
വിവരണം
കഴിഞ്ഞ മഴയില്‍ കിളിര്‍ത്ത തകരയാണ് ശശി തരൂര്‍ എന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. അക്രി പിള്ളാര്‍ പാട്ടപെറുക്കുന്ന സമയത്ത് തറയില്‍ നിന്നും വടിച്ചെടുത്തതാണ് അജയ് തറയില്‍ എന്ന് ശശി തരൂര്‍. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രമുഖ കോണ്‍ഗ്രസ് നേതാവായ അജയ് തറയില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ ഒരു പരാമര്‍ശം നടത്തിയെന്നും ഇതിന് മറുപടിയായി തരൂര്‍ കടുത്ത ഭാഷയില്‍ അജയ് തറയിലിനെ പരിഹസിച്ച് മറുപടി നല്‍കിയുമെന്നുമാണ് പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദം. പള്ളിക്കുളം സഖാക്കള്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 568ല്‍ അധികം റിയാക്ഷനുകളും 103ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ അജയ് തറയിലിനെ പരിഹസിച്ച് രൂക്ഷമായ ഭാഷയില്‍ ശശി തരൂര്‍ എംപി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ. അജയ് തറയിലെ ശശി തരൂരിനെതിരെ നേരിട്ടൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ. എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ശശി തരൂര്‍ എംപി കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ആദ്യം തന്നെ ഇതെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു. എന്നാല്‍ ഇത്തരമൊരു പ്രസ്താവന ശശി തരൂര്‍ നടത്തിയതായി ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞില്ല.പിന്നീട് ഞങ്ങളുടെ പ്രതിനിധി ശശി തരൂര്‍ എംപിയുടെ പിഎ പ്രവീണ്‍ റാമുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹവും ഇത് വ്യാജ പ്രചരണമാണെന്ന് വ്യക്തമാക്കി. ശശി തരൂര്‍ എംപി ഇത്തരമൊരു പ്രസ്താവന അജയ് തറയിലിനെതിരെ നടത്തിയിട്ടില്ലെന്നും ഇത് എതിര്‍രാഷ്ട്രീയ കക്ഷികള്‍ മനപ്പൂര്‍വ്വം തെറ്റ്ദ്ധാരണ പരത്താന്‍ പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശശി തരൂര്‍ കഴിഞ്ഞ മഴയില്‍ കിളിര്‍ത്ത തകരയാണെന്ന ഒരു പരാമര്‍ശം അജയ് തറയില്‍ നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ഗൂഗിളില്‍ കീവേര്‍ഡ് ഉപയോഗിച്ച് നടത്തിയ സെര്‍ച്ചില്‍ ലഭിച്ചത് കൈരളിയുടെ ഒരു വാര്‍ത്തയുടെ യൂട്യൂബ് വീഡിയോയാണ്. വാര്‍ത്ത അവതാരകന്‍ ജോണ്‍ ബ്രിട്ടാസ് അജയ് തറയിലിനോട് ചാനല്‍ ചര്‍ച്ചയില്‍ ചോദിക്കുന്ന ഒരു ചോദ്യമാണിത്. അതായത് ശശി തരൂര്‍ കഴിഞ്ഞ മഴയില്‍ കിളിര്‍ത്ത തകരയാണെന്ന അഭിപ്രായം താങ്കള്‍ക്ക് ഉണ്ടോ എന്ന് ജോണ്‍ ബ്രിട്ടാസ് ചോദിക്കുമ്പോള്‍ അത് തള്ളിക്കളയാതെ തീര്‍ച്ചയായും എന്ന മറുപടിയാണ് അജയ് തറയില്‍ നല്‍കുന്നത്. ഇതെ കുറിച്ചാണ് ഫെയ്‌സ്ബുക്കിലും പോസ്റ്റുകള്‍ പ്രചരിക്കുന്നത് എന്നാല്‍ അജയ് തറയിലിനെതിരെ ഇതില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി യാതൊരു പ്രസ്താവനകളും നടത്തിയിട്ടില്ല എന്നതാണ് വസ്‌തുത.
ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

അജയ് തറയില്‍ ജോണ്‍ബ്രിട്ടാസുമായി നടത്തിയ സംഭാഷണം (കൈരളി ചാനല്‍ ചര്‍ച്ചയുടെ പ്രസ്കത ഭാഗം)-
നിഗമനം
ശശി തരൂര്‍ കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു എന്നതും പരിഹസിച്ചു എന്നതും തികച്ചും വസ്‌തുത വിരുദ്ധമായ പ്രചരണമാണെന്ന് വ്യക്തമായി കഴിഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്‍ പറഞ്ഞ പരാമര്‍ശത്തെ എതിര്‍ത്തു പറയാതിരുന്നതാണ് സമൂഹമാധ്യമങ്ങളില്‍ അജയ് തറയില്‍ പറഞ്ഞ വാചകമെന്ന പേരില്‍ പ്രചരിക്കുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ശശി തരൂര്‍ എംപി കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിനെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ?
Fact Check By: Dewin CarlosResult: False
