
വിവരണം
കൊറോണ വൈറസ്, വൈറസിന്റെ ഏറ്റവും പുതിയ മാരകമായ രൂപമാണ്, ചൈന രോഗബാധിതമാണ്, ഉടൻ തന്നെ ഇന്ത്യയിലേക്ക് വരാം, ഏത് തരത്തിലുമുള്ള തണുത്ത പാനീയങ്ങൾ, ഐസ്ക്രീം, ഐസ്, മുതലായവ, ഏതെങ്കിലും തരത്തിലുള്ള സംരക്ഷിത ഭക്ഷണം, മിൽക്ക് ഷേക്ക്, പരുക്കൻ ഐസ്, ഐസ് ക്യൂബ്, പാൽ മധുരപലഹാരങ്ങൾ 48 മണിക്കൂർ പഴയക്കമുള്ളത് ഒഴിവാക്കുക
കുറഞ്ഞത് 90 ദിവസമെങ്കിലും.
ചെറിയ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധിക്കുക.. എന്ന ഒരു സന്ദേശവും ഒപ്പം രണ്ട് വീഡിയോകളും ഉള്‍പ്പടെയുള്ള ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാളുടെ ശരീരത്ത് നിന്നും പുഴുവിനെ നീക്കം ചെയ്യുന്നതും മറ്റൊരു വീഡിയോയില്‍ പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ ബോധരഹിതരായി വീഴുന്നതുമാണ് പങ്കുവെച്ചിരിക്കുന്നത്. ഹംസ എസ്ആര്‍എസ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 49 ഷെയറുകളും 21ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
Facebook Post | Archived Link | Archived Video |
എന്നാല്‍ വീഡിയോയ്‌ക്കൊപ്പം നല്‍കിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പട്ട സന്ദേശം യഥാര്‍ഥത്തില്‍ ഔദ്യോഗികമായി പുറത്തിറങ്ങിയതാണോ? അതില്‍ പറയുന്ന നിര്‍ദേശങ്ങല്‍ പാലക്കേണ്ടവയാണോ? പുഴുവിനെ ശരീരത്ത് നിന്നും നീക്കം ചെയ്യുന്ന വീഡിയോ കൊറോണ വൈറസുമായി ബന്ധപ്പെട്ടതാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രചരിക്കുന്ന സന്ദേശത്തിന്‍റെ ഉറവിടം പരിശോദിച്ചപ്പോഴാണ് ഇത് കുറെ ദിവസങ്ങളായി വാട്‌സാപ്പില്‍ വൈറലായ ഒരു ഇംഗ്ലിഷ് സന്ദേശത്തിന്‍റെ ചില ഭാഗങ്ങള്‍ മാത്രം പരിഭാഷപ്പെടുത്തിയതാണെന്ന് മനസിലാക്കാന്‍ സാധിച്ചത്. Korona virus, very new deadly form of virus, china is suffering, may come to India immediately, avoid any form of cold drinks, ice creams, koolfee, etc, any type of preserved foods, milkshake, rough ice, ice colas, milk sweets older then 48 hours, for atleast 90 days from today. എന്നതാണ് ഇംഗ്ലിഷില്‍ പ്രചരിക്കുന്ന സന്ദേശം.

കൂടാതെ ഇതെ മാതൃകയിലുള്ള മറ്റ് ചില സന്ദേശങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മുന്നറിപ്പ് നിര്‍ദേശം എന്ന പേരിലും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാട്‌സാപ്പ് പ്രചരണങ്ങള്‍-

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം നല്‍കിയിരിക്കുന്ന യഥാര്‍ഥ മുന്‍കരുതല്‍ നിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ ലഭ്യമാണ്. അതില്‍ എവിടെയും തണുത്ത പനീയം, ഐസ്ക്രീം, ഐസ്, മില്‍ക്ക് ഷേക്ക് തുടങ്ങിയവയൊന്നും ഉപയോഗിക്കരുതെന്ന് യാതൊരു മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നതാണ് വാസ്‌തവം.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ട്വീറ്റ്-
Some preventive measures against Novel #coronavirus :#ncov2020#HealthForAll@PMOIndia @drharshvardhan @AshwiniKChoubey @PIB_India @DDNewslive @airnewsalerts pic.twitter.com/4TvVOB3P12
— Ministry of Health (@MoHFW_INDIA) January 28, 2020
കേരള സംസ്ഥാന സര്‍ക്കാരിന്‍റെ ആരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക പേജിലും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട് (ഫെയ്‌സ്ബുക്ക്-വാട്‌സാപ്പ് പ്രചരണങ്ങളിലെ നിര്‍ദേശങ്ങളല്ല ഇവ)-

Facebookl Post | Tweet |
Archived Link | Archived Link |
അതെ സമയം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയും അടുത്തകാലത്തുള്ളതല്ലയെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഒരാളുടെ മേല്‍ച്ചുണ്ടില്‍ നിന്നും ഒരു പുഴുവിനെ നീക്കം ചെയ്യുന്ന വീഡിയോയാണ് കൊറോണ വൈറസ് മുന്‍കരുതല്‍ സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്നത്. Video of worm removed from lip എന്ന കീവേര്‍ഡ‍് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ 2019 ഒക്ടോബര്‍ 25ന് അതായത് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് യൂ ട്യൂബില്‍ ഇതെ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. അന്ന് കൊറോണ വൈറസ് ഭീഷണി ലോകത്ത് എവിടെയും നിലനിന്നിരുന്നില്ല.

പാരസൈറ്റായ ഒരു പുഴുവിനെ നീക്കം ചെയ്യുന്നതാണ് ഈ വീഡിയോയെന്നും യൂ ട്യൂബില്‍ തലക്കെട്ട് നല്‍കിയിട്ടുണ്ട്.
നിഗമനം
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരമോ മറ്റ് ഔദ്യോഗിക നിര്‍ദേശങ്ങളുടെയോ അടിസ്ഥാനത്തിലല്ല ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന നിര്‍ദേശങ്ങളെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ ഇല്ലാത്ത കാര്യങ്ങളാണ് യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിപ്പിക്കുന്നതെന്നാണ് വാസ്‌തവം. ഇതില്‍ ഭീകരതി തോന്നിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പുഴുവിനെ നീക്കം ചെയ്യുന്ന വീഡിയോയും കൊറോണ വൈറസും തമ്മില്‍ യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:തണുത്ത പാനീയങ്ങള്‍ വഴി കൊറോണ വൈറസ് പടരുമെന്ന മുന്നറിയിപ്പ് സത്യമോ?
Fact Check By: Dewin CarlosResult: False
