കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഫിറോസ് കുന്നംപറമ്പില്‍ പ്രഖ്യാപിച്ചോ?

രാഷ്ട്രീയം | Politics

വിവരണം

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ഫിറോസ് കുന്നംപറമ്പില്‍ 50 ലക്ഷം രൂപ നല്‍കും. 10 ലക്ഷം രൂപ ചെക്കായും ബാക്കി 40 ലക്ഷം രൂപ സ്വകാര്യമായും ആണ് നല്‍കുന്നത്.. എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറിച്ച ദിവാസമായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 725ല്‍ അധികം റിയാക്ഷനുകളും 1700ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജീവകാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപുറമ്പില്‍ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സംഭവത്തെ കുറിച്ചുള്ള സത്യവാസ്ഥ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലുമായി ഫോണില്‍ ബന്ധപ്പെട്ടു. താന്‍ ഇത്തരമൊരു ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്നും ഈ വ്യാജ പ്രചരണത്തില്‍ പ്രതികരിച്ച് ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്രകാരം ഫിറോസ് കുന്നംപറമ്പില്‍ പാലക്കാട് എന്ന പേരിലുള്ള അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും അദ്ദേഹത്തിന്‍റെ പ്രതികരണം കണ്ടെത്താന്‍ കഴിഞ്ഞു-

#ഇത്തരം #തെറ്റായ #വാർത്തകളാണ് #എനിക്കെതിരെ #ശത്രുക്കൾ #ഉണ്ടാവാനുള്ള #പ്രധാന #കാരണം
👉ഞാൻ പോലും അറിയാത്ത കാര്യങ്ങൾ എന്റെതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുക
👉ചില ഇന്റർവ്യൂ വീഡിയോസിലെ ചില ഭാഗങ്ങൾ മുറിച്ചെടുത്ത് മറ്റു രാഷ്ട്രിയ പാർട്ടിക്കാരെയും വ്യക്തികളെയും അപമാനിച്ചു എന്ന് പ്രചരിപ്പിക്കുക ഇതിനായി ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്
👉എനിക്ക് എന്റെ പ്രിയപ്പെട്ടവരോട് പറയാനുള്ളത് ഇത്തരം പോസ്റ്റുകളോ തുണ്ടും മുറിയും വീഡിയോകളോ കണ്ട് എന്നെ വിമർഷിക്കും മുൻപ് നിങ്ങൾ അതിന്റെ എഡിറ്റ് ചെയ്യാത്ത മുഴുവൻ വീഡിയോസും കാണാൻ ശ്രമിക്കുക എല്ലാത്തിന്റെയും എന്റെ പേജിൽ തന്നെയുണ്ട് നന്മയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ കുതന്ത്രങ്ങളിൽ വീണുപോകരുതേ……..

ഫിറോസ് കുന്നുംപറമ്പില്‍ പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Facebook PostArchived Link

നിഗമനം

തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണം മാത്രമാണിതെന്നും 50 ലക്ഷം രൂപ ധനസഹായം വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് നല്‍കാമെന്ന് പറഞ്ഞിട്ടില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍ തന്നെ വ്യക്തമാക്കി. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഫിറോസ് കുന്നംപറമ്പില്‍ പ്രഖ്യാപിച്ചോ?

Fact Check By: Dewin Carlos 

Result: False