പബ്‌ജി ഗെയിമിന് അടിമപ്പെട്ട് മാനസിക പരിഭ്രാന്തി പ്രകടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ കെട്ടിയിടുന്ന വീഡിയോ; പ്രചരണം വ്യാജം..

സാമൂഹികം

വിവരണം

കാസര്‍കോഡ് ജില്ലയിലെ ഉദമയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പബ് ജി ഗെയിം കളിച്ച് മാനസികനില തെറ്റിയ യുവാവ് അക്രമാസക്തനായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടുന്നതാണെന്നും ഇയാളെ പിന്നീട് കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചെന്നും പറയുന്ന രണ്ട് ഓഡിയോ ക്ലിപ്പുകള്‍ വീഡിയോയുടെ ഒപ്പം തന്നെ പ്രചരിക്കുന്നുണ്ട്.

ഇതാണ് വാട്‌സാപ്പില്‍ പ്രചരിക്കുന്ന വീഡിയോകള്‍-

WhatsApp Video 2020-08-25 at 52745 PM from Dewin Carlos on Vimeo.WhatsApp Video 2020-08-25 at 52745 PM (1) from Dewin Carlos on Vimeo.

വാട്‌സാപ്പ് ഓഡിയോ സന്ദേശങ്ങള്‍-

WhatsApp Video 2020-08-25 at 65615 PM from Dewin Carlos on Vimeo.

WhatsApp Video 2020-08-25 at 65615 PM (1) from Dewin Carlos on Vimeo.

എന്നാല്‍ ഇയാള്‍ യഥാര്‍ത്ഥത്തില്‍ പബ്‌ജി ഗെയിമിനോടുള്ള ആസക്തി മൂലം മാനസികനില തകരാറിലായ ഇതരസംസ്ഥാന തൊഴിലാളിയാണോ. എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സംഭവത്തെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സംസ്ഥാന പോലീസ് മീഡിയ സെന്‍ററുമായി ബന്ധപ്പെട്ട് ഏത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തതെന്ന് കണ്ടെത്തി. കാസര്‍കോഡ് ബേക്കല്‍ പോലീസ് സറ്റേഷനിലാണ് കഴിഞ്ഞ ആഴ്ച്ച സംഭവം നടന്നതെന്ന് ബേക്കല്‍ പോലീസ് വ്യക്തമാക്കി. കൊല്‍ക്കട്ട സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി തന്‍റെ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിന്‍റെ മരണശേഷം മാനസികമായി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു എന്നും പിന്നീട് ഇയാള്‍ അക്രമാസക്തനാകുന്ന നിലയിലെത്തിയതാണെന്നും പബ്‌ജി ഗെയിമുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ സംഭവത്തില്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഇയാളെ വീട്ടുകാര്‍ എത്തി സ്വന്തം നാട്ടിലേക്ക് തിരികെ കൊണ്ടുപോയെന്നും പോലീസ് വ്യക്തമാക്കി.

നിഗമനം

പബ്‌ജി ഗെയിമിന് അഡിമപ്പെട്ട് മാനസിക പരിഭ്രാന്തി വന്നതണെന്ന് പോലീസിന് ഇതുവരെ സംഭവത്തില്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇയാളുടെ സുഹൃത്തിന്‍റെ മരണശേഷമുണ്ടായ മാനസിക ആഘാതമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നാണ് പോലീസ് വിശദീകരണം അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:പബ്‌ജി ഗെയിമിന് അടിമപ്പെട്ട് മാനസിക പരിഭ്രാന്തി പ്രകടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ കെട്ടിയിടുന്ന വീഡിയോ; പ്രചരണം വ്യാജം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •