യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് നാടിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണോ?

രാഷ്ട്രീയം

ഉത്തർപ്രദേശിലെ മൾട്ടി ഗാവ് പ്രവിശ്യയിൽ യോഗി ആദിത്യനാഥ് ജി നിർമിച്ചു നാടിന് സമർപ്പിക്കുന്ന ടാം..?

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അണക്കെട്ട് ആണ് ഇത്..

ഇവിടുത്തെ പട്ടിണി പാവങ്ങളായ ജനതയുടെ വർഷങ്ങൾ നീണ്ട ഒരു ആഗ്രഹം ആയിരുന്നു അണക്കെട്ട് …

ലോകം കൈകൂപ്പി നിൽക്കുന്നു ഈ ഭരണ മികവിന് മുന്നിൽ..

നമോ….ജയ് ജയ്…ബിജെപി…

അന്ത കമ്മികൾ ഇന്ന് കുരു പൊട്ടി ചാകും…

എന്ന തലക്കെട്ട് നല്‍കി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ചിത്രത്തോടൊപ്പം ഒരു അണക്കെട്ടിന്‍റെ ചിത്രവും ചേര്‍ത്ത് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ശ്രീജിത്ത് പന്തളം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ജൂലൈ 27നാണ് പോസ്റ്റ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.

Archived Link

എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ഉത്തര്‍പ്രദേശില്‍ നിര്‍മ്മിച്ചോ? ഇതിന്‍റെ ചിത്രമാണോ പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പോസ്റ്റില്‍ ഉത്തര്‍പ്രദേശിലെ ഡാം എന്ന പേരില്‍ നല്‍കിയിരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോഴാണ് ഇത് കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ചിത്രമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. 2018ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് സംബന്ധിച്ച് ഡെക്കാന്‍ ക്രോണിക്കല്‍  റിപ്പോര്‍ട്ട് ചെയ്‌ത വാര്‍ത്തയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ അതെ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല യുപിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം ഇത്തരത്തില്‍ പുതുതായൊരു ഡാം നിര്‍മ്മിച്ചിട്ടുമില്ല. ഇന്ത്യയില്‍ നിലവിലുള്ള ഏറ്റവും വലിയ ഡാം ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന തെഹ്‌രി ഡാമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ഡാം നിര്‍മ്മിച്ചു എന്ന അവകാശവാദവും വസ്‌തുത വിരുദ്ധമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

Archived Link

നിഗമനം

പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രവും അവകാശവാദവും ഉള്‍പ്പടെയെല്ലാം തന്നെ പൂര്‍ണമായും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ചിത്രം ഉപയോഗിച്ചാണ് ഉത്തര്‍ പ്രദേശില്‍ നിര്‍മ്മിച്ച അണക്കെട്ടെന്ന പേരില്‍ പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫെയ്‌‌സ്ബുക്ക് പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായി വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് നാടിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •