ഒരു നൂറ്റാണ്ടിനുശേഷം മാത്രമേ 2019 ലെ കലണ്ടർ വീണ്ടും ദൃശ്യമാകൂമോ…?

കൌതുകം

വിവരണം

“ഇതാ കണ്ടോളൂ 124 വർഷം മുമ്പുള്ള കലണ്ടർ. പ്രത്യേകത എന്തെന്ന് വെച്ചാൽ ഇക്കൊല്ലവും ഇത് ഉപയോഗിക്കാം.

ഇനിയും ഇങ്ങനെ ഒത്ത് വരണമെങ്കിൽ ഒരു ശതാബ്ദിക്ക് ശേഷം.” എന്ന ചില പോസ്റ്റുകള്‍ മാസങ്ങളായി ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റുകളില്‍ കൊല്ലം 1895 ന്‍റെ ഒരു കലണ്ടറിന്‍റെ ചിത്രം നല്‍കിട്ടുണ്ട്. 2019ന്‍റെ കലണ്ടരും 1895 ന്‍റെ കലണ്ടരും ഒന്നാന്നെണ് പോസ്റ്റില്‍ വാദിക്കുന്നു. ഇങ്ങനെയൊരു സംഭവം ഇനി ശതാബ്ദികള്‍ക്ക് ശേഷം മാത്രം സംഭവിക്കുകയുള്ളൂ എന്നും പോസ്റ്റില്‍ അവകാശപെടുന്നുണ്ട്. പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

ഈ പോസ്റ്റില്‍ വാദിക്കുന്നത് സത്യമാണോ? ഇനി ഇതേ കലണ്ടര്‍ വിണ്ടും ആവര്‍ത്തിക്കുന്നത് ഒരു ശതാബ്ദി കഴിഞിട്ടാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഒരു കലണ്ടര്‍ വിണ്ടും ആവര്‍ത്തിക്കുന്നത് 6, 28 അലെങ്കില്‍ 11 കൊല്ലം കഴിഞ്ഞിട്ടാണ്. കൊല്ലത്തിന്‍റെ സംഖ്യയെ നമ്മള്‍ നാലുകൊണ്ട്  ഭാഗിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന മിച്ചം സംഖ്യ പുജ്യമാണെങ്കില്‍ ആ കലണ്ടര്‍ വിണ്ടും പ്രത്യക്ഷപ്പെടാന്‍ പോകുന്നത് 28 കൊല്ലത്തിന് ശേഷമായിരിക്കും.  ഉദാഹരണത്തിന് 2016 നെ നമ്മള്‍ നാലുകൊണ്ട് ഭാഗിക്കുമ്പോള്‍ നമുക്ക് മിച്ചമായി ലഭിക്കുന്നത് പുജ്യമാണ്. അതിനാല്‍ 2016 ന്‍റെ കലണ്ടറും 2044ന്‍റെ കലണ്ടര്‍ ഒന്നായിരിക്കും. താഴെ നല്‍കിയ ചിത്രത്തില്‍ നമുക്ക് ഈ കാര്യം വ്യക്തമായി കാണാം.

ഇതേ പോലെ നാലുകൊണ്ട് ഭാഗം വെച്ചാല്‍ മിച്ചം വരുന്ന സംഖ്യാ ഒന്നാണെങ്കില്‍ ആ കൊല്ലത്തെ കലണ്ടര്‍ വിണ്ടും പ്രത്യക്ഷപെടാന്‍ പോകുന്നത് 6 കൊല്ലത്തിനെ ശേഷമായിരിക്കും. അതുപോലെതന്നെ മിച്ചം വരുന്ന സംഖ്യാ 2/3 ആയാല്‍ 11കൊല്ലങള്‍ക്ക് ശേഷമാണ് വിണ്ടും കലണ്ടര്‍ പ്രത്യേക്ഷപെടാന്‍ പോകുന്നത്. 2019 നമ്മള്‍ നാലുകൊണ്ട് ഭാഗം ചെയ്താല്‍ നമുക്ക് മിച്ചം ലഭിക്കുന്നത് മൂന്നാണ്. അതിനാല്‍ 11 കൊല്ലം കഴിഞ്ഞ് 2019ന്‍റെ കലണ്ടര്‍ വിണ്ടും ആവര്‍ത്തിക്കും. 2019ഉം 2030ന്‍റെയും കലണ്ടര്‍ ഒരേപോലെയാണ്. 2019, 2030, 2047 എന്നി കൊല്ലങ്ങളുടെ കലണ്ടര്‍ 2058ലും ഉപയോഗിക്കാം. താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ നമുക്ക് കാണാം. ഈ മുന്ന്‍ കൊല്ലങ്ങളുടെ കലണ്ടര്‍ ഒന്നുതന്നെയാണ്.

2019ന്‍റെ കലണ്ടറും 2013ന്‍റെ കലണ്ടറും ഒന്നുതന്നെയാണ്. 2013നെ നാലു കൊണ്ട് ഹരിക്കുമ്പോള്‍ മിച്ചം വരുന്നത് 1 ആണ്. അത് അനുസരിച്ച് 2013ന്‍റെ കലണ്ടര്‍ വിണ്ടും ആവര്‍ത്തിച്ചത് 2019ലാണ്. 1895 കഴിഞ്ഞിട്ട് ആദ്യത്തെ തവണയല്ല ഈ കലണ്ടര്‍ 2019ല്‍ വിണ്ടും ആവര്‍ത്തിച്ചത്.

നിഗമനം 

2019ന്‍റെ കലണ്ടര്‍ വിണ്ടും ആവര്‍ത്തിക്കാന്‍ പോക്കുന്നത് ഒരു ശതാബ്ദി കഴിഞ്ഞട്ടാണ് എന്നുള്ള വാദം തെറ്റാണ്‌. ഈ കലണ്ടര്‍ വിണ്ടും 11വര്‍ഷത്തിന് ശേഷം 2030ല്‍ ആവര്‍ത്തിക്കും.

Avatar

Title:ഒരു നൂറ്റാണ്ടിനുശേഷം മാത്രമേ 2019 ലെ കലണ്ടർ വീണ്ടും ദൃശ്യമാകൂമോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •