ഈ ചിമ്പാൻസിയെ ഇടുക്കിയിൽ നിന്നും വനംവകുപ്പ് പിടികൂടിയതല്ല ….

കൗതുകം

വിവരണം 

ഇടുക്കി ഡാമിനടുത്തു വനംവകുപ്പ് പിടികൂടിയ ഒരു ജീവി,, കൊച്ചു കുട്ടികളെ പറഞ്ഞു പേടിപ്പിക്കുന്ന കോക്കാച്ചിയെ ഇതേവരെ കുട്ടികൾ കണ്ടിട്ടില്ല … കണ്ടോളൂ..😅😅 എന്ന വിവരണത്തോടെ ഒരു വീഡിയോ ഫേസ്‌ബുക്ക് പേജുകളിൽ പ്രചരിക്കുന്നുണ്ട്. 

archived linkFB post

ചിമ്പാൻസി വർഗ്ഗത്തിൽ പെട്ട ഒരു കുരങ്ങാനാണിത് എന്നാണ് തോന്നുന്നത്. ഒരു പ്രത്യേക ശബ്ദത്തിന്റെ അനുകരണം സമർത്ഥമായി നടത്തുകയാണ് ഈ ചിംപാന്‍സി ചെയ്യുന്നത്. ഇടുക്കി ഡാമിനടുത്തു നിന്നും വനംവകുപ്പ് ഇങ്ങനെയൊരു ജീവിയെ പിടികൂടിയിരുന്നോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം 

വസ്തുതാ അന്വേഷണം 

ഞങ്ങൾ  ആദ്യം വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം പ്രധാനപ്പെട്ട ഒരെണ്ണം ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ വീഡിയോ 2019  നവംബർ മുതൽ ലോകമെമ്പാടുനിന്നും വിവിധ  സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ ചിത്രം പ്രചരിച്ചു പോരുന്നതാണ്. 

archived link

പോസ്റ്റ് പ്രചരിപ്പിച്ച ഒരു ട്വിറ്റര്‍ അക്കൌണ്ട് നോക്കുക: 

archived link

ഇത് ഒരു ചിമ്പാൻസിയാണ്. ഈ വീഡിയോ ഇന്ത്യയിൽ നിന്നുള്ളതാകാൻ സാധ്യത കുറവാണ് എന്ന നിഗമനത്തിൽ ഞങ്ങൾ ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസുമായി ബന്ധപ്പെട്ടു. “ഇടുക്കിയിൽ നിന്നും ഇങ്ങനെയൊരു ജീവിയെ പിടികൂടിയിട്ടില്ല എന്നാണ് ഫോറസ്റ്റ്  റേഞ്ച് ഓഫീസർ അജയ് ഘോഷ് ഞങ്ങളെ അറിയിച്ചത്. ഇത്തരം ചിമ്പാൻസികൾ കേരളത്തിലെ വനങ്ങളിൽ ഉള്ളവയല്ല. വനംവകുപ്പ് ജീവികളെ വെറുതെ പിടികൂടുകയില്ല. അതിനു ചില പ്രത്യേക മാനദണ്ഡങ്ങളുണ്ട്. ഈ വീഡിയോ വനംവകുപ്പിന്റെ പേരിൽ വെറുതെ പ്രചരിപ്പിക്കുന്നതാണ്.”

ഈ വീഡിയോയുടെ ആദ്യ  സ്രോതസ്സ് അറിയാൻ കഴിഞ്ഞിട്ടില്ല. ആരെങ്കിലും വളർത്തുന്നതാണോ അതോ സർക്കസ് സംഘത്തിന്റേതാണോ എന്ന കാര്യങ്ങൾ ലഭ്യമല്ല. പരിശീലനം ലഭിച്ച ചിമ്പാൻസിയാണിത് എന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറഞ്ഞിരുന്നു.

ചിംപാന്‍സിയുടെ ഏതാനും ചിത്രങള്‍ താഴെ കൊടുക്കുന്നു. വീഡിയോയിലെ ജീവിയുമായുള്ള സാദൃശ്യം കാണുക:

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. ഈ വീഡിയോയിൽ കാണുന്ന ജീവിയെ വനംവകുപ്പ് ഇടുക്കിയിൽ നിന്ന് പിടികൂടിയതല്ല. വീഡിയോ ഒരിനം ചിമ്പാൻസിയുടേതാണ്.  ഇത് കേരളത്തിലെ കാടുകളിൽ ഇല്ലാത്തതാണ്‌. പഴയ ഒരു വീഡിയോ തെറ്റായ വിവരണം ചേർത്ത് പ്രചരിപ്പിക്കുകയാണ്.

Avatar

Title:ഈ ചിമ്പാൻസിയെ ഇടുക്കിയിൽ നിന്നും വനംവകുപ്പ് പിടികൂടിയതല്ല ….

Fact Check By: Vasuki S 

Result: False