
വിവരണം
ബംഗാളില്‍ സിപിഎമ്മിനുണ്ടായിരുന്ന രണ്ട് എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതാണ് പറയുന്നത് ചെങ്കൊടി മങ്ങിയാല്‍ കാവിയാകുമെന്ന്. എന്ന തലക്കെട്ട് നല്‍കി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിലസങ്ങളിലായി പ്രചരിക്കുന്നുണ്ട്. സുദീപ് ചില്ലക്കാട്ടില്‍ പ്രാക്കുളം എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,500ല്‍ അധികം ഷെയറുകളും 216ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook Post | Archived Link |
എന്നാല്‍ ചിത്രത്തില്‍ കാണുന്നത് ബംഗാളിലെ സിപിഎം നേതാക്കളും ഇപ്പോള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംപിമാരാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ബംഗാളില്‍ നിന്നുമുള്ള എംപിമാരുടെ കണക്ക് പരിശോധിച്ചപ്പോള്‍ ലോക്‌സഭയില്‍ ആരും തന്നെയില്ലെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അപ്പോള്‍ പിന്നെ രാജ്യ സഭയിലെ എംപിമാരാണോ എന്ന് പരിശോധിക്കുന്നതിന് മുന്‍പ് ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചു. എന്നാല്‍ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ഒരു ചിത്രം മുന്‍ വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ബുദ്ധദേവ് ഭട്ടാചാര്യയുടെ അതെ ചിത്രം അദ്ദേഹത്തെ ആരോഗ്യ സംബന്ധമായ വിഷയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന തലക്കെട്ട് നല്‍കി ഒരു ബംഗാളി വാര്‍ത്ത വെബ്‌സൈറ്റില്‍ കണ്ടെത്താന്‍ കഴിഞ്ഞു.
അതെ സമയം രണ്ടാമത്തെ ചിത്രത്തെ കുറിച്ച് ഞങ്ങളുടെ ഇംഗ്ലിഷ് വിഭാഗം പ്രതിനിധി നടത്തിയ അന്വേഷണത്തില്‍ നിന്നും വെസ്റ്റ് ബംഗാളിലെ മുന്‍ സിപിഎം നേതാവായിരുന്ന ലക്ഷ്‌മണ്‍ സേത്ത് ആണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഇയാള്‍ 12ാമത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അതായത് 1998ല്‍ തംലൂക്ക് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും ജയിച്ചതുമാണ് ലക്ഷ്‌മണ്‍ സേത്ത്. എന്നാല്‍ ഇയാളെ 2014ല്‍ മംമ്താ ബാനര്‍ജിയെ പുകഴ്‌ത്തി പ്രസംഗിച്ചതിനും മറ്റുമായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം എന്ന് ചൂണ്ടിക്കാണിച്ച് സിപിഎം പുറത്താക്കി. പിന്നീട് 2016ല്‍ ബിജെപിയില്‍ ചേര്‍ന്ന ലക്ഷ്‌മണ്‍ സേത്ത് അധികം നാളുകള്‍ക്കുളില്‍ ബിജെപി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിലും ചേര്‍ന്നു. നിലവില്‍ കോണ്‍ഗ്രസ് നേതാവാണ് ലക്ഷ്‌മണ്‍ സേത്ത്. അതായത് പോസ്റ്റില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വെസ്റ്റ് ബംഗാളിലെ എംപിമാരെന്ന പ്രചരണം വ്യാജമാണ്.
ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ബുദ്ധദേവ് ഭട്ടാചാര്യയുടെ ചിത്രം സഹിതമുള്ള വാര്‍ത്ത-

ലക്ഷ്‌മണ്‍ സേത്തിനെ കുറിച്ചുള്ള വിക്കിപീഡിയ വിവരങ്ങള്‍-



Archived Link |
നിഗമനം
മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെയും വളരെ കാലങ്ങള്‍ക്ക് മുന്‍പ് സിപിഎം നേതാവുമായിരുന്ന വ്യക്തിയുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഫെയ്‌സ്ബുക്ക് പ്രചരണം നടത്തിയിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ചിത്രത്തില്‍ കാണുന്നത് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബംഗാളിലെ സിപിഎം എംപിമാരോ?
Fact Check By: Dewin CarlosResult: False
