മനുഷ്യമുഖമുള്ള മതസ്യത്തെ ജപ്പാനില്‍ പിടികൂടിയോ?

സാമൂഹികം

വിവരണം

മനുഷ്യമുഖമുള്ള അത്ഭുത മത്സ്യം എന്ന പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കറുത്ത നിറത്തിലുള്ള ഒരു മത്സ്യത്തിന് മനുഷ്യന്‍റെ തലയോട് സാമ്യമുള്ള തരത്തിലാണ് പ്രചരണം. കരയില്‍ പിടിച്ചിട്ടിരിക്കുന്ന മത്സ്യം പിടയ്ക്കുന്നതാണ് ഈ 20 സെക്കന്‍ഡ് മാത്രം ദൈര്‍ഖ്യമുള്ള വീഡിയോയുടെ ഉള്ളടക്കം. Harijiothaiar Harijiothsiar  എന്ന ഒരു വ്യക്തി ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍  ജപ്പാൻ മത്സ്യതൊഴിലാളികളുടെ

വലയിൽ കുടുങ്ങിയ

മനുഷ്യമുഖമുള്ള വലിയ മത്സ്യം എന്ന ക്യാപ്‌ഷന്‍ നല്‍കി പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 27നാണ് പോസ്റ്റിട്ടിരിക്കുന്നത്. എന്നാല്‍ ജപ്പാനിലെ മത്സ്യത്തൊഴിലാളികള്‍ പിടികൂടിയ മനുഷ്യ മുഖമുള്ള മീന്‍ തന്നെയാണോ ഇത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

Archived Link

വസ്‌തുത വിശകലനം

ഇത്തരമൊരു സംഭവത്തെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഗൂഗിളില്‍ കീ വേര്‍ഡ് ഉപയോഗിച്ച് സര്‍ച്ച് ചെയ്‌തെങ്കിലും. ഇങ്ങനെയൊരു സംഭവം ലോകത്ത് എവിടെയും റിപ്പോര്‍ട്ട് ചെയ്‌തതായി വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്‌തവം. കൂടാതെ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് ദാറ്റ്സ്‌ നോണ്‍സെന്‍സ്  എന്ന വെബ്‌സൈറ്റ് വസ്‌തുത പരിശോധനയും നടത്തിയിട്ടുണ്ട്. വീഡിയോ വ്യാജമാണെന്നും ഇത്തരം ഒരു സംഭവം നടന്നതായി വിശ്വാസയോഗ്യമായ ഒരു വാര്‍ത്തയോ തെളിവോയില്ലെന്നാണ് വെബ്സൈറ്റിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല ചൈനയിലെ ഒരു അനിമേറ്റര്‍ വൈറല്‍ വീഡിയോ 3ഡി കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് മനുഷ്യന്‍റെ തലയാക്കി എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മൈ ഗോ പെന്‍ എന്ന വെബ്‌സൈറ്റിലും വിശദമാക്കുന്നുണ്ട്.

Archived LinkArchived Link

നിഗമനം

മനുഷ്യമുഖമുള്ള മത്സ്യത്തെ ജപ്പാനില്‍ പിടികൂടിയെന്നത് വ്യാജമായി ചമയ്ക്കപ്പെട്ടതാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. വീഡിയോ 3ഡി അനിമേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്ന് വിദഗ്‌ധര്‍ കണ്ടിത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ വൈറലായ വീഡിയോ വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:മനുഷ്യമുഖമുള്ള മതസ്യത്തെ ജപ്പാനില്‍ പിടികൂടിയോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •