
വിവരണം
“Salute Madam??” എന്ന അടിക്കുറിപ്പോടെ ജന്‍ 16 2019 മുതല്‍ Kerala Trending Media എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 300ല്‍ അധികം ഷെയറുകള്‍ ആണ്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “ബീഹാറില്‍ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 3 മനുഷ്യ മൃഗങ്ങളെ ഷൂട്ട് ചെയ്ത് കൊന്ന നെഞ്ചുറപ്പുള്ള പോലീസ്…ബിഗ് സല്യൂട്ട്” ചിത്രം ഒരു വനിതാ ഐ.പി.എസ്. ഓഫീസറുടെതാണ്. എന്നാല്‍ യൂണിഫോം ധരിച്ച ഈ വനിതാ ഓഫീസറുടെ പേര് പോസ്റ്റില്‍ നല്കിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഈ വനിതാ പോലീസ് ഉദ്യോഗസ്ഥ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്ന മൂന്നു നരാധമന്മാരെ വെടിവെച്ച് കൊന്നുവോ? ചിത്രത്തില്‍ കാണുന്ന ഈ വനിതാ ഓഫീസര്‍ ആരാണ്? നമുക്ക് അന്വേഷിക്കാം.
വസ്തുത വിശകലനം
ഈ ചിത്രം ആരുടെതാണ് എന്ന് അറിയാനായി ഞങ്ങള്‍ ചിത്രത്തിന്‍റെ reverse image search ചെയ്ത് അന്വേഷിച്ചു. അതിലുടെ ലഭിച്ച പരിണാമങ്ങൾ പരിശോധിച്ചപ്പോള്‍ ഈ വനിതാ ഓഫീസറിനെ കുറിച്ചുള്ള വിവരണങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു.

ചിത്രത്തില്‍ കാണുന്ന വനിതാ ഓഫീസറിന്‍റെ പേര് സന്ജുക്ത പരാശര്‍ എന്നാണ്. സന്ജുക്ത 2006 ഐ.എ.എസ്. പരിക്ഷയില്‍ 85 മത്തെ റാങ്ക് വാങ്ങി ഐ.പി.സില്‍ ചേരാന്‍ തീരുമാനിച്ചു. ഇങ്ങനെ സന്ജുക്ത ആസ്സാം പോലീസിൽ ജോയിന്‍ ചെയ്തു. പ്രസ്തുത ചിത്രത്തിലും നമുക്ക് അസം പോലീസിന്‍റെ ബാഡ്ജ് സന്ജുക്തെയുടെ യുണിഫോമിന്‍റെ സ്ലീവ്സില്‍ കാണാന്‍ സാധിക്കുന്നു.

ആസാം/മേഘാലയ കേഡറിലെ പോലീസ് ഉദ്യോഗസ്ഥയാണ് സന്ജുക്ത. നിലവില്‍ ദേശിയ അന്വേഷണ ഏജന്‍സി (NIA) യിലാണ് ഉള്ളത്. 2008ല്‍ സന്ജുക്തെക്ക് ആദ്യത്തെ പോസ്റ്റിങ്ങില്‍ആസ്സാമിലെ ജോര്‍ഹാറ്റ് ജില്ലയുടെ എസ്.പി. ആയി നിയമനം ലഭിച്ചു. ബോഡോ തിവ്രവാദികളും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ സ്ഥിരം സംഘർഷങ്ങൾ കാഴ്ച്ച വെയ്ക്കുന്ന ജില്ല ആയിരുന്നു ജോര്‍ഹാറ്റ്. മാസങ്ങള്‍ക്കുള്ളിൽ തന്നെ സന്ജുക്ത 16 തിവ്രവാദികളെ വെടിവെച്ച് കൊന്നു ഒപ്പം 64 പേരെ അറസ്റ്റ് ചെയ്തു. ഇതിനു ശേഷം തിവ്രവാദികള്‍ വളരെ അധിക പേടിക്കുന്ന ഒരു പേര് ആയി സന്ജുക്ത മാറി. സന്ജുക്ത 2014 വരെ ജോര്‍ഹാറ്റ് എസ്.പി. ആയിരുന്നു. അതിനു ശേഷം സോനിത്പൂര്‍ എസ്.പി. ആയി ചാര്‍ജ് എടുത്തു. 2016ല്‍ സന്ജുക്തക്ക് ഗുവാഹാട്ടിയില്‍ അസ്സാം പോലീസ് ഹെഡ് ക്വാര്‍ട്ടറില്‍ സ്ഥാനമാറ്റം ലഭിച്ചു. 2017 മുതല്‍ സന്ജുക്ത ദേശിയ അന്വേഷണ ഏജന്‍സിയില്‍ ആണ്.
സന്ജുക്ത ആസ്സാമിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഓഫീസര്‍ ആണ് എന്ന് വ്യാജ പ്രചരണം ഇതിനെ മുമ്പേയും ഉണ്ടായിട്ടുണ്ടായിരുന്നു. അപ്പോള്‍ സന്ജുക്ത ദേശിയ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ സന്ജുക്ത ആസ്സാമിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഓഫീസര്‍ അല്ല. ആസ്സാമിന്‍റെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഓഫീസര്‍ യാമിന്‍ ഹജാരിക ആണ്.
ഞങ്ങള്‍ ബീഹാറില്‍ ഏതെങ്കിലും വനിതാ ഓഫീസര്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നവരെ കൊന്നു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ അന്വേഷിച്ചു, പക്ഷെ ഞങ്ങള്‍ക്ക് ഇങ്ങനെയൊരു വാര്‍ത്ത ലഭിച്ചില്ല. ഞങ്ങള്‍ ഗൂഗിളില്‍ കീ വേഡ്സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോഴും ഇങ്ങനെയൊരു സംഭവത്തിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. സന്ജുക്ത പരാശര്‍ എന്ന ഉദ്യോഗസ്ഥയെ സംബന്ധിച്ചും ഇങ്ങനെ യാതൊരു വാര്‍ത്തയും ലഭ്യമല്ല. കുടാതെ സന്ജുക്ത ബീഹാര്‍ പോലീസില്‍ അല്ല അസം പോലീസില്‍ ആണ്. ഇത്തരം കാര്യങ്ങൾ പരിഗണിച്ചാല്‍ മനസ്സിലാവുന്നത് ഈ വാര്‍ത്ത വ്യാജമാണെന്നു തന്നെയാണ്.
Amar Ujala | Archived Link |
Menxp | Archived Link |
The Storypedia | Archived Link |
India Today | Archived Link |
Max News | Archived Link |
Scoopwhoop | Archived Link |
നിഗമനം
ഈ പോസ്റ്റ് വ്യാജം ആണ്. പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം അസ്സാം/മേഘാലയ 2006 കേഡറിലെ ഐ.പി.എസ്. ഓഫീസര്‍ സന്ജുക്ത പരാശരുടെതാണ്. 2017 വരെ അസ്സാം പോലീസില്‍ സേവിച്ച സന്ജുക്ത ഇപ്പോള്‍ ദേശിയ അന്വേഷണം വിഭാഗത്തിലാണ്. ബീഹാറില്‍ ഒരു വനിതാ പോലീസ് ഓഫീസര്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മൂന്നു പേരെ കൊന്നു എന്ന വാര്‍ത്ത ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല.

Title:ബീഹാറില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മൂന്നു പേരെ ഷൂട്ട് ചെയ്ത പോലീസ് ഓഫീസറുടെ ചിത്രമാണോ ഇത്…?
Fact Check By: Harish NairResult: False
