തൃക്കാക്കരയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് ബിന്ദു കൃഷ്ണ പറഞ്ഞോ? വസ്‌തുത അറിയാം..

രാഷ്ട്രീയം

വിവരണം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസത്തിന്‍റെ വേര്‍പാടിന് ശേഷം മണ്ഡലത്തില്‍ അടുത്തതാര് എന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. പല പേരുകള്‍ പല രാഷ്ട്രീയ പാര്‍ട്ടികളുടെ സൈബര്‍ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിനിടയിലാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പേരിലും പ്രചരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ തൃക്കാക്കരയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു എന്ന പേരിലാണ് പ്രചരണം. പ്രൊഗ്രസ്സീവ് മൈന്‍ഡസ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ രാജമല്ലിക എസ്.പൂജാരി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.

Facebook PostArchived Link

എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ തൃക്കാക്കരയില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ബിന്ദു കൃഷ്ണ, തൃക്കാക്കര എന്നീ കീവേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തെങ്കിലും ഇത്തരത്തിലൊരു ഒരു പ്രസ്താവനയെ കുറിച്ച് വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ‍ഞങ്ങളുടെ പ്രതിനിധി ബിന്ദു കൃഷ്ണയുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്-

വെറും നുണ പ്രചരണമാണ് തന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തൃക്കാക്കരയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് എവിടെയും പ്രസ്താവന നടത്തിയിട്ടില്ല. മാത്രമല്ല പ്രചരണത്തിനെതിരെ പ്രചരിപ്പിച്ച പ്രൊഫൈലുകളുടെ ലിങ്കും സ്ക്രീന്‍ഷോട്ടും സഹിതം കൊല്ലം സിറ്റി പോലീസ് കമ്മീഷണറിന് പരാതി നല്‍കിയിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ബിന്ദു കൃഷ്ണയുടെ പരാതിയുടെ പകര്‍പ്പ്-

നിഗമനം

തൃക്കാക്കരയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ബിന്ദു കൃഷ്ണ പ്രസ്താവന നടത്തിയിട്ടില്ലയെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെ കൊല്ലം സിറ്റി പോലീസ് കമ്മീഷണറിനും പരാതി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:തൃക്കാക്കരയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് ബിന്ദു കൃഷ്ണ പറഞ്ഞോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *