റംസാന്‍ മാസം ലക്ഷ്യമിട്ട് ഉത്തരേന്ത്യന്‍ ക്രിമനലുകള്‍ യാചക വേഷത്തില്‍ കേരളത്തിലേക്ക് എത്തിയോ?

സാമൂഹികം

വിവരണം

കേരള പോലീസിന്‍റെ ഔദ്യോഗിക പ്രസ്താവനയെന്ന പേരില്‍ ഒരു സന്ദേശം കഴിഞ്ഞ കുറച്ചു നാളുകളായി ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റംസാന്‍ മാസത്തില്‍ ഉത്തേരേന്ത്യയില്‍ നിന്നും നിരവധി യാചകര്‍ കേരളത്തിലേക്ക് എത്തിയിട്ടുണ്ടെന്നും ഇവര്‍ കൂടുതലും ക്രിമനിലുകളാണെന്നും പണം നല്‍കാതെ വീട് അടച്ചിടണമെന്നുമൊക്കെയാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. റംസാന്‍ മാസത്തില്‍ നോമ്പ് എടുത്ത് അവശരായവരെ കീഴ്പ്പെടുത്തി പണം തട്ടുകയാണ് ലക്ഷ്യം. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഏകദേശം ഒരു ലക്ഷത്തോളം യാചകര്‍ ഇത്തരത്തില്‍ ട്രെയിന്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്‍റെ കണക്കെന്നും പോസ്റ്റില്‍ പ്രസ്താവിക്കുന്നു. പോലീസിന്‍റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചുള്ള ഒരു ലെറ്റര്‍ പാഡില്‍ പ്രിന്‍റ് ചെയ്ത കുറിപ്പിന്‍റെ കോപ്പിയാണ് ഇത്തരത്തില്‍ ഷെയര്‍ അപ്‌ലോ‍‍ഡ് ചെയതിട്ടുള്ളത്. വിശ്വസനീയമാണെന്ന് കാണിക്കാന്‍ കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സീലും പതിപ്പിച്ചതായി പോസ്റ്റില്‍ കാണാന്‍ കഴിയും.

കേരളം ആര്‍ക്കൊപ്പം എന്ന പേജില്‍ ഈ സന്ദേശം 2019, ഏപ്രില്‍ 18നു അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 1,500ല്‍ അധികം ഷെയറുകള്‍ ലഭിച്ചു കഴിഞ്ഞു. എന്നാല്‍ പോലീസ് ഔദ്യോഗികമായി ഇത്തരം ഒരു സന്ദേശം പുറപ്പെർപടുവിച്ചിട്ടുണ്ടോ.. അതോ വ്യാജമായി ചമയ്ക്കപ്പെട്ട വിവരങ്ങളാണോ പോസ്റ്റില്‍ വിശദീകരിച്ചിട്ടുള്ളത്. സത്യമെന്താണെന്ന് പരിശോധിക്കാം.

Archived Link

വസ്തുത വിശകലനം

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്റ്റേറ്റ് പോലീസ് ചീഫ് കേരള എന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വിഷയത്തെ കുറിച്ച് ഏപ്രില്‍ 20ന് (2019) പ്രതികരിച്ചിരുന്നു. വ്യാജ വാര്‍ത്തായണിതെന്ന് അദ്ദേഹം സ്ഥീരീകരണം നടത്തി പ്രസ്താവിച്ചു. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്-

“യാചകർ ക്രിമിനലുകളാണെന്ന സന്ദേശം വ്യാജം

ഉത്തരേന്ത്യയിൽനിന്ന് കേരളത്തിലെത്തുന്ന യാചകർ ക്രിമിനലുകളാണെന്ന തരത്തിൽ കേരളാ പോലീസിന്‍റേതായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. കഴിഞ്ഞ ഏതാനും ദിവസമായി സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നത്. കേരളാ പോലീസ് ഇത്തരമൊരു സന്ദേശം പുറപ്പെടുവിച്ചിട്ടില്ല.”

Archived Link

മാത്രമല്ല കേരള പോലീസിന്‍റെ പത്രപ്രസ്താവനകളും മറ്റും ഔദ്യോഗികമായി പങ്കപവയ്ക്കുന്ന കേരള പോലീസ് ഇന്‍ഫൊര്‍മേഷന്‍ സെന്‍റര്‍ എന്ന പേജിലും സംസ്ഥാന പോലീസ് മേധാവിയുടെ പ്രതികരണം ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇതുസംബന്ധിച്ച് വാര്‍ത്തകളും മുഖ്യധാര മാധ്യമങ്ങള്‍ നല്‍കിയിരുന്നു. ലിങ്കുകളും, സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ-

Madhyamam Daily
Archived Link
Asianet News
Archived Link

നിഗമനം

കേരള പോലീസ് ഫെയ്‌ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റിനെതിരെ പരസ്യപ്രസ്താവന ഇറക്കിയിരിക്കുകയാണ്. സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അടിസ്ഥാന രഹിതമാണ്. പോലീസിന് പ്രസ്തുത പ്രസ്താവനയുമായി ബന്ധമില്ലെന്നും സ്ഥീരികരിച്ചു. ഇതോടെ പോലീസിന്‍റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Avatar

Title:റംസാന്‍ മാസം ലക്ഷ്യമിട്ട് ഉത്തരേന്ത്യന്‍ ക്രിമനലുകള്‍ യാചക വേഷത്തില്‍ കേരളത്തിലേക്ക് എത്തിയോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •