
വിവരണം
മാതൃഭൂമി ന്യൂസ് എഡിറ്ററിനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിമിനെയും കുടുംബത്തെയും കവര്‍ച്ച നടത്തിയെന്ന പേരിലാണ് പ്രചരണം. അദ്ദേഹത്തിന്‍റെ ചിത്രം സഹിതം സംഘ സാരഥി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,000ല്‍ അധികം റിയാക്ഷനുകളും 1,100ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിമിനെയും കുടുംബത്തെയും കവര്‍ച്ച നടത്തിയിട്ടുണ്ടോ? പ്രചരണം സത്യമാണോ? എന്താണ് വസ്‌തുത എന്ന് അന്വേഷിക്കാം.
വസ്‌തുത വിശകലനം
മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിമിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും സംഘ സാരഥി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ തന്‍റെ പേരില്‍ നടക്കുന്ന പ്രചരണത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം പങ്കുവെച്ച് ഹാഷിം ഒരു പോസ്റ്റ് ഇട്ടിരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു.
സംഘ സാരഥി എന്ന ഒരു ഗ്രൂപ്പിൽ വന്നതാണ്. തികച്ചും വ്യാജമാണ്. ഞാനോ ഭാര്യയോ അങ്ങനൊരു കവർച്ച അറിഞ്ഞിട്ടില്ല. രാവിലെ തൊട്ട് സ്നേഹമുള്ള ആരൊക്കെയോ(സംഘ സാരഥികൾ അടക്കം) വിളിച്ചു ചോദിക്കുന്നു. തികച്ചും വ്യാജമാണ്. എന്നതാണ് ഹാഷിം സ്ക്രീന്‍ഷോട്ടിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. അതായത് തനിക്കും കുടുംബത്തിനും ഇങ്ങനെയൊരു കവര്‍ച്ച നേരിടേണ്ടി വന്നിട്ടില്ലെന്നും പ്രചരണം വ്യാജമാണെന്നും ഹാഷ്മി താജ് തന്നെ വ്യക്തമാക്കി കഴിഞ്ഞു.
ഹാഷ്മി താജ് ഇബ്രാഹിമിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
നിഗമനം
മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം തന്നെ ഇത്തരമൊരു മോഷണം താനൊ കുടുംബമോ അറിഞ്ഞിട്ടില്ലെന്ന് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജിനെയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
