മഹരാഷ്ട്രയില്‍ ദളിത്‌ കുട്ടികളോട് കാണിച്ച ക്രൂരതയുടെ മൂന്ന്‍ കൊല്ലം പഴയ ചിത്രം വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു…

സാമുഹികം

ഭക്ഷണസാധനം മോഷ്ടിച്ചു എന്നാരോപിച്ച് നഗ്നരാക്കി കഴുത്തില്‍ ചെരിപ്പിന്‍റെ മാലയിട്ടു അപമാനിക്കുന്നതിന്‍റെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗരില്‍ വിശപ്പ്‌ സഹിക്കാന്‍ കഴിയാതെ ഭക്ഷണം മോഷ്ടിച്ച കാരണമാണ് ഈ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഇത്തരമൊരു ക്രൂരത നേരിടേണ്ടിവന്നത് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. പോസ്റ്റില്‍ സംഭവത്തിന്‍റെ സമയത്തെ കുറിച്ചോ മറ്റു വിവരങ്ങളും ഒന്നും നല്‍കിട്ടില്ല.
എന്നാല്‍ ഈ സംഭവം സത്യമാണെങ്കിലും മൂന്ന്‍ കൊല്ലം പഴയതാണ്. ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയ ഈ സംഭവത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇന്ത്യ എന്ന പേര് മാറ്റി

ഭാരതം എന്നാക്കുന്നതോടെ

ഇവിടുത്തെ പ്രശ്നങ്ങൾ തീരുമെന്ന് നിങ്ങൾ ധരിക്കുന്നുവോ?

ഇവിടെ മനുഷ്യത്വത്തേക്കാൾ

വലുതാണ് ജാതിയെങ്കിൽ

മനുഷ്യരില്ലാത്ത രാജ്യമായിരിക്കും ഇത്….

വിശക്കുന്നവന് മരണം പോലും ചിലപ്പോൾ അനുഗ്രഹമാകും.

മറ്റൊരു മധു 😔”

പോസ്റ്ററില്‍ എഴുതിയ വാചകം ഇങ്ങനെ: “മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറില്‍  സഹിക്കാന്‍ കഴിയാതെ ഭക്ഷണം മോഷ്ടിച്ച ദളിത്‌ കുഞ്ഞുങ്ങളെ നഗ്നരാക്കി മര്‍ദിച്ചു ചെരുപ്പ്മാല അണിഞ്ഞിരിക്കുന്നു.”

ഈ പോസ്റ്റിന്‍റെ കമന്റ് സെക്ഷനില്‍ പലരും ബി.ജെ.പിയെ ആക്ഷേപിക്കുന്നുണ്ട്. ചിലര്‍ ഹിന്ദു മേല്‍ജാതികാരാണ് ഈ കൃത്യം ചെയ്തത് എന്ന് തെറ്റിധരിക്കപെടുന്നുണ്ട്.

സംഭവത്തിന്‍റെ വസ്തുതകള്‍ ഇങ്ങനെയാണ്…

ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ച് നേടിയ വിവരങ്ങള്‍ ഇപ്രകാരമാണ്. സംഭവം ശരിക്കും സംഭവിച്ചതാണ്. മഹാരാഷ്ട്രയിലെ ഉല്ലാസ്നഗറില്‍ 9, 8 എന്നി പ്രായമുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ മിത്തായി കടയില്‍ നിന്ന് ഒരു രൂപ വിലയുള്ള മുറുക്ക് മോഷ്ടിച്ചത്തിന് കട ഉടമകള്‍ നഗ്നരാക്കി മര്‍ദിച്ചു ചെരുപ്പ്മാല കഴുത്തില്‍ അണിഞ്ഞു നടത്തി വീഡിയോയും പകര്‍ത്തിയിരുന്നു. പക്ഷെ ഈ സംഭവം 2017 മെയ്‌ മാസത്തിലാണ് സംഭവിച്ചത്.

സ്ക്രീന്‍ഷോട്ട്: Dainik Bhaskar വാര്‍ത്ത‍

Dainik BhaskarArchived Link

ഈ ദളിത്‌ കുഞ്ഞുങ്ങളെ പീഡിപ്പിച്ചവരുടെ പേര് ഇര്‍ഫാന്‍ മെഹ്മൂദ് പത്താന്‍, സലിം മെഹ്മൂദ് പത്താന്‍ (തവക്കള്‍) എന്നതാണ്. സംഭവത്തിനെ തുടര്‍ന്ന്‍ മഹാരാഷ്ട്ര പോലീസ് ഈ മുന്ന്‍ പേരെ അറസ്റ്റ് ചെയ്ത് ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കര്‍ശന വകുപ്പുകള്‍ ഇവര്‍ക്ക് മുകളില്‍ ചുമത്തി കുടാതെ POSCO നിയമം പ്രകാരവും ഇവര്‍ക്കെതിരെ കുറ്റം രേഖപെടുത്തിയിട്ടുണ്ട്. 

സ്ക്രീന്‍ഷോട്ട്: Hindustan Times വാര്‍ത്ത‍

Hindustan TimesArchived Link

2018ല്‍ ഇവര്‍ ജാമ്യം അപേക്ഷിച്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പക്ഷെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ സമുഹത്തില്‍ ദ്വേഷം നിര്‍മിക്കുന്നതാണ്, ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ പട്ടിക ജാതിയും ആദിവാസികളിലും അപകര്‍ഷതയുണ്ടാക്കുന്നതാണ്. ഇത്തരമൊരു കുറ്റകൃത്യങ്ങളെ കൊണ്ട് പട്ടിക ജാതിയും പട്ടിക വര്‍ഗത്തില്‍ പെട്ടവരുടെ സ്വാഭിമാനമാണ് നഷ്ടപെടുന്നത് എന്ന് പറഞ്ഞു ജസ്റ്റിസ്‌ ബദര്‍ ഇവരുടെ ജാമ്യാപേക്ഷ തള്ളി. താഴെ നല്‍കിയ വാര്‍ത്ത‍യില്‍ ഈ കാര്യം വ്യക്തമാക്കുന്നു.

സ്ക്രീന്‍ഷോട്ട്:Indian Express വാര്‍ത്ത‍

Indian ExpressArchived Link

 നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന സംഭവം സത്യമാണെങ്കിലും മുന്ന്‍ കൊല്ലം പഴയതാണ്. കുടാതെ പല വിവരങ്ങള്‍ പോസ്റ്റില്‍ നല്‍കാത്തതിനാല്‍ തെറ്റിധാരണയുണ്ടാവാനുള്ള സാധ്യതയുണ്ട്. സംഭവത്തിന്‍റെ സമയവും പ്രതികളെ കുറിച്ചുള്ള വിവരങ്ങളും പോസ്റ്റില്‍ നല്‍കിയിട്ടില്ല.

Avatar

Title:മഹരാഷ്ട്രയില്‍ ദളിത്‌ കുട്ടികളോട് കാണിച്ച ക്രൂരതയുടെ മൂന്ന്‍ കൊല്ലം പഴയ ചിത്രം വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു…

Fact Check By: Mukundan K 

Result: Misssing Context

  •  
  •  
  •  
  •  
  •  
  •  
  •  
  •