പ്രധാനമന്ത്രി ആളൊഴിഞ്ഞ മൈതാനത്തിന് നേരെ കൈകള്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ദേശീയം രാഷ്ട്രീയം

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലാണ്. വിവിധ പാര്‍ട്ടി നേതാക്കളുടെ യോഗങ്ങളിലും റാലികളിലും കോവിഡ് പ്രോട്ടോക്കോള്‍ വകവയ്ക്കാതെ  തടിച്ചുകൂടിയ ജനക്കൂട്ടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുമ്പോൾ മുന്നിൽ ആരുമില്ലാത്ത ഒരു മൈതാനത്തിന് നേരെ നരേന്ദ്ര മോദി കൈ വീശുന്നതായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 16 സെക്കൻഡ് ദൈർഖ്യമുള്ള ക്ലിപ്പിൽ നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങി കൈ വീശുന്നത് കാണാം. എന്നാല്‍ ഈ വീഡിയോയിൽ ഓഡിയന്‍സ് ആയി ആരെയും കാണാനില്ല. പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട്  വിഡിയോയ്ക്ക് നല്കിയ അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഈ കാണുന്ന ഗ്രൗണ്ട് മൊത്തം ജനങ്ങളെ കൊണ്ട് തിങ്ങി നിറഞ്ഞ എഡിറ്റ് ചെയ്ത വീഡിയോ ഉടനെ വരും ഇത് എഡിറ്റ് ചെയ്യുന്നതിന് മുൻപ് ആരോ അടിച്ചു മാറ്റിയതാണ് കാണുക ,ചിന്തിക്കുക, ഉണരുക, ഇതാണ് നമ്മുടെ രാജ്യo എന്റെ പൊന്നെ ച്ച് ബയ്യ 🤣😂😜 

archived linkFB post

പ്രചരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോൾ, എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് തെറ്റായ അവകാശവാദം ഉന്നയിക്കുന്നതാണെന്ന് കണ്ടെത്തി.

വസ്തുത ഇങ്ങനെ 

ഞങ്ങള്‍ വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം ഒരു ഫ്രെയിമിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2021 ഏപ്രിൽ 1 ന് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കിട്ട ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി. അതായത് ദൃശ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തോളം പഴക്കമുണ്ട് . മോദിയുടെ ഓരോ റാലിയുടെയും വീഡിയോ ദൃശ്യങ്ങൾ ബിജെപിയുടെ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കാറുണ്ട്.

അതനുസരിച്ച്, പശ്ചിമ ബംഗാളിലെ ജയനഗറിൽ മോദി നടത്തിയ റാലിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

മോദി ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ ജനക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നത് മുകളിലെ വീഡിയോയിൽ കാണാംഅവര്‍ക്ക് നേരെയാണ് പ്രധാനമന്ത്രിയെ യഥാര്‍ഥത്തില്‍ കൈവീശിയത്. ഈ മീറ്റിംഗിന്‍റെ മുഴുവൻ വീഡിയോയും നിങ്ങൾക്ക് ഇവിടെ കാണാം.

ഇനി ഒറിജിനൽ വീഡിയോയും വൈറലായ ദൃശ്യങ്ങളും താരതമ്യം  ചെയ്യാം. 

പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ക്ക് വ്യക്തത കുറവായതിനാല്‍ ദൂരെ നിയുറപ്പിച്ചിരിക്കുന്ന ഓഡിയന്‍സിനെ ഒറ്റ നോട്ടത്തില്‍ കാണാന്‍ സാധിക്കുന്നില്ല.  മുകളിലെ വീഡിയോയിൽ, മോദി ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ ഒരു ജനക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നത് കാണാം. 

ഞങ്ങളുടെ മറാത്തി ടീം ഈ വീഡിയോ ഇതിന് മുമ്പ് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട് 

FAKE NEWS: नरेंद्र मोदी रिकाम्या मैदानाला पाहून हात हलवत आहेत का? वाचा सत्य

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പ്രചരിക്കുന്ന വീഡിയോയുടെ ഒറിജിനൽ പരിശോധിച്ചാല്‍ ഓഡിയന്‍സ് മൈതാനത്തുണ്ട് എന്നു വ്യക്തമാകും. മോദിക്ക് മുന്നിൽ ഒരു ജനക്കൂട്ടം ഉണ്ടായിരുന്നു, അവരെ കണ്ടപ്പോഴാണ് അദ്ദേഹം കൈകള്‍ ഉയര്‍ത്തി വീശിയത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പ്രധാനമന്ത്രി ആളൊഴിഞ്ഞ മൈതാനത്തിന് നേരെ കൈകള്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •