
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതികള്‍ നല്‍കാന്‍ ഫീസ് ഇാടാക്കുമെന്ന് ഒരു ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീം ഹെഡായ രതീഷുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-
മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ എവിടെയാണ് പണച്ചിലവ് വരുന്നതെന്ന് അറിയില്ല. തപാല്‍, ഇ-മെയില്‍, വെബ്‌സൈറ്റ് തുടങ്ങിയ മാര്‍ഗങ്ങളില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനുള്ള സംവിധാനങ്ങളുണ്ട്. കൂടാതെ നേരിട്ടും പരാതികള്‍ നല്‍കാം. കോവിഡിനെ തുടര്‍ന്ന് നേരിട്ട് നല്‍കുന്നതിന് പകരം അദ്ദേഹത്തിന്‍റെ ഓഫിസിലാണ് ഇപ്പോള്‍ പരാതികള്‍ സ്വീകരിക്കുന്നത്. പിന്നീട് ഇത് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്യും. എന്നാല്‍ ഇതിനൊന്നിനും ഫീസ് ഈടാക്കാറില്ല. അക്ഷയ കേന്ദ്രങ്ങളിലോ മറ്റോ പണം ഈടാക്കുന്നതിനെ കുറിച്ചാണോ എന്ന് അറിവില്ലെന്നും രതീഷ് പറഞ്ഞു.
നിഗമനം
മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടതില്‍ നിന്നും പരാതികള്‍ നല്‍കുന്നതിന് ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ലെന്നും പ്രചരണം അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് വ്യാജ പ്രചരണം മാത്രമാണെന്ന് അനുമാനിക്കാം.

Title:മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ 20 രൂപ ഫീസ് നല്‍കണമെന്ന പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
