിനെ പറ്റി സാമൂഹ്യ മാധ്യങ്ങളിൽ പറക്കുന്ന വാർത്ത അപലപനീയമാണെന്ന് കാട്ടി അദ്ദേഹത്തിന്റെ വക്താവ് തിജരാവാല തന്റെ ട്വിറ്റർ പേജിൽ ഒരു പോസ്റ്റ് നൽകിയിരുന്നു.
यह बकवास कोरी है
— Tijarawala SK (@tijarawala) March 5, 2020
हरकत बहुत छिछोरी है।
पूज्य @yogrishiramdev पूर्णत: स्वस्थ हैं।
देशवासियों ने पिछले 2 दिन में उन्हें #coronavirusinindia
से बचाव/उपाय बताते हुए @aajtak @ABPNews @ZeeNews @indiatvnews @TV9Bharatvarsh @Republic_Bharat @News18India पर देखा है।
आज वह बैंगलौर गए हैं pic.twitter.com/kaj6juGKVr
പോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റായ വാർത്തയാണ്. കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായി എന്ന വാർത്ത 2011 ൽ ബാബ രാംദേവ് ആശുപതയിൽ കിടന്ന സന്ദർഭത്തിലെ ചിത്രത്തോടൊപ്പം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ബാബാ രാംദേവ് 2011 ൽ ഉപവാസത്തെ തുടർന്ന് അവശനായപ്പോൾ ഡെറാഡൂണിലെ ആശുപത്രിയിൽ പ്രവേശിച്ച സന്ദർഭത്തിലെ ചിത്രമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.

Title:കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായി എന്ന് തെറ്റായ പ്രചരണം
Fact Check By: Vasuki SResult: False
