കറാച്ചിയിൽ പതിറ്റാണ്ടുകളായി തുടരുന്ന മഹാ ശിവരാത്രി ആഘോഷം നിന്നു പോയി എന്ന വാർത്ത അസത്യമാണ്…

അന്തർദേശിയ൦

വിവരണം

മതത്തിന്‍റെ പേരിലാണ് ഇന്ത്യ-പാകിസ്ഥാൻ വിഭജനം നടന്നത് എന്ന്   എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.   പാകിസ്താനിലെ ഹിന്ദുക്കൾ അരക്ഷിതാവസ്ഥയിൽ ആണെന്ന് പല വാർത്തകളും ഇടയ്ക്ക് നാം കേൾക്കാറുണ്ട്. എന്നാൽ ഒരു കാലത്ത് ഇന്ത്യയുടെ തന്നെ ഭാഗമായിരുന്ന പാകിസ്താനിൽ നിരവധി ഹിന്ദുക്കളും ഹിന്ദു ആരാധനാലയങ്ങളും ഇപ്പോഴുമുണ്ട്.  

കറാച്ചിയിലെ ഒരു ശിവക്ഷേത്രത്തിൽ എല്ലാ വർഷവും പതിവായി ശിവരാത്രി ആഘോഷിക്കുന്നുണ്ട്. ഈ ശിവരാത്രി ആഘോഷത്തെ പറ്റി കഴിഞ്ഞ ഏതാനും മാസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. 1920 കറാച്ചിയിൽ നടന്ന മഹാ ശിവരാത്രി ആഘോഷം… നൂറുവർഷങ്ങൾ കൊണ്ട് ഇല്ലാതായി എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. 

archived linkFB post

ഒപ്പം കറാച്ചിയിലെ മഹാ ശിവരാത്രി ആഘോഷത്തിന്‍റെ ഒരു ചിത്രവും നൽകിയിട്ടുണ്ട്. ചിത്രത്തിന് അടിക്കുറിപ്പായി മഹാശിവരാത്രി ഹിന്ദു ഫെസ്റ്റിവൽ ക്ലിഫ്ടൺ കറാച്ചി എന്നുകാണാം. ഭാരതത്തിലെ ഓരോ ഹിന്ദുവിനും അറിയും, ആരാണ് ഇതിന് കാരണക്കാർ എന്ന് ഒരു അടിക്കുറിപ്പും പോസ്റ്റിനു നൽകിയിട്ടുണ്ട്.  

എന്നാൽ ഈ പോസ്റ്റിൽ അവകാശവാദം പൂർണ്ണമായും തെറ്റാണ് എന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ മനസിലായി. കറാച്ചിയില്‍ എല്ലാ വർഷവും മുടങ്ങാതെ മഹാ ശിവരാത്രി ആഘോഷം നടക്കുന്നുണ്ട്.  

വിശദാംശങ്ങൾ താഴെ കൊടുക്കുന്നു

വസ്തുത വിശകലനം

ഞങ്ങൾ ഈ വാർത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ നിരവധി ചിത്രങ്ങളും വാർത്തകളും വീഡിയോയും കറാച്ചിയിൽ നടക്കുന്ന മഹാശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് ലഭിച്ചു.  പോസ്റ്റ് പറയുന്നതുപോലെ ശിവരാത്രി മഹാ ശിവരാത്രി ആഘോഷം കറാച്ചിയില്‍ ഇല്ലാതായിട്ടില്ല.  മാത്രമല്ല പാകിസ്താനിൽ പലയിടത്തും ശിവരാത്രി ആഘോഷങ്ങൾ നടത്താറുണ്ട്.  ഏറ്റവുമൊടുവിൽ 2020 ശിവരാത്രി ആഘോഷം ഒരു വീഡിയോ യൂട്യൂബിൽ നിന്നും ലഭിച്ചത് താഴെക്കൊടുക്കുന്നു. 

archived linkyoutube

ഇതുകൂടാതെ മിക്കവാറും വർഷങ്ങളിൽ മഹാശിവരാത്രി ആഘോഷത്തിന് ചിത്രങ്ങളും വാർത്തകളും ഇൻറർനെറ്റ് ലഭ്യമാണ്. 

archived linkalamy

കറാച്ചിയിലെ ക്ലിഫ്ടനില്‍ ഇപ്പോഴും ശിവരാത്രി ആഘോഷം പതിവായി നടക്കുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ കാലാകാലങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മാധ്യമ വാര്‍ത്തകള്‍ മതിയാകും.

archived linkdawn

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. കറാച്ചിയിൽ ക്ലിഫ്ടണില്‍ നടക്കുന്ന മഹാ ശിവരാത്രി ആഘോഷംഇപ്പോഴും തുടർന്നു വരുന്നുണ്ട്. ആഘോഷം ഇതുവരെയും തുടരുന്നുണ്ട് എന്നു തന്നെയാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണ്. 

Avatar

Title:കറാച്ചിയിൽ പതിറ്റാണ്ടുകളായി തുടരുന്ന മഹാ ശിവരാത്രി ആഘോഷം നിന്നു പോയി എന്ന വാർത്ത അസത്യമാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •