സ്വിസ് ബാങ്കിലെ കള്ളപ്പണം ഉടമകളുടെ ആദ്യ പട്ടിക വിക്കിലീക്സ് പ്രസിദ്ധീകരിക്കുന്നു എന്ന വാർത്ത സത്യമോ..?

അന്തർദേശിയ൦ രാഷ്ട്രീയം | Politics

വിവരണം 

BJP അനുഭാവി വളാഞ്ചേരി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  സെപ്റ്റംബർ 9 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “സ്വിസ് ബാങ്കിലെ കള്ളപ്പണം ഉടമകളുടെ ആദ്യ പട്ടിക വിക്കിലീക്സ് പ്രസിദ്ധീകരിക്കുന്നു ….. മികച്ച 30 അംഗങ്ങൾ ….. (പണം CRORES ൽ ഉണ്ട്)

1 – * അസദുദ്ദീൻ ഒവൈസി (568000) *

2 – * മൊയ്ദിൻ ബാവ (7800) *

3 – * യു ടി ഖാദർ (158000) *

4 – * സിദ്ധരാമയ്യ * (82000)

5 – * സോണിയ ഗാന്ധി * (155040)

6 – * മല്ലികാർജുൻ കാർഗെ * (28900)

7 – * റോഷൻ ബേഗ് * (9000)

8 – * മുഹമ്മദ് ഹാരിസ് നാൽപാഡ് (15000) *

9 – * പ്രണവ് മുഖർജി * (75000)

10 – * മണിശങ്കർ അയ്യർ * (50000)

11 – * ശശി തരൂർ * (5900)

12 – * അഹമ്മദ് പട്ടേൽ * (220000)

13 – * അസം ഖാൻ * (76888)

14- * കെ ജെ ജോർജ് * (582114)

15- * അംബിക സോണി (19800) *

16- * ഡി കെ ശിവകുമാർ * (135800)

17- * ചിദംബരം * (8200)

18- * മൻ‌മോഹൻ സിംഗ് * (14500)

19- * ലാലു പ്രസാദ് യാദവ് * (28900)

20 – * ജി പരമേശ്വരപ്പ * (9000)

21- * കലാനിഡി മാരൻ (15000) *

22- * ഒരു രാജ (35000) *

23- * കാഞ്ചിമോളി * (5900)

24- രാഹുൽ ഗാന്ധി * (189008)

25- * മായാവതി * (168009)

26- * മമത ബാനർജി * (257500)

27- * അഖിലേഷ് യാദവ് * (300089)

28- * ദിഗ്‌വിജയ് സിംഗ് * (220060)

29- * ശശി കല * (154700)

30- * കരുണാനിധി * (12870)

pls fwd this msg by your wall ….. pls അഴിമതിക്കെതിരായ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നു

Fwdd msg ദയവായി

ദഹിക്കാത്ത വാർത്ത: സ്വിസ് ബാങ്കിൽ ഇന്ത്യക്കാർക്ക് കള്ളപ്പണം 358,679,863,300,000 (കണക്കാക്കുന്നത് 1.3 ട്രില്യൺ ഡോളർ) ഈ പണം നികുതിയിൽ നിന്ന് രക്ഷപ്പെടാൻ അവിടെയുള്ള 2000 ഇന്ത്യക്കാർക്കുള്ളതാണ്, ഈ പണം നമ്മുടെ ഇന്ത്യയെ 10 യുഎസാക്കി മാറ്റുന്നതിനും ലോകത്തെ ഏറ്റവും ശക്തമായ വികസിത രാജ്യങ്ങളിലെ ലോകത്തെ അടുത്ത 100 വർഷമാക്കി മാറ്റുന്നതിനുമുള്ള പണം .. നിങ്ങൾക്ക് messages സന്ദേശങ്ങളുണ്ടെങ്കിൽ ദയവായി നിങ്ങളുടെ കൈ കൈമാറുക ..ഞാൻ ഒരു ഇന്ത്യക്കാരനായി ഫോർവേഡ് ചെയ്യുന്നു …” എന്ന വിവരണത്തോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ തലക്കെട്ടിന്റെ രൂപത്തിൽ നൽകിയിരിക്കുന്ന വാർത്ത ” സ്വിസ് ബാങ്കിലെ കള്ളപ്പണ ഉടമകളുടെ പേര് പുറത്തു വിട്ടു വിക്കിലീക്‌സ് ” എന്നാണ്.

archived linkFB post

സ്വിസ് ബാങ്കിൽ ഇന്ത്യയിൽ നിന്നുള്ള രാഷ്ട്രീയക്കാർ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ വിവരങ്ങൾ വിക്കിലീക്ക്‌സ്  തുക സഹിതം പുറത്തു വിട്ടതിന്റെ വിശദാംശങ്ങളാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. സ്വിസ് ബാങ്കിൽ അനധികൃതമായി പണം നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണക്കാരുടെ വിവരങ്ങൾ വിക്കിലീക്ക്‌സ് പുറത്തു വിട്ടിരുന്നോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം.

വസ്തുതാ വിശകലനം 

ഈ പോസ്റ്റിലെ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞു നോക്കി. ഹിന്ദു ബിസിനസ്സ് ലൈൻ 2019  ജൂൺ 16 ന്  പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽന്റെ തലക്കെട്ട് ഇങ്ങനെയാണ് :  “കള്ളപ്പണക്കേസ് : കുറഞ്ഞത് 50 ഇന്ത്യൻ സ്വിസ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങൾ ഏജൻസികളുമായി പങ്കിടുന്നു”  ” സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന കള്ളപ്പണത്തിനെതിരായി 2014 ൽ മോദി സർക്കാർ ആദ്യമായി അധികാരത്തിൽ വന്നപ്പോൾ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു

അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് സംശയിക്കുന്ന വ്യക്തികളോട്  കർശനമായി ഇരു രാജ്യങ്ങളിലെയും റെഗുലേറ്ററി, എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ 50 ഇന്ത്യൻ പൗരന്മാരുടെയും വിവരങ്ങൾ സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ബാങ്കുകളിൽ ശേഖരിക്കാനുള്ള ശ്രമത്തിലാണ്…” എന്നിങ്ങനെയാണ് വാർത്തയുടെ ഉള്ളടക്കം.  

archived link

അതായത് കള്ളപ്പണക്കാരുടെ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് വാർത്ത. ലിസ്റ്റ് പുറത്തു വിട്ടു എന്ന് വാർത്തയിലില്ല. 

വിക്കിലീക്‌സ് ഇത്തരത്തിലൊരു ലിസ്റ്റ് പുറത്തു വിട്ടോ എന്നതാണ് നമുക്ക് അറിയേണ്ടത്. ഇതിനായി ഞങ്ങൾ വിക്കിലീക്‌സിന്റെ വെബ്‌സൈറ്റ് പരിശോധിച്ചു. എന്നാൽ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന യാതൊരു സൂചനകളും വെബ്‌സൈറ്റിൽ കാണാൻ സാധിച്ചില്ല. എന്നാൽ ഇൻഡ്യയിലെ കള്ളപ്പണക്കാരെ പറ്റിയുള്ള വിവരങ്ങൾ കൈമാറാൻ തയ്യാറാണെന്ന് സ്വിസ്സ് അംബാസിഡർ ഫിലിപ്പ് വെൽത്തി ഇൻഡ്യാ ഗവൺമെന്റിനെ അറിയിക്കുന്ന ചില മെയിലുകൾ വിക്കിലീക്ക്സ് പ്രസിദ്ധീകരിച്ചത് അവരുടെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

archived link

മറ്റേതൊരു രാജ്യത്തെക്കാൾ ഇന്ത്യക്കാരായ കള്ളപ്പണക്കാരാണ് സ്വിസ് ബാങ്കിൽ അനധികൃതമായി പണം നിക്ഷേപിച്ചിട്ടുള്ളത് എന്ന് വിക്കിലീക്‌സിന്റെ സ്ഥാപകനായ ജൂലിയൻ അസാൻജ് അഭിപ്രായപ്പെട്ടതായി ഇക്കണോമിക് ടൈംസ് 2011 ഏപ്രിൽ 27 ന് പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. 

archived link

എന്നാൽ ഈ സ്ഥാപനം ഇതുവരെ കള്ളപ്പണക്കാരുടെ ലിസ്റ്റ് പുറത്തു വിട്ടതായി കാണാൻ കഴിഞ്ഞില്ല. 

കള്ളപ്പണക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന മട്ടിൽ തങ്ങളുടെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ് എന്ന് വിക്കിലീക്‌സ് അവരുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളിലൂടെ അറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു. 2011 ലാണ് അവർ ഈ അറിയിപ്പ് നൽകിയിരിക്കുന്നത്.

archived link

archived link

ഞങ്ങളിലൂടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ് എന്നാണ്. ഇന്ത്യയിൽ നിന്നും സ്വിസ് ബാങ്കിൽ പണം നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണക്കാരുടെ ലിസ്റ്റ് വികിലീക്ക്‌സ് പുറത്തു വിട്ടിട്ടില്ല. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. സ്വിസ് ബാങ്കിൽ ഇന്ത്യയിൽ നിന്നും കള്ളപ്പണം നിക്ഷേപിച്ചവരുടെ ലിസ്റ്റ് വിക്കിലീക്ക്‌സ് പുറത്തു വിട്ടിട്ടില്ല, ഇത്തരത്തിൽ പ്രചരിക്കുന്നതിയതെല്ലാം വ്യാജ വാർത്തകളാണ്. അതിനാൽ ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. 

Avatar

Title:സ്വിസ് ബാങ്കിലെ കള്ളപ്പണം ഉടമകളുടെ ആദ്യ പട്ടിക വിക്കിലീക്സ് പ്രസിദ്ധീകരിക്കുന്നു എന്ന വാർത്ത സത്യമോ..?

Fact Check By: Vasuki S 

Result: False