ദേശാഭിമാനിയുടെ പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics

വിവരണം

തെര‍ഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത തോല്‍വിയിലും ആശ്വാസമായത് ആലത്തൂരില്‍ നിന്നും എല്‍‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.രാധാകൃഷ്ണന്‍റെ വിജയമാണ്. യുഡിഎഫ് സിറ്റിങ് സീറ്റായിരുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ രമ്യ ഹരിദാസിനെ രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് കെ.രാധാകൃഷ്ണന്‍ വിജയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് തൊട്ടടുത്ത ദിവസം സിപിഐഎം മുഖ്യപത്രമായ ദേശാഭിമാനി ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പത്രത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്‍ഡിഎ ഒരു സീറ്റില്‍ ഒതുങ്ങി എല്‍ഡിഎഫ് ആലത്തൂര്‍ തൂത്ത് വാരി എന്ന് കെ.രാധാകൃഷ്ണന്‍റെ ചിത്രം സഹിതം ഒന്നാം പേജില്‍ ദേശാഭിമാനി പത്രവാര്‍ത്ത നല്‍കിയെന്നാണ് പ്രചരണം. രാധാകൃഷ്ണന്‍ ഉത്രിട്ടാതി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 111ല്‍ അധികം റിയാക്ഷനുകളും 49ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദേശാഭിമാനി പത്രത്തിന്‍റെ ഒന്നാം പേജില്‍ വന്ന വാര്‍ത്തയുടെ ചിത്രം തന്നെയാണോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ദേശാഭിമാനി വെബ്സൈറ്റില്‍ നിന്നും അവരുടെ  ഇ-പേപ്പര്‍ ആണ് പരിശോധിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്ന ജൂണ്‍ നാലിന് ശേഷം പിറ്റേ ദിവസം ജൂണ്‍ 5ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച പത്രമാണ് പരിശോധിച്ചത്. എന്നാല്‍ ദേശാഭിമാനി എല്ലാ എഡീഷനുകളിലും ഒന്നാം പേജില്‍ നല്‍കിയ തലക്കെട്ട് ഇന്ത്യ ജ്വലിച്ചു മോദി വിറച്ചു എന്നതായിരുന്നു. വലത് ഭാഗത്ത് താഴെ മാത്രമാണ് ആലത്തൂരില്‍ എല്‍ഡിഎഫ് എന്ന തലക്കെട്ട് നല്‍കി കെ.രാധാകൃഷ്ണന്‍റെ വിജയത്തെ കുറിച്ചുള്ള വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ദേശാഭിമാനി ജൂണ്‍ 5ന് പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ ഒന്നാം പേജ് ഇതാണ്-

Deshabhimani E-Paper 

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പത്രവാര്‍ത്ത വ്യാജമാണെന്ന് കൊച്ചി ദേശാഭിമാനി ബ്യൂറോയുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും സ്ഥരികീരിക്കാനും സാധിച്ചു.

നിഗമനം

ദേശാഭിമാനിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിച്ച പത്രവാര്‍ത്ത കട്ടിങ്ങാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. യഥാര്‍ത്ഥ പത്രത്തിന്‍റെ ഒന്നാം പേജും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ദേശാഭിമാനിയുടെ പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

Written By: Dewin Carlos 

Result: False

Leave a Reply

Your email address will not be published. Required fields are marked *