ഡല്‍ഹിയില്‍ ഹൈന്ദവ ക്ഷേത്രത്തിനു നേരെ ആക്രമണത്തിനും ഹിന്ദു പയ്യനെ തട്ടികൊണ്ടുപോയതിനും നേതൃത്വം നല്‍കിയത് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ആയിരുന്നോ…?

രാഷ്ട്രീയം

ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ഇമ്രാന്‍ ഹുസൈന്‍, ചിത്രം കടപ്പാട്:ANI

വിവരണം

FacebookArchived Link

“ഡൽഹിയിൽ ഹൈന്ദവ ക്ഷേത്രം അടിച്ചു പൊളിച്ചതും 17വയസ്സുള്ള പയ്യനെ തട്ടിക്കൊണ്ടുപോയതും ആം ആദ്മി എം എൽ ഏ യും മന്ത്രിയുമായ ഇമ്രാൻ ഹുസൈന്‍റെ നേതൃത്വത്തിൽ.

ഇതൊന്നും കേരളത്തിലെ മീഡിയകള്‍ കണ്ടില്ലെന്ന് നടിക്കും കാരണം അവര്‍ക്കു ന്യൂനപക്ഷങ്ങളുടെ പ്രീണനം വ്രതം ആണല്ലൊ…… തൂഫ് ???” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 5, മുതല്‍ ശംഖൊലി എന്ന ഫെസ്ബൂക്ക് പെജിലൂടെ സീ ന്യുസിന്‍റെ ഒരു വാ൪ത്തെയുടെ വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വാ൪ത്തയില്‍ ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍.എ. ആയ ഇമ്രാന്‍ ഹുസൈന്‍ ഡല്‍ഹിയിലെ ചാവടി ബാജാരില്‍ നടന കലാപം സ്ഥലത്ത് കാണുന്നു എന്നാണ് പറയുന്നത്. വീഡിയോയില്‍ എം.എല്‍.എ. ‘ചലോ-ചലോ’ എന്ന് വിളിച്ച് ആള്‍ക്കൂട്ടത്തെ പോകാന്‍ നിര്‍ദ്ദേശിക്കുന്നതായിട്ടും കാണാന്‍ സാധിക്കുന്നു. പഴയ ഡല്‍ഹിയിലെ ചാവടി ബാജാര്‍ പരിസരത്തിലുള്ള ഹൌജ് കാജി ഭാഗത്തുള്ള അമ്പലത്തിനെ ആക്രമിച്ചതിന് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ആയ ഇമ്രാന്‍ ഹുസൈന്‍ ആണ് നേതൃത്വം നല്‍കിയത് എന്ന്പോസ്റ്റ് അവകാശപ്പെടുന്നു. എന്നാല്‍ ഈ കാര്യം പോസ്റ്റിന്‍റെ ഒപ്പം പങ്ക് വെക്കുന്ന വാ൪ത്തയിലൂടെ ഈ ആരോപണങ്ങള്‍ തെളിയുന്നുണ്ടോ?

വസ്തുത അന്വേഷണം

പോസ്റ്റില്‍ പങ്കു വെച്ച വാ൪ത്തയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ബാല്ലിമ്മാരന്‍ മണ്ഡലത്തിലെ എം.എല്‍.എ. യുടെ പ്രസ്താവന കാണിക്കുന്നുണ്ട്. അദ്ദേഹം പോലീസു കാര്‍ വിളിച്ചിട്ട് രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഒത്തുതീര്‍പ്പ്  ഉണ്ടാക്കാന്‍ പോയതായി പറയുന്നുണ്ട്. അതിനു ശേഷം സീ ന്യുസിന്‍റെ റിപ്പോര്‍ട്ടര്‍ അറിയിക്കുന്നു ഒരു മുസ്ലിം വ്യക്തിയും ഒരു ഹിന്ദു വ്യക്തിയുടെ തമ്മില്‍ പാര്‍ക്കിംഗ് പ്രശ്നത്തിന്‍റെ മുകളില്‍ ഉണ്ടായ തര്‍ക്കതിനെ തുടര്‍ന്നു മുസ്ലിം യുവാവും ഒരു സംഘവും ഹിന്ദു വ്യക്തിയുടെ വീടിന്‍റെ നേര്‍ക്ക് ആക്രമണം നടത്തി  ഈ സംഭവത്തിനെ തുടര്ന്ന് പോലീസ് രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തു. അപ്പോള്‍ രണ്ട് സമുദായത്തില്‍ പെട്ട ആളുകള്‍ പോലീസ് സ്റ്റേഷനില്‍ എത്തി, അതോടെ പരിസരത്തു ഭീതിയുടെ ഒരു അന്തരിക്ഷം സൃഷ്ടിക്കുകയുണ്ടായി. അപ്പോഴാണ് ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍.എ. ആയ ഇമ്രാന്‍ ഹുസൈന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. അദേഹം രണ്ട് സമുദായത്തില്‍ പെട്ടവരോട് ശാന്തി ഉണ്ടാക്കാന്‍ ലൌഡ് സ്പീക്കറില്‍ ആഹ്വാനം ചെയ്തു. ഇതിനെ ശേഷം അവിടെ നിന്നു  പോയ മുസ്ലിം സമുഹത്തില്‍ പെട്ട ചിലര്‍ ദുര്‍ഗ ക്ഷേത്രത്തിന്‍റെ നേരെ ആക്രമണം നടത്തി. വാ൪ത്തയില്‍ ഇമ്രാന്‍ ഹുസൈന്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയതായി വാ൪ത്തയില്‍ എവിടെയും പറയുന്നില്ല. എം.എല്‍.എ.യും പോലീസും അവിടെ ഉണ്ടായിട്ടും, എല്ല പ്രശ്നങ്ങളും ഒത്തുതീര്‍പ്പാക്കി അവിടെനിന്നും പറഞയച്ച ആള്‍കൂട്ടംഎങ്ങനെയാണ് ക്ഷേത്രത്തിനെ നേരെ ആക്രമിച്ചത്? എന്ന് വാ൪ത്തയില്‍ ചോദിക്കുന്നു.

ഇമ്രാന്‍ ഹുസൈന്‍ എം.എല്‍.എക്ക് എതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച ബിജെപി നേതാകളും ഒരു വെബ്സൈറ്റിനെതിരെ പരാതി നല്‍കിയതായി അദേഹം ട്വിട്ടറിലൂടെ സുചിപ്പിക്കുന്നു.

പോസ്റ്റില്‍ ഉന്നയിക്കുന്ന മറ്റൊരാരോപനമാണ് 17 വയസുള്ള പയ്യനെ തട്ടികൊണ്ടുപോയി എന്നത്. ഡല്‍ഹിയില്‍ ആക്രമണങ്ങള്‍ നടന്ന ദിവസം ഒരു 17 വയസായ പയ്യനെ തട്ടികൊണ്ടുപോയി എന്ന പരാതിഉണ്ടായിരുന്നു. എന്നാല്‍ ഈ പയ്യനെ ആരും തട്ടികൊണ്ടുപോയിട്ടുണ്ടായിരുന്നില്ല. സുദര്‍ശന്‍ ന്യൂസ്‌ നല്‍കിയ ഒരു വാ൪ത്തെയുടെ ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്. ഇതിന്‍റെ കേപ്ഷനില്‍ പയ്യനെ തട്ടികൊണ്ടുപോയി എന്നാണ് എഴുതിയത് പക്ഷെ വീഡിയോയില്‍ പയ്യന്‍ പറയുന്നത് ഇങ്ങനെയാണ്: “ഞാന്‍ ഭക്ഷണം കഴിച്ചു പാക്ക് തിന്നാനായി ഒരു കടെയിലെയ്ക്കു പോയതായിരുന്നു. അപ്പോള്‍ അവിടെ ചില മുസ്ലിം പയ്യന്മാര്‍ സിഗരറ്റ് കത്തിക്കാനായി എന്നോട് തീപെട്ടി ചോദിച്ചു. ഞാന്‍ ബിഡി സിഗരറ്റ് വലിക്കാത്തതിനാല്‍ എന്റെ അടുത്ത് തീപെട്ടി വെക്കാറില്ല എന്ന് അവരെ അറിയിച്ചു. ഞാന്‍ ഇതേ ഗലിയിലാണോ താമസിക്കുന്നത് എന്ന് അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ അതെയെന്ന്‍ ഞാന്‍ അവരോട പറഞ്ഞു. അതിനെ ശേഷം അവര്‍ ഞാന്‍ മുസ്ലിം ആണോ അതോ ഹിന്ദുവാണോ എന്ന് ചോദിച്ചു. ഞാന്‍ ഹിന്ദുവാണ് എന്ന് പറഞപ്പോള്‍ അവര്‍ എന്നെ ചെകിടത്ത് അടിച്ചു. ഞാന്‍ ഗള്ളിയില്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ എന്നെ പിടിച്ച് വല്ലിച്ചു. അപ്പോള്‍ ഒരു മൌലാന അവിടെയെത്തി എന്നെ രക്ഷപെടുത്തി ജങ്ക്ഷന്‍ വരെ കൊണ്ടാക്കി സുക്ഷിച്ചു വീട്ടിലേക്ക് പോകാന്‍ പറഞ്ഞു പക്ഷെ അത് വരെ അന്തരിക്ഷം മോശമായിട്ടുണ്ടായിരുന്നു.” 

ഡല്‍ഹി പോലീസ് DCP ഇതിനെ കുറിച്ച് അദേഹത്തിന്‍റെ ഔദ്യോകികമായ ട്വിട്ടര്‍ അക്കൗണ്ടിളുടെ വിശദീകരണം നല്‍കിട്ടുണ്ട്. “കാണാതായ പയ്യനെ കണ്ടെത്തിയിട്ടുണ്ട് . അവനെ അവന്‍റെ വിട്ടുകാര്‍ക്ക് ജൂലൈ 2, 2019ന് കൈമാറിയിട്ടുണ്ട്. പയ്യന്‍ സ്വന്തമായി വീട് വിട്ടുപോയതായിരുന്നു എന്ന്  അറിയിച്ചിട്ടുണ്ട്. ഗാജിയാബാഡിലെ ഒരു ബന്ധുവിന്‍റെ വീട്ടില്‍ നിന്നാണ് പയ്യനെ കണ്ടെത്തിയത്.” 

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റായ വിവരണമാണ്. ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ഇമ്രാന്‍ ഹുസൈന്‍ ഡല്‍ഹിയില്‍ ക്ഷേത്രത്തിനെതിരെ നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയതായി എവിടെയും വാ൪ത്തയില്‍ അവകാശപ്പെടുന്നില്ല. കുടാതെ പോലീസ് കാര്‍ മധ്യസ്ഥതയ്ക്കായി വിളിച്ചതിനാലാണ് ഞാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നതൂ എന്ന് അദേഹം വ്യക്തമാക്കുന്നു. 17 വയസുള്ള പയ്യനെ തട്ടികൊണ്ടുപോയി എന്ന വാര്‍ത്ത‍ വ്യാജമാണ്. പയ്യന്‍ സ്വന്തമായി അവന്‍റെ ഒരു ബന്ധുവിന്‍റെ വിട്ടില്‍ പോയതായിരുന്നു എന്ന് ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്.

Avatar

Title:ഡല്‍ഹിയില്‍ ഹൈന്ദവ ക്ഷേത്രത്തിനു നേരെ ആക്രമണത്തിനും ഹിന്ദു പയ്യനെ തട്ടികൊണ്ടുപോയതിനും നേതൃത്വം നല്‍കിയത് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ആയിരുന്നോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •