FACT CHECK: കര്‍ണാടകയിലെ ബിജെപി നേതാകളുടെ പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…

രാഷ്ട്രീയം | Politics

കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ വെറും ഫോട്ടോഷൂട്ട്‌ ചെയ്യാനായി വാക്സിന്‍ എടുക്കുന്നത്തിന്‍റെ നാടകം കാണിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം വ്യാജമാണ് എന്ന് കണ്ടെത്തി. ഈ ദൃശ്യങ്ങളില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളില്‍ നമുക്ക് വീഡിയോയില്‍ ചിലര്‍ ഇന്‍ജെക്ഷന്‍ എടക്കുന്നതായി അഭിനയിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയില്‍ കാണുന്നവര്‍ ബിജെപി നേതാക്കളാണെന്ന് പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ സുചിപ്പിക്കുന്നു. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:

ഇങ്ങനെയും എടുക്കും കോവിഡ് വാക്സിൻ..

ആ സിറിഞ്ചിൽ നീഡിൽ ഉണ്ടോ എന്ന് തീർച്ചയില്ല, എന്തായാലും തൊലിയിൽ പോലും ടച്ച് ചെയ്യുന്നില്ല…..ഇവര്‍ ബിജെപി നേതാക്കളാന്നെന്നാണ് കേള്‍ക്കുന്നത്

നാടകമേ ഉലകം…

ഈ വാദം ട്വിട്ടരിലും വൈറല്‍ ആണ്. സമാനമായ വാദത്തോടെ ട്വിട്ടരില്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്ന ഹിന്ദിയിലുള്ള ഒരു ട്വീറ്റ് നമുക്ക് താഴെ കാണാം.

ട്വീറ്റ് കാണാന്‍- Twitter | Archived Link

എന്നാല്‍ എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

സംഭവത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയിനെ In-Vid We Verify ടൂള്‍ ഉപയോഗിച്ച് വീഡിയോയിനെ വിവിധ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വര്‍ദ്ധഭാരതി എന്നൊരു മാധ്യമ വെബ്സൈറ്റില്‍ ജനുവരി 20ന് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍ പ്രകാരം വീഡിയോയില്‍ കാണുന്നത് കര്‍ണാടകയിലെ തുംകൂര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. നാഗേന്ദ്രപ്പയും തുംകൂര്‍ നഴ്സിംഗ് കോളേജിലെ പ്രിന്‍സിപ്പലായ ഡോ. രജനിയുമാണ്‌. വാര്‍ത്ത‍യുടെ ലിങ്കും സ്ക്രീന്‍ഷോട്ടും നമുക്ക് താഴെ കാണാം.

Wardha BharatiArchived Link

അങ്ങനെ ഞങ്ങള്‍ ഈ രണ്ട് പേരുമായി ബന്ധപെട്ടു. ആദ്യം ഞങ്ങള്‍ സംസാരിച്ചത് ഡോ. നാഗേന്ദ്രപ്പയുമായിട്ടാണ്. ഈ പ്രചരണം കള്ളമാണ് എന്ന് വ്യക്തമാക്കി അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞത് ഇങ്ങനെയാണ്:

ഈ പ്രചരണം പൂര്‍ണമായി വ്യാജമാണ്. ഞങ്ങള്‍ 16 ജനുവരിക്കാണ് ജില്ലയില്‍ വാക്സിന്‍ കുത്തിവെക്കല്‍ തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി ഞാനും ഡോ. രജനിയും വാക്സിന്‍ എടുത്തു. പക്ഷെ ഞങ്ങള്‍ക്ക് വാക്സിന്‍ കുത്തി വെച്ചതിന് ശേഷമാണ് അവിടെ മീഡിയകാര്‍ എത്തിയത്. അപ്പോള്‍  വാക്സിന്‍ കുത്തുന്നത്തിന്‍റെ ഫോട്ടോ ഞങ്ങള്‍ക്ക് എടുക്കണം എന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. സമുഹത്തില്‍ നല്ലൊരു സന്ദേശം പോകണം എനിട്ട്‌ പരാമാവധി ആളുകള്‍ വാക്സിന്‍ എടുക്കാന്‍ പ്രേരിതരാകണം എന്ന ഉദ്ദേശത്തോടെ ഞങ്ങള്‍ വിണ്ടും വാക്സിന്‍ എടുക്കുന്നതു പോലെ അഭിനയിച്ച് ഫോട്ടോ എടുത്തതാണ്. അല്ലാതെ വാക്സിന്‍ എടുക്കുന്നത്തിന്‍റെ നാടകമല്ല ചെയ്തത്.

അതിനെ ശേഷം ഞങ്ങള്‍ ഡോ. രജനിയുമായി ബന്ധപെട്ടപ്പോള്‍ അവരും ഈ പ്രചരണത്തിനെ നിഷേധിച്ച് പറഞ്ഞത് ഇങ്ങനെയാണ്:

ഞാന്‍ 11:30-12:00 മണിക്ക് ഇടയിലാണ് വാക്സിന്‍ എടുത്തത്. എന്‍റെ ഒപ്പം ഡോ. നാഗേന്ദ്രപ്പ അടക്കമുള്ള പ്രമുഖരും വാക്സിന്‍ എടുത്തിരുന്നു. പക്ഷെ അവിടെ പിന്നിട് വന്ന മീഡിയകാര്‍ ഞങ്ങളുടെ ഫോട്ടോ എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഞങ്ങള്‍ ഇങ്ങനെ അഭിനയിച്ചതാണ്. ഇത് നടകമൊന്നുമായിരുന്നില്ല ഞങ്ങള്‍ വാക്സിന്‍ എടുത്തിട്ടുണ്ട്.

ഡോ. രജനി ഈ കാര്യം വ്യക്തമാക്കി അവരുടെ ഒരു വീഡിയോ സന്ദേശവും ഞങ്ങള്‍ക്ക് അയച്ചു തന്നു. 

Embed Video

കുടാതെ ഈ കാര്യം വ്യക്തമാക്കുന്ന ചില രേഖകളും അവര്‍ ഞങ്ങള്‍ക്ക് അയ്യച്ച് തന്നിട്ടുണ്ട്. കോവിന്‍ എന്ന ആപ്പില്‍ ആദ്യം രെജിസ്ട്രേഷന്‍ ചെയ്തതിന്‍റെ സ്ക്രീന്‍ഷോട്ട് ഡോ. രജനി ഞങ്ങള്‍ക്ക് അയച്ചു തന്നത് നമുക്ക് താഴെ കാണാം.

നിഗമനം

വീഡിയോയില്‍ കാണുന്നത് ബിജെപി നേതാക്കളല്ല. വീഡിയോയില്‍ കാണുന്നവര്‍ തുംകൂര്‍ ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. നഗെന്ദ്രപ്പയും തുംകൂര്‍ ഗവര്‍മെന്‍റ നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രജനിയുമാണ്‌. ഇവര്‍ വാക്സിന്‍ എടുത്തിട്ടുണ്ട്. ഇവര്‍ വാക്സിന്‍ എടുത്തത്തിന് ശേഷം ന്യൂസ്‌ കവര്‍ ചെയ്യാന്‍ വന്ന മീഡിയക്കാര്‍ക്ക് വേണ്ടി പോസ് ചെയ്യുമ്പോള്‍ എടുത്ത വീഡിയോയാണ് നാം പോസ്റ്റില്‍ കാണുന്നത്.