
വിവരണം
ജോലിയില്‍ നിന്നിറങ്ങി 14 വര്‍ഷമായിട്ടും മന്ത്രി കെ.ടി.ജലീല്‍ അധ്യാപക സ്‌കെയിലില്‍ ശമ്പളം വാങ്ങുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഷ്ട്രീയത്തിനായി ലീവെടുത്ത കാലഘട്ടം മുതല്‍ സെര്‍വീസ് വര്‍ഷങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി ഇയാള്‍ക്കായി സംസ്ഥാന ഖജനാവ് ചെലവാക്കുന്നത് കോടികള്‍. ശമ്പളത്തിന് പുറമെ ഇയാളുടെ തസ്‌തികയില്‍ നികുതിപ്പണത്തില്‍ നിന്നും ദശലക്ഷങ്ങളുടെ ചെലവില്‍ അധിക അധ്യാപകന്‍. എന്നതാണ് സൈബര്‍ കോണ്‍ഗ്രസ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍ ആരോപിക്കുന്ന വിഷയങ്ങള്‍. പോസ്റ്റിന് ഇതുവരെ 1,000ല്‍ അധികം ഷെയറുകളും 1,300ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ മന്ത്രി കെ.ടി.ജലീലില്‍ 14 വര്‍ഷമായി ശമ്പളത്തോടുകൂടിയ ലീവിലാണോ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നത്? അധ്യാപകനായി ജോലി ചെയ്തിരുന്ന കെ.ടി.ജലീലില്‍ ഇപ്പോഴും ആ ജോലിയുടെ ശമ്പളം കൈപ്പറ്റുന്നതായി മുഖ്യധാരമാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? എന്താണ് ആരോപണത്തെ കുറിച്ച് മന്ത്രിയുടെ പ്രതികരണം.
വസ്‌തുത വിശകലനം
സമൂഹമാധ്യമങ്ങളിലെ പ്രചരണം വൈറലായതോടെ മന്ത്രി കെ.ടി.ജലീല്‍ വിഷയത്തെ കുറിച്ചുള്ള പ്രതികരണം അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചതായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. മന്ത്രിയുടെ പ്രതികരണം ഇങ്ങനെയാണ്-
റംസാൻ മാസത്തിലെങ്കിലും അപവാദ പ്രചരണങ്ങൾക്ക് അറുതിയുണ്ടാകുമെന്ന് ധരിച്ചവർക്ക് തെറ്റി. കൊറോണയേക്കാൾ മാരക വൈറസുകൾ രാഷ്ട്രീയ രംഗത്ത് സജീവമാണെന്നതിന് തെളിവാണ് ഇതോടൊപ്പം കൊടുത്തിട്ടുള്ള തെറ്റായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വാർത്തയുടെ ഇമേജ്. കഴിഞ്ഞ 14 വർഷമായി ഞാൻ കോളേജ് അദ്ധ്യാപക ജോലിയിൽനിന്ന് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ലീവിലാണുള്ളത്. ആ എനിക്ക് എങ്ങിനെയാണ് കോളേജദ്ധ്യാപകൻ്റെ ശമ്പളം വാങ്ങാൻ കഴിയുക? പത്ത് വർഷം MLA യുടെ ശമ്പളമാണ് ഞാൻ വാങ്ങിയത്. കഴിഞ്ഞ നാലു വർഷമായി മന്ത്രിയുടെ ശമ്പളമാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്. രണ്ട് ശമ്പളവും കോളേജ് അദ്ധ്യാപകൻ്റെ ശമ്പളത്തിനടുത്ത് എത്തില്ലെന്നത് വേറെക്കാര്യം. സംശയമുള്ളവർക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ: അബ്ദുൽ അസീസിനോടോ (7510782005, 9446551505) മാനേജർ എം.കെ ബാവ സാഹിബിനോടോ (9447744725) അന്വേഷിക്കാവുന്നതാണ്.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പിഎസ്എംഒ കോളേജിലായിരുന്നു താന്‍ അധ്യാപകനായി ജോലി ചെയ്തിരുന്നതെന്നും അവിടെ നിന്നും ലീവ് എടുത്ത് രാഷ്ട്രീയത്തില്‍ സജീവമായി കഴിഞ്ഞ 14 വര്‍ഷം ശമ്പളം കൈപ്പറ്റിയിട്ടില്ലെന്നുമാണ് മന്ത്രിയുടെ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മന്ത്രി താന്‍ ജോലി ചെയ്തിരുന്ന കോളേജിന്‍റെ പ്രിന്‍സപ്പലിന്‍റെയും മാനേജറുടെയും ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ പ്രതിനിധി മന്ത്രിയുടെ വാദം സ്ഥിരീകരിക്കാനായി കോളേജ് മാനേജര്‍ എം.കെ.ബാവ സാഹിബുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയാണ്-
മന്ത്രി കെ.ടി.ജലീലിനെതിരെയുള്ള പ്രചരണം ശ്രദ്ധയില്‍പ്പെട്ടു. തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ത്തുന്നത്. കോളേജില്‍ നിന്നും ലീവ് എടുത്ത ശേഷം കഴിഞ്ഞ 14 വര്‍ഷമായി അദ്ദേഹം ശമ്പളം കൈപ്പറ്റിയിട്ടില്ല. വ്യാജ പ്രചരണം മാത്രമാണ് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. (എം.കെ.ബാവ സാഹിബ്, പിഎസ്എംഒ കോളേജ് മാനേജര്‍)
മന്ത്രി കെ.ടി.ജലീലിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
നിഗമനം
മന്ത്രി കെ.ടി.ജീലിലും അദ്ദേഹം ജോലി ചെയ്തിരുന്ന കോളേജ് മാനേജ്‌മെന്‍റും സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ജോലിയില്‍ നിന്നും 14 വര്‍ഷം മുന്‍പ് ലീവ് എടുത്ത ശേഷവും മന്ത്രി കെ.ടി.ജലീല്‍ ശമ്പളം വാങ്ങുന്നു എന്ന പ്രചരണം വ്യാജം..
Fact Check By: Dewin CarlosResult: False
