FACT CHECK: ഐഎസ്ആർഒയുടെയുടെ ചരക്ക് ഇറക്കാൻ 10 ലക്ഷം രൂപ നോക്കുകൂലി ചോദിച്ചത് സിഐടിയു അല്ല… സത്യമറിയൂ…

പ്രാദേശികം രാഷ്ട്രീയം

ഐ.എസ്.ആർ.ഓയുടെ ചരക്കു വാഹനം തിരുവനന്തപുരത്ത് നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞു എന്നൊരു വാർത്ത ഇക്കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു.

 പ്രചരണം 

തിരുവനന്തപുരം ഐ.എസ്.ആർ.ഒയുടെ കാര്‍ഗോ വാഹനം തടഞ്ഞ് 10 ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ടത്  സിഐടിയുഎന്ന തൊഴിലാളി സംഘടനയിലെ ആളുകളാണ് എന്ന്  സാമൂഹ്യ മാധ്യമങ്ങളിൽ നിരവധിപേർ പ്രചരണം നടത്തുന്നുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്സില്‍ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില 10 ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് ഐഎസ്ആർഒയുടെ വാഹനം തടഞ്ഞു സിഐടിയു തൊഴിലാളികളാണ് വാഹനം തടഞ്ഞത്.”

archived linkFB post

ഒപ്പംനൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “അന്യന്റെ പറമ്പിൽ പൂല്ല് കിളിർക്കുന്നത് കണ്ട് പശുവിനെ വളർത്തുന്നത് പോലെയാണ് സിപിഎം സിഐടിയുവിനെ വളർത്തുന്നത്.

ഐഎസ്ആർഒയ്ക്ക് നോക്കുകൂലി ചോദിച്ച സിഐടിയു കാപാലികർമാരെ കരിമ്പട്ടികയിൽപ്പെടുത്തി കൽതുറങ്കിൽ എറിയുക….”

 ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. സിഐടിയുവിന്‍റെ പേരിൽ തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

വസ്തുത ഇങ്ങനെ 

ഞങ്ങൾ മാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളിൽ ഐഎസ്ആര്‍ഒ നോക്കുകൂലിയുമായി ബന്ധപ്പെട്ട വാർത്ത തിരഞ്ഞു.അപ്പോൾ ലഭിച്ച വാർത്തകളിൽ ചിലതിൽ പറയുന്നത്നാട്ടുകാർ തടഞ്ഞുവെന്നുംമറ്റൊരു ഒരു തൊഴിലാളി സംഘടനയായ ഐഎൻടിയുസി പ്രവർത്തകർ തടഞ്ഞു എന്നുമാണ്. എന്നാൽ സിഐടിയു അംഗങ്ങള്‍തടഞ്ഞുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ മാത്രമാണ് പ്രചരിക്കുന്നത്, മാധ്യമ വാര്‍ത്തകളില്‍ ഇല്ല.അതിനാൽ വാർത്തയുടെ യാഥാര്‍ത്ഥ്യം അറിയാനായി ഞങ്ങൾ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമുമായിസംസാരിച്ചു.

അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ഇത് പൂർണമായും അപകീർത്തിപരമായ ഒരു പ്രചരണമാണ്. വാസ്തവമൊന്നുമില്ല.സിഐടിയുവിനെതിരെ അവാസ്തവമായ പ്രചാരണം നടത്തുകയാണ്. ഇതിനെതിരെ ഞങ്ങളുടെസംഘടന പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതര തൊഴിലാളി സംഘടനകൾ ചെയ്ത കാര്യം സിഐടിയുവിന്‍റെ പേരിൽ ആരോപിക്കുകയാണ്.”

അദ്ദേഹം ഞങ്ങൾക്ക് അയച്ചു തന്ന സിഐടിയുവിന് പ്രസ്താവന താഴെ കൊടുക്കുന്നു.

കുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ:

സി ഐ ടി യു തിരുവനന്തപുരം

ജില്ലാ കമ്മറ്റിയുടെ പത്രക്കുറിപ്പ്

വലിയ വേളി പ്രദേശത്ത് ISRO ക്കു വന്ന

സാധനങ്ങൾ അൺലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങൾ സി ഐ ടി യു വിനു മേൽ

പഴിചാരിയത് പ്രതിഷേധാർഹമാണെന്ന്

ജില്ലാ പ്രസിഡന്റ് ആർ. രാമുവും സെക്രട്ടറി സി. ജയൻ ബാബുവും അറിയിച്ചു. തദ്ദേശീയരെന്ന് അവകാശപ്പെടുന്ന സ്വതന്ത്ര യൂണിയൻകാരാണ് അമിത കൂലി ആവശ്യപ്പെട്ടതും പ്രശ്നങ്ങൾ സൃഷ്ടിച്ചതും.

സി ഐ ടി യു അംഗങ്ങളായ ഹെഡ് ലോഡ് തൊഴിലാളികൾ ആരും തന്നെ ഇവിടെയില്ലഈ പ്രദേശത്ത്  CITU വിന് അവിടെ യൂണിറ്റുമില്ല. ഇത് അന്വേഷിക്കുന്ന ആർക്കും ബോധ്യമാവുന്നതാണ്.

വിവരം അന്വേഷിക്കാനവിടെ എത്തി പ്രശ്ന പരിഹാരത്തിന് നേതൃത്വം നൽകിയ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരോട് അന്വേഷിച്ചാലും നിജസ്ഥിതി അറിയാവുന്നതാണ്.

ചുമട് തൊഴിൽ മേഖലയിൽ ആശാസ്യമല്ലാതെ നടക്കുന്ന പ്രവർത്തനങ്ങളുടെയെല്ലാം ഉത്തരവാദിത്വം CITU വിന് മേൽ കെട്ടിവയ്ക്കാൻ ചിലർ നടത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം.

അമിത കൂലി , നോക്കുകൂലി എന്നീ സമ്പ്രദായങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സി..ടി യുവിനുള്ളത്.

തൊഴിൽദായകരോട് മാന്യമായി പെരുമാറണമെന്ന കാര്യത്തിലും സി..ടി.യുവിന് കർശന നിലപാടാണ് ഉള്ളത്.

വസ്തുത ഇതായിരിക്കേ ചുമടു മേഖലയിലെ തെറ്റായ പ്രവണതകൾ മറ്റാര് ചെയ്താലും അതിന്റെയെല്ലാം ഉത്തരവാദിത്വം CITU മേൽ കെട്ടിവയ്ക്കുന്നതിൽ കടുത്ത പ്രതിഷേധം ആർ. രാമുവും സി.ജയൻബാബുവും രേഖപ്പെടുത്തി.”

നാട്ടുകാര്‍ വാഹനം തടഞ്ഞുഎന്നാണ് ചില വാര്‍ത്തകള്‍ അറിയിക്കുന്നത്.ഐഎസ്ആർഒ വാഹനം നോക്കുകൂലിക്ക് വേണ്ടി ഐഎൻടിയുസി  പ്രവർത്തകർ തടഞ്ഞെങ്കിൽ അവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് ഐഎൻടിയുസി ജില്ല പ്രസിഡന്റ് പറഞ്ഞതായി വാർത്തകളുണ്ട്.സിഐടിയു പ്രവര്‍ത്തകര്‍ അല്ലെങ്കില്‍ പിന്നെ ആരാണ് നോക്കുകൂലി ചോദിച്ചത് എന്നറിയാനായി ഞങ്ങള്‍ തിരുവനന്തപുരം ലേബര്‍ കമ്മീഷണറേറ്റുമായി ബന്ധപ്പെട്ടു. ജില്ലാ ലേബര്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്:തുമ്പയില്‍ ഒരു സംഘടനയ്ക്കും ഞങ്ങള്‍ ലേബര്‍ കാര്‍ഡ് നല്‍കിയിട്ടില്ല. അവിടെ നോക്കുകൂലി ചോദിച്ചു പ്രശ്നമുണ്ടാക്കിയവര്‍ ഒരു സംഘടനയിലെയും അംഗങ്ങള്‍ അല്ല. അതായത് സര്‍ക്കാര്‍ അംഗീകൃത തൊഴിലാളികള്‍ അല്ല ഇവര്‍. നാട്ടുകാര്‍ അടക്കമുള്ള ചിലരാണ്. പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു.തൊഴില്‍ മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഞങ്ങള്‍ അദ്ദേഹത്തിന്‍റെ ഓഫീസിലേയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.”

തുമ്പ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കിയതും സമാന ര്രീതിയില്‍ തന്നെയാണ്: പ്രശ്നമുണ്ടാക്കിയവര്‍ ഏതെങ്കിലും തൊഴിലാളി സംഘടനയിലെ അംഗങ്ങള്‍ അല്ല. തദ്ദേശീയരായ ചില സ്വതന്ത്ര ചുമട്ടു തൊഴിലാളികളാണ്. ഏതെങ്കിലും അംഗീകൃത ട്രേഡ് യൂണിയനില്‍ പെട്ട പ്രവര്‍ത്തകര്‍ ആരും ഉണ്ടായിരുന്നില്ല.”

വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന വേളി സെന്‍റ്. തോമസ് ചര്‍ച്ചിലെ പുരോഹിതനായ ഫാ. യേശുദാസനുമായി ഞങ്ങള്‍ സംസാരിച്ചു. സിഐടിയുവിന് സംഭവത്തില്‍ പങ്കില്ലെന്ന വസ്തുത ഉറപ്പിക്കാവുന്ന തരത്തില്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: ഏതാണ്ട് 64 വര്‍ഷമായി ഐഎസ്ആര്‍ഒ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതുവരെ നോക്കുകൂലി പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. അതിനു കാരണം ഇവിടെ രാഷ്ട്രീയപാര്‍ട്ടികളുടെ ട്രേഡ് യൂണിയനുകള്‍ ഇല്ല എന്നത് തന്നെയാണ്. ഇവിടുത്തെ ചുമട്ടു തൊഴിലാളികള്‍ ഒരു സ്വത്രന്ത്ര രെജിസ്റ്റേര്‍ഡ് സംഘടനയാണ്. അമിത നോക്കുകൂലി ഇവര്‍ വാങ്ങാറില്ല. ഇന്നാട്ടുകാര്‍ സ്ഥലം ഐഎസ്ആര്‍ഒയ്ക്കു നല്‍കിയവരാണ്. അതിന്‍റെ പ്രത്യുപകാരമായി ഇതുപോലുള്ള ജോലികള്‍ തിരിച്ച് ഐഎസ്ആര്‍ഒ നല്‍കി കൊണ്ടുമിരുന്നു. എന്നാല്‍ ചില മാറ്റങ്ങള്‍ ഈയിടെ സംഭവിച്ചു. കാര്‍ഗോയുടെ കരാറുകാര്‍ ഇവരെ ഒഴിവാക്കി മറ്റ് വഴിയിലൂടെ ചരക്ക് ഇറക്കാന്‍ നോക്കിയതാണ് പ്രശ്നമായത്. പോലീസ് സംഭവ സ്ഥലത്തെത്തി. അവര്‍ എന്നെ മധ്യസ്ഥതയ്ക്ക് വിളിപ്പിച്ചു. അങ്ങനെയാണ് ഞാന്‍ അവിടെ പോയത്. ഇതില്‍ മറ്റ് ട്രേഡ് യൂണിയനുകള്‍ ഉണ്ടായിരുന്നില്ല എന്നു വ്യക്തമായി പറയാം.

അദ്ദേഹത്തിന്‍റെ വാക്കുകളും ശരിവയ്ക്കുന്നത് സിഐറ്റിയു സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നാണ്. 

ഏതായാലും സിഐടിയു എന്ന സംഘടനയിലെ അംഗങ്ങളാണ് നോക്കുകൂലി ആവശ്യപ്പെട്ടത് എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഐഎസ്ആർഒയുടെ ചരക്ക് ഇറക്കാൻ തിരുവനന്തപുരത്ത് നോക്കുകൂലി ചോദിച്ചത് സിഐടിയു പ്രവർത്തകരല്ല. ഇതര സംഘടനയിലെ പ്രവർത്തകരോ നാട്ടുകാരോ ആണ്.  സിഐടിയു എന്ന സംഘടനയിലെ ഒരു അംഗം പോലും ഈ സമയത്ത് അത് അവിടെ ഉണ്ടായിരുന്നില്ല എന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി ഇളമരം കരീം വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഐഎസ്ആർഒയുടെയുടെ ചരക്ക് ഇറക്കാൻ 10 ലക്ഷം രൂപ നോക്കുകൂലി ചോദിച്ചത് സിഐടിയു അല്ല… സത്യമറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •