FACT CHECK – തുടര്‍ഭരണം ലഭിച്ചാല്‍ ശബരിമലയില്‍ യുവതീപ്രവേശനം നടപ്പിലാക്കുമെന്ന് സിപിഎം നിലപാട് സ്വീകരിച്ചിട്ടില്ല; പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

രാഷ്ട്രീയം

വിവരണം

തുടര്‍ഭരണം നേടിയാല്‍ ശബരിമല സ്ത്രീ പ്രവേശനം സമ്പൂര്‍ണ്ണമായി നടപ്പിലാക്കുമെന്ന് സിപിഎം.. എല്ലാ ആരാധനാലയങ്ങളിലും നവോത്ഥാനം കൊണ്ടുവരും.. നിലപാടില്‍ മറ്റമില്ല.. എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം സഹിതമുള്ള ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേസരി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 40ല്‍ അധികം റിയാക്ഷനുകളും 95ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ സിപിഎമ്മോ മുഖ്യമന്ത്രി പിണറായി വിജയനോ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സിപിഎം ശബരിമല വിഷയത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു-

തുടര്‍ഭരണം ലഭിച്ചാല്‍ ശബരിമല വിധി പൂര്‍ണ്ണമായി നടപ്പിലാക്കുമെന്ന തരത്തില്‍ സിപിഎം എവിടെയും ഒരു പ്രസ്താവന നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ശബരിമല രാഷ്ട്രീയ ആയുധമാക്കി മാറ്റാന്‍ ചിലര്‍ നടത്തുന്ന നുണ പ്രചരണം മാത്രമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചിത്രം പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ ഓഫിസുമായും ഞങ്ങള്‍ ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പി.എം.മനോജും ഇത് വ്യാജ പ്രചരണമാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

നിഗമനം

സിപിഎമ്മോ മുഖ്യമന്ത്രിയോ ശബരിമല വിഷയം സംബന്ധിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:തുടര്‍ഭരണം ലഭിച്ചാല്‍ ശബരിമലയില്‍ യുവതീപ്രവേശനം നടപ്പിലാക്കുമെന്ന് സിപിഎം നിലപാട് സ്വീകരിച്ചിട്ടില്ല; പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *