അയോധ്യ വിധിയില്‍ സുപ്രീം കോടതി സുന്നി വകഫ് ബോര്‍ഡിന് നല്‍കാന്‍ നിര്‍ദേശിച്ച 5 ഏക്കര്‍ ഭൂമിയില്‍ ആശുപത്രി നിര്‍മിക്കുമെന്ന വാര്‍ത്ത‍ വ്യാജം…

ദേശിയം

അയോധ്യ വിധി പ്രഖ്യാപിക്കുമ്പോള്‍ സുപ്രീം കോടതി വിവാദഭുമിയായ അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി രാമക്ഷേത്രത്തിനായി നല്‍കിയപ്പോള്‍ ബാബറി പള്ളിയുടെ നഷ്ടപരിഹാരമായി സുന്നി വഖഫ് ബോര്‍ഡിന് 5 ഏക്കര്‍ സ്ഥലം നല്‍കാന്‍ സുപ്രീം കോടതി ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്ന്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ അയോധ്യയിലെ ഥാനിപ്പൂര്‍ എന്ന ഗ്രാമത്തില്‍ സുന്നി വകഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭുമി നല്‍കി.

Hindustan Times

ഈ 5 ഏക്കര്‍ ഭൂമിയില്‍ സുന്നി വകഫ് ബോര്‍ഡ്‌ ആശുപത്രി നിര്‍മിക്കാന്‍ പോകുന്നു എന്ന തരത്തിലെ കിംവദന്തികള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ ഈ 5 ഏക്കര്‍ ഭൂമിയില്‍ പള്ളി തന്നെ നിര്‍മിക്കും എന്ന് സുന്നി വകഫ് ബോര്‍ഡ്‌ വ്യക്തമാക്കിട്ടുണ്ട്. എന്താണ് ഇതിനെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണവും പ്രചാരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന വൈറല്‍ പോസ്റ്ററില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “സുപ്രീം കോടതി കൊടുത്ത 5 ഏക്കര്‍ സ്ഥലത്ത് ബാബറി ഹോസ്പിറ്റല്‍ ഈ രിതിയില്‍ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍…ഇത് നടന്നാല്‍ ഇതിലും വലിയ മധുര പ്രതികാരം വേറൊന്നില്ല. വര്‍ഗീയവാദികളെ ഇതിലും ഭംഗിയായി തോല്പിക്കാന്‍ ഇതിലും വലിയ അവസരം മറ്റൊന്നില്ല…നടന്നാല്‍…?? അഭിനന്ദനങ്ങള്‍..”

വസ്തുത അന്വേഷണം

ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ നല്‍കിയ 5 ഏക്കര്‍ ഭൂമിയില്‍ പള്ളി നിര്‍മിക്കാന്‍ സുന്നി വകഫ് ബോര്‍ഡ്‌ ഒരു കമ്മിറ്റിയുണ്ടാക്കിട്ടുണ്ട് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഈ കമ്മിറ്റിയില്‍ 15 അംഗങ്ങളുണ്ടാകും അതു പോലെ സുന്നി വകഫ് ബോര്‍ഡ്‌ ഇതിന്‍റെ സ്ഥാപക ട്രസ്റ്റിയായിരിക്കും എന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

The Wire

കൂടതല്‍ വ്യക്തതക്കായി ഫാക്റ്റ് ക്രെസണ്ടോ സുന്നി വകഫ് ബോര്‍ഡുമായി ബന്ധപ്പെട്ടു. സുന്നി വകഫ് ബോര്‍ഡിന്‍റെ ചീഫ് എക്സിക്ക്യുട്ടിവ് ഓഫീസരായ ശോയേബ് മൊഹമ്മദ്‌ സയദ് ഈ കാര്യത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങളുടെ പ്രതിനിധിയിയോട് പ്രതികരിച്ചത് ഇങ്ങനെ- “ഈ പോസ്റ്റുകള്‍ ഫേക്ക് ആണ്. ഞങ്ങള്‍ക്ക് അനുവദിച്ച 5 ഏക്കര്‍ ഭൂമിയില്‍ ഞങ്ങള്‍ പള്ളി തന്നെയാണ് പണിയാന്‍ പോക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഞങ്ങള്‍ ലഖ്നൌ പോലീസ് കമ്മീഷണറിന് പരാതിയും നല്‍കിട്ടുണ്ട്.

ശ്രി ശോയേബ് ഞങ്ങള്‍ക്ക് വാട്സപ്പില്‍ അയച്ച പ്രസ് റിലീസ് താഴെ കാണാം.

“യുപിയില്‍ വകഫ് ബോര്‍ഡിന് ലഭിച്ച 5 ഏക്കര്‍ ഭൂമിയില്‍ ബാബറി ഹോസ്പിറ്റല്‍ പണിയും എന്നിട്ട്‌ ഡോ. കാഫീല്‍ ഖാനെ അതിന്‍റെ ഡയറക്ടര്‍ ആക്കും എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണ്. ഇന്‍ഡോ-ഇസ്ലാമിക് കള്‍ചറല്‍ ഫൌണ്ടേഷന്‍റെ ഔദ്യോഗിക വക്താവായ ശ്രി. അത്തര്‍ ഹുസൈനിന് മാത്രമേ ഈ കാര്യത്തില്‍ പ്രതികരിക്കാന്‍ ഔദ്യോഗികമായി അധികാരമുള്ളത് എന്ന് മാധ്യമങ്ങളുടെ ശ്രദ്ധയിലേക്ക്.” എന്ന് പ്രസ്‌ റിലീസില്‍ സുന്നി വഖഫ് ബോര്‍ഡ്‌ പറയുന്നു.

Archived Link

പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം യുപിയിലെ മോരാദാബാദില്‍ തുടങ്ങാന്‍ പോകുന്ന ബ്രൈറ്റ് സ്റ്റാര്‍ ആശുപത്രിയുടെ രൂപമാണ് എന്ന് റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ നിന്ന് മനസിലാവുന്നു. ഈ ഫാക്റ്റ് ചെക്ക് തമിഴില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക

அயோத்தி அருகே பாபர் மருத்துவமனை கட்டப்படுகிறதா?- ஃபேஸ்புக் வதந்தி

നിഗമനം

അയോധ്യയില്‍ സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച 5 ഏക്കര്‍ ഭൂമിയില്‍ സുന്നി വകഫ് ബോര്‍ഡ്‌ ബാബറി ഹോസ്പിറ്റല്‍ നിര്‍മ്മിക്കും എന്ന വാര്‍ത്ത‍ പുര്‍ണമായി വ്യാജമാണ്. ഈ വ്യാജപ്രചാരണത്തിനെതിരെ സുന്നി വകഫ് ബോര്‍ഡ്‌ പോലീസിന് പരാതിയും നല്‍കിട്ടുണ്ട്.

Update: 14th August 2020: പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ അമേരിക്കയിലെ യുണിവേഴ്സിറ്റി ഓഫ് വിര്‍ജിനിയ മെഡിക്കല്‍ സെന്‍ററിന്‍റെതാണ്. ഇതേ ചിത്രമാണ്  ബ്രൈറ്റ് സ്റ്റാര്‍ ആശുപത്രി മോരാദാബാദ് അവരുടെ വെബ്സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. UVA മെഡിക്കല്‍ സെന്‍റെറിന്‍റെ സ്ട്രീറ്റ് വ്യൂ നമുക്ക് താഴെ കാണാം

Avatar

Title:അയോധ്യ വിധിയില്‍ സുപ്രീം കോടതി സുന്നി വകഫ് ബോര്‍ഡിന് നല്‍കാന്‍ നിര്‍ദേശിച്ച 5 ഏക്കര്‍ ഭൂമിയില്‍ ആശുപത്രി നിര്‍മിക്കുമെന്ന വാര്‍ത്ത‍ വ്യാജം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •