തൃശൂരില്‍ ഇനി മുതല്‍ മണിക്കൂറിന് കൂലി എന്ന വാര്‍ത്ത‍യുടെ സത്യാവസ്ഥ ഇങ്ങനെ…

സാമുഹികം

ലോക്ക്ഡൌണ്‍ കൂലി പുനര്‍നിര്‍ണ്ണയിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ പണികൂലി മണിക്കൂറിന് എന്ന് അവകാഷിക്കുന്നതാണ് പോസ്റ്റുകള്‍. ആദ്യം മലപ്പുറത്തിന്‍റെ പേരിലും പിന്നിട് തൃശൂറിന്‍റെ പേരിലും ഈ പോസ്റ്റ്‌ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഞങ്ങള്‍ രണ്ട് ജില്ലകളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ഈ ജില്ലകളില്‍ ഇറക്കിയിട്ടില്ല എന്നാണ്‌ മനസിലായത്. എന്താണ് പോസ്റ്റിലുള്ളത് എനിട്ട്‌ എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം: “തൃശൂരില്‍ ലോക്ക് ഡൌണ്‍ കൂലി പുനര്‍നിര്‍ണ്ണയിച്ചു. മുതലാളിക്കും തൊഴിലാളിക്കും ഗുണം. തൃശൂരില്‍ കൂലി ഇനി മണിക്കൂറില്‍. വിദഗ്ദ തൊഴിലാളി കൂലി (ആശാരിപ്പണി, കരിങ്കല്‍പടവ്, ചെങ്കല്‍പടവ്, തേപ്പ് ഇനങ്ങള്‍) മണിക്കൂറിന് 100 രൂപ…അവിദഗ്ദ തൊഴിലാളി കൂലി (കൈയ്യാല്‍, കൂലിപ്പണി, തോട്ടം പണി, കൈക്കോട്ട് പണി, ഹൌസ് പെയിന്റിംഗ്) മണിക്കൂറിന് 80 രൂപ…ഇനി ദിവസക്കൂലി ഇല്ല. കൂലി മണിക്കൂറിന്.”

വസ്തുത അന്വേഷണം

പോസ്റ്റില്‍ വാദിക്കുന്നത് സത്യമല്ല. തൃശൂര്‍ ജില്ലയില്‍ മണിക്കൂറിന് കൂലി നല്‍കാനുള്ള ഉത്തരവ് സര്‍ക്കാര്‍ വിട്ടിട്ടില്ല. ഇതിനെ മുമ്പേയും മലപ്പുറം ജില്ലയില്‍ കൂലി മണിക്കൂറിന് ലഭിക്കും എന്ന വാദത്തിന്‍റെ അന്വേഷണം നടത്തി വാദം തെറ്റാന്നെന്ന്‍ ഞങ്ങള്‍ തെളിയിച്ചിട്ടുണ്ട്. താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് മലപ്പുറം ജില്ലയെ കുറിച്ച് ഇതേ പോലെയൊരു പോസ്റ്റിന്‍റെ വസ്തുതകള്‍ അറിയാം.

ഇനി തൊഴിലാളികള്‍ക്ക് ദിവസക്കൂലിക്ക് പകരം മണിക്കൂറിന് കൂലി നല്‍കിയാല്‍ മതിയോ?

പോസ്റ്റിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ സംസ്ഥാന തൊഴില്‍ മന്ത്രി ടി.പി. രാമചന്ദ്രന്‍റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി പിഎം ഫിറോസിനോട്‌ ബന്ധപെട്ടു. ഈ പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ പിഎം ഫിറോസ്‌ ഞങ്ങളുടെ പ്രതിനിധിയോട് പ്രതികരിച്ചത് ഇങ്ങനെ- “ഈ പോസ്റ്റില്‍ പറയുന്ന പോലെയുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിട്ടില്ല. ഇത്തരത്തില്‍ ഒരു തിരുമാനം തൊഴിലാളി സംഘടനകള്‍ എടുത്തതായി ഞങ്ങള്‍ക്ക് യാതൊരു അറിയിപ്പും വന്നിട്ടില്ല.”

നിഗമനം

തൃശൂരില്‍ തൊഴിലാളികള്‍ക്ക് ലോക്ക് ഡൌണ്‍ കാലത്തില്‍ മണിക്കൂറിന് കൂലി ലഭിക്കും എന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. തൊഴിലാളി സംഘടനകള്‍ ഇത്തരത്തില്‍ ഒരു തിരുമാനം എടുത്തതായി അറിവും സര്‍ക്കാരിന് ഇല്ല. സാമുഹ്യ മാധ്യമങ്ങള്‍ അല്ലാതെ വേറെ എവിടെയും ഇത്തരത്തില്‍ ഒരു വാര്‍ത്ത‍യില്ല. ഇതര ഒരു സാഹചര്യത്തില്‍ പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണെന്ന്‍ അനുമാനിക്കാം.

Avatar

Title:തൃശൂരില്‍ ഇനി മുതല്‍ മണിക്കൂറിന് കൂലി എന്ന വാര്‍ത്ത‍യുടെ സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •