FACT CHECK – കടല്‍ കാഴ്ച്ചകള്‍ കാണാന്‍ കഴിയാത്ത വിധം ആലപ്പുഴ ബൈപ്പാസിന്‍റെ വശങ്ങള്‍ അധികാരികള്‍ കെട്ടിയടച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

സാമൂഹികം

വിവരണം

ആലപ്പുഴ ബൈപ്പാസിൽ പൊതുജനങ്ങൾ ബൈപ്പാസിന് മുകളിൽ നിന്നും ബിച്ചിൻ്റെയും, പരിസര പ്രദേശങ്ങള്ളിലെയും ഭംഗി അസ്വധി കാൻ വേണ്ടി വണ്ടികൾ നിറുത്തി കാണുന്ന ഭാഗം മറച്ച് വെച്ചതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? ബൈപ്പാസ് നിർമ്മിക്കുന്നതിന് 344,കോടി രൂപ പൊതുജനങ്ങളുടെ കജാനാവിൽ നിന്ന് ചിലവ് അഴിച്ച് നിർമിച്ചത് അല്ലേ  ബൈപ്പാസ്  ? അത് കണാനും, അസ്വദിക്കാനും, പൊതുജനങ്ങൾക്ക് അവസരം നൽകണം  ഒന്ന് രണ്ട് മാസം കഴിയുമ്പോൾ, സാധരണ നിലയിലേക്ക്, ബൈപ്പാസ് മാറികൊള്ളും, പൊതുജനങ്ങൾക്ക് എതിരെ കമൻറ് ഇടുന്ന എല്ലാവരും, ബൈപ്പാസിൽ പോയി ഭംഗി അസ്വദിച്ചതിന് ശേഷം, ആയിരിക്കും കമൻറുകൾ പാസക്കുന്നത്, ബൈപ്പാസ് കണാൻ പോകുന്നവർ, വാഹനതടസം, ഉണ്ടാകാതെ, സുരക്ഷിതമായി പോയിവരുക,,, അഫ്സൽ മജിദ് അഫ്സി ചുങ്കം ആലപ്പുഴ,,,, എന്ന പേരില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിന്‍റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ ബീച്ച് എലിവേറ്റഡ് ഹൈവേ കൂടിയാണ് ആലപ്പുഴ ബൈപ്പാസ്. ബീച്ചിലൂടെ കടന്നു പോകുന്ന പാലത്തില്‍ നിരവധി യാത്രക്കാരാണ് വാഹനങ്ങള്‍ നിര്‍ത്തി ബീച്ചിന്‍റെ മനോഹാരിത ആസ്വദിക്കുന്നത്. ഇതുമൂലം വലിയ ഗതാഗത കുരുക്കും അപകടങ്ങളും പാലത്തില്‍ ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആള്‍ക്കൂട്ടത്തെ ഒഴിവാക്കാന്‍ ബീച്ച് കാഴ്ച്ച മറയ്ക്കും വിധം പാലം അടച്ച് കെട്ടിയെന്ന പേരിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. അഫ്‌സല്‍ മജീദ് അഫ്‌സി ചുങ്കം എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും വോയ്‌സ് ഓഫ് ആലപ്പുഴ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 275ല്‍ അധികം റിയാക്ഷനുകളും 15ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബൈപ്പാസിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ അധികൃതര്‍ ഇത്തരത്തില്‍ ബീച്ച് ഭാഗത്ത് മറച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ബൈപ്പാസില്‍ ബീച്ചിന്‍റെ ഭാഗത്ത് കെട്ടിയടച്ചു എന്ന പേരില്‍ പ്രചരിക്കുന്ന ഇതെ ചിത്രം കഴിഞ്ഞ ദിവസം ട്രോള്‍ ആലപ്പുഴ എന്ന ട്രോള്‍ പേജില്‍ പങ്കുവെച്ചിരുന്നു എന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ട്രോളന്‍റെ ഭാഗവനയില്‍ കെട്ടിയടച്ചു എന്ന തലക്കെട്ട് നല്‍കിയാണ് ചിത്രം ട്രോള്‍ ആലപ്പുഴ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. അതായത് ചിത്രം എ‍ഡിറ്റ് ചെയ്ത് പാലത്തിന്‍റെ മുകളില്‍ മറച്ചതുപോലെ ചേര്‍ത്തതാണ് ഈ ചിത്രം. അല്ലാതെ ബൈപ്പാസില്‍ നിന്നും ബീച്ച് കാണാന്‍ കഴിയാത്ത കെട്ടയടിച്ചിട്ടില്ലയെന്നതാണ് വാസ്തവം. ഇത് സ്ഥിരീകരിക്കാന്‍ ‍ഞങ്ങളുടെ പ്രതിനിധി ബൈപ്പാസില്‍ നേരിട്ട് യാത്ര ചെയ്ത് ഉറപ്പ് വരുത്തുകയും ചെയ്തു.

ട്രോള്‍ ആലപ്പുഴ പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്-

Facebook PostArchived Link

ആലപ്പുഴ ബൈപ്പാസിന്‍റെ ബീച്ച് ഭാഗത്തെ കാഴ്ച്ച മറയ്ക്കാന്‍ കെട്ടി മറച്ചു എന്ന പേരില്‍ പ്രചരിക്കുന്നതിന്‍റെ വാസ്‌തവം കാണാം. എഡിറ്റ് ചെയ്ത ചിത്രവും യഥാര്‍ത്ഥ ചിത്രവും തമ്മിലുള്ള താരതമ്യം. ഫെബ്രുവരി മൂന്നിന് പകര്‍ത്തിയ ചിത്രമാണ് ചുവടെ ചേര്‍ക്കുന്നത്-

നിഗമനം

ഒരു ട്രോള്‍ പേജില്‍ പ്രചരിച്ച എഡിറ്റ് ചെയ്ത ചിത്രമാണ് ബൈപ്പാസ് കെട്ടി അടച്ച് സഞ്ചാരികളുടെ കാഴ്ച്ച മറച്ചു എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കടല്‍ കാഴ്ച്ചകള്‍ കാണാന്‍ കഴിയാത്ത വിധം ആലപ്പുഴ ബൈപ്പാസിന്‍റെ വശങ്ങള്‍ അധികാരികള്‍ കെട്ടിയടച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •