
വിവരണം
ഇത്തവണ മുകേഷിനെ സ്ഥാനാര്‍ത്ഥി ആക്കേണ്ടതില്ലെന്ന് സിപിഎം.. സ്വര്‍ണ്ണക്കടത്ത് കേസില്‍ തനിക്ക് ചിലത് തുറന്ന് പറയാനുണ്ടെന്ന് മുകേഷ്.. എന്ന പേരില്‍ ഒരു പോസ്റ്റര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസരി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 114ല്‍ അധികം റിയാക്ഷനുകളും 184ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ നിലവിലെ എംഎല്‍എയായ മുകേഷിനെ ഇനി സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന് സിപിഎം നിലാപാട് പരസ്യപ്പെടുത്തിയിട്ടുണ്ടോ? സ്വര്‍ണ്ണക്കടത്ത് കേസിന് കുറിച്ച് മുകേഷ് എന്തെങ്കിലും തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തുമെന്ന് പറഞ്ഞിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ പ്രചരണത്തില്‍ ആരോപണ വിധേയനായ മുകേഷ് എംഎല്‍എയുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
താന്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യമൊക്കെ പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് സിപിഎമ്മോ ഇടതുപക്ഷ മുന്നണിയോ ചാര്‍ച്ചകള്‍ പോലും ആരംഭിച്ചിട്ടില്ല. സ്വര്‍ണ്ണക്കടത്ത് കേസുമായി യാതൊരു ബന്ധവുമില്ലാത്ത തന്‍റെ പേര് ഇതിലേക്കൊക്കെ വലിച്ചിടുന്നവര്‍ തന്നെ ഇത്തരം ദുഷ്പ്രചരണത്തിന്‍റെ പേരില്‍ സ്വയം അപഹാസ്യരാകുകയെയുള്ളുയെന്നും പ്രചരണ്ങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുകേഷ് വ്യക്തമാക്കി.
നിഗമനം
സിപിഎമ്മോ ഇടതുപക്ഷ മുന്നണിയോ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. സ്വര്‍ണ്ണക്കടത്ത് കേസുമായി തനിക്കൊരു ബന്ധവുമില്ലെന്നുംവ പ്രചരണം അടിസ്ഥാന രഹിതമാണെന്നും മുകേഷ് എംഎല്‍എ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടനും എംഎല്‍എയുമായ മുകേഷിന്‍റെ പേരില്‍ വ്യാജ പ്രചരണം.. വസ്‌തുതകള്‍ അറിയാം..
Fact Check By: Dewin CarlosResult: False
