തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി. ആണോ വീഡിയോയില്‍ നൃത്യം ചെയ്യുന്നത്…?

ദേശിയം

വിവരണം

FacebookArchived Link

“തൃണമൂൽ കോണ്ഗ്രസ് എം.പിയും ഇസ്ലാം മതസ്ഥയുമായ ഇസ്രത്ത് ജഹാന്‍റെ ദുർഗാപൂജയും നൃത്തചുവടുകളും..

കേരളത്തിൽ ആയിരുന്നേൽ സ്വർഗ്ഗത്തിലെ വിറകു കൊള്ളി ആയേനെ ഇവർ..” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 16, 2019 മുതല്‍ ഹൈന്ദവ ഭാരതം എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഈ വീഡിയോയ്ക്കു ഇത് വരെ ലഭിച്ചിരിക്കുന്നത് 350ഓളം ഷെയറുകളാണ്. തൃനമൂലില്‍ ഇസ്രത് ജഹാന്‍ എന്ന് പേരില്‍ ഒരു എം.പി.യില്ല എന്നാല്‍ നുസ്രത് ജഹാന്‍ എന്ന എം.പി. തൃണമൂല്‍ കോണ്‍ഗ്രസിലുണ്ട്. നുസ്രത് ജഹാനെ ഉദ്ദേശിച്ചതാകാം എന്ന് നമുക്ക് അനുമാനിക്കാം. വീഡിയോയില്‍ കാണുന്ന സ്ത്രി ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ എം.പിയായ നുസ്രത് ജഹാന്നാണ്‌ എന്ന് പോസ്റ്റില്‍ വാദിക്കുന്നു. ഇതിനെ മുംപേയും തൃണമൂല്‍ എം.പി. നുസ്രത് ജഹാന്‍ സിന്ദൂരമിട്ടു ലോകസഭയില്‍ സത്യപ്രതിഞ്ഞ ചെയ്തതിന്‍റെ പേരിലും ദുര്ഗ പുജയില്‍ പങ്കെടുത്തതിനാല്‍ വിവാദത്തില്‍ പെട്ടിരുന്നു. നുസ്രത് ജഹാന്‍ ബംഗാളികളുടെ പ്രധാന ഉത്സവമായ ദുര്ഗ പൂജയില്‍ പരമ്പരാഗത നൃത്തം ചെയുന്ന ഈ വീഡിയോ ഇപ്പോള്‍ സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വീഡിയോയില്‍ നൃത്തം ചെയ്യുന്ന സ്ത്രി തൃണമൂല്‍ എം.പി. നുസ്രത് ജഹാന്‍ തന്നെയാണോ? വീഡിയോയില്‍ നൃത്തം ചെയ്യുന്ന സ്ത്രി ആരാണ് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ കാണുന്ന സ്ത്രി നുസ്രത് ജഹാന്‍ അല്ല. വീഡിയോയില്‍ കാണുന്ന സ്ത്രിയും നുസ്രത് ജഹാനുടെ ചിത്രത്തില്‍ തമ്മില്‍ താരതമ്യം ചെയ്താല്‍ നൃത്തം ആടുന്ന സ്ത്രി നുസ്രത് അല്ല എന്ന് നമുക്ക് വ്യക്തമാകുന്നു.

വീഡിയോയില്‍ നാം കാണുന്ന നൃത്തം ബംഗാളികളുടെ പരമ്പരാഗത നൃത്യമായ ധുന്നുച്ചി നൃത്തം ആണ്. ദുര്ഗ പുജയില്‍ ദേവിയുടെ മുന്നില്‍ ദേവിയുടെ ഭക്തര്‍ അവതരിപ്പിക്കുന്ന ഒരു പ്രചലിത നൃത്യമാണ് ധുന്നുച്ചി നൃത്യം. ദേവിയുടെ ആരതിയുടെ ഒരു ഭാഗമാണ് ധുന്നുച്ചി നൃത്യം. ഞങ്ങള്‍ വീഡിയോയിനെ കുറിച്ച് അന്വേഷിക്കാന്‍ യുടുബില്‍ ധുന്നുച്ചി നൃത്തതിനെ കുറിച്ച് അന്വേഷണം നടത്തി. അന്വേഷണത്തിലെ പരിണാമങ്ങളില്‍ ഈ നൃത്തം ആടുന്ന നിരവധി ബംഗാളികളുടെ വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. അന്വേഷണത്തിന്‍റെ പരിണാമങ്ങള്‍ താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാണാം.

മുകളില്‍ കാണുന്ന സ്ക്രീന്ശോട്ടില്‍ കാണുന്ന പോലെ പ്രസ്തുത പോസ്റ്റില്‍ നുസ്രത് ജഹാന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന നൃത്യത്തിന്‍റെ വീഡിയോയും ഞങ്ങള്‍ക്ക് ലഭിച്ചു. ഈ വീഡിയോ മുംബൈയിലെ പവൈയില്‍ മുംബൈയിലെ ബംഗാളികളുടെ ഒരു സംഘടനയായ PBWA സംഘടിപ്പിച്ച ദുര്ഗ പൂജയുടെ ആഘോഷ പരിപാടികളില്‍ രശ്മി മിശ്ര അവതരിപ്പിച്ച ധുന്നുച്ചി നൃത്യത്തിന്‍റെതാണ് എന്ന് അടിക്കുറിപ്പില്‍ നിന്ന് മനസിലാക്കുന്നു. ഈ സംഘടന എല്ലാ കൊല്ലം മുംബൈയില്‍ ഇത് പോലെ പരിപാടികള്‍ സംഘടിപ്പിക്കാരുണ്ട്. ഏറ്റവും മികിച്ച നൃത്തതിന് അവാര്‍ഡ്‌ നേടിയ നൃത്തമാണ് രശ്മി മിശ്രയുടെ എന്ന് പോസ്റ്റിന്‍റെ വിവരണത്തില്‍ വ്യക്തമാക്കുന്നു.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്‌. വീഡിയോയില്‍ കാണുന്ന സ്ത്രി തൃണമൂല്‍ എം.പി. നുസ്രത് ജഹാനല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാക്കുന്നു.

Avatar

Title:തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി. ആണോ വീഡിയോയില്‍ നൃത്യം ചെയ്യുന്നത്…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •