
വിവരണം
പ്രധാനമന്ത്രി മോദിയോടുള്ള ഒരു വിഭാഗത്തിന്റെ അടങ്ങാത്ത പകയും വിരോധവും ഒരുമാതിരി മനോരോഗത്തിന്റെ ലക്ഷണമായാണ് എനിക്കിപ്പോൾ തോന്നുന്നത്. കോൺഗ്രസ്സിനു വേണ്ടി എഴുതുമ്പോൾ ഞാനും മോദിയെ പരിഹസിച്ചിരുന്നു. അതിലിപ്പോൾ ഖേദിക്കുന്നു. മോദി ഒരു അമാനുഷികനോ സിദ്ധനോ ഒന്നുമല്ല. ഒരു സാധാരണ മനുഷ്യൻ. അദ്ദേഹം തന്റെ സ്വതസിദ്ധമായ ഭാഷയിൽ ജനങ്ങളോട് സംവദിക്കുന്നു. ഹൃദയത്തിൽ നിന്നെടുത്ത് പറയുന്ന വാക്കുകൾ ജനങ്ങൾക്ക് സ്വീകാര്യമാകുന്നു. അങ്ങനെ ജനങ്ങളാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. അല്ലാതെ അദ്ദേഹം ഭരണകൂടം പിടിച്ചെടുത്തതോ ഓട് പൊളിച്ച് പാർലമെന്റിൽ കയറി ഇരുന്നതോ അല്ല. ജനാധിപത്യം അംഗീകരിക്കുന്നവർ മോദിയെ പ്രധാനമന്ത്രിയായും അംഗീകരിക്കണം. ഇക്കാര്യത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് സ്വാഗതാർഹമാണ് എന്നെനിക്ക് തോന്നുന്നു.
2024ൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ബി.ജെ.പി. തന്നെയാണ് അധികാരത്തിൽ വരിക എന്നത് നൂറ് ശതമാനം ഉറപ്പാണ്. വേറെ ഒരു പാർട്ടിയില്ല. എടുക്കാനും വെക്കാനുമില്ല എന്ന പരുവത്തിലാണ് കോൺഗ്രസ്സ് ഉള്ളത്. കോൺഗ്രസ്സ് ക്രമേണ ഇല്ലാതാവുകയേയുള്ളൂ. ആ പാർട്ടിക്ക് ഉദകക്രിയ ചെയ്യുക എന്ന ദൌത്യം കാലം സോണിയ ഗാന്ധിയെ ഏല്പിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യം നേടിത്തന്നു, ഇന്ത്യയെ കെട്ടിപ്പടുത്തു എന്നതൊക്കെ ശരി തന്നെ. പക്ഷെ ആ കോൺഗ്രസ്സ് ഇപ്പോൾ നിലവിൽ ഇല്ല. ഉള്ളത് സോണിയ ഗാന്ധിയുടെ ഒരു കറക്ക് കമ്പനി മാത്രം. ഒരു രാഷ്ട്രീയ പാർട്ടി ഒരു കുടുംബത്തിന്റെ മാത്രം സ്വത്ത് ആയാൽ എന്ത് സംഭവിക്കുമോ അതാണ് കോൺഗ്രസ്സിനു സംഭവിച്ചത്. ഈ യാഥാർഥ്യം സാദാ കോൺഗ്രസ്സുകാർ മനസ്സിലാക്കാൻ അല്പം സമയം പിടിക്കും. അത് സാരമില്ല.
പറഞ്ഞ് വന്നത് എന്തെന്നാൽ അടുത്ത തവണ ബി.ജെ.പി.ക്ക് ഭരണം കിട്ടുമ്പോൾ മോദി തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരില്ല. അത് ചിലപ്പോൾ അമിത് ഷാ ആയേക്കും. അപ്പോൾ ഇന്നത്തെ മോദി വിരുദ്ധർ അന്ന് ഇതേ മോദിയെ പുകഴ്ത്തും. അമിത് ഷാ ഭീകരനായ ഫാസിസ്റ്റ് ആണെന്നും മോദി താരതമ്യേന സാധുവും താപസതുല്യനായ സാത്വികൻ ആയിരുന്നെന്നും വാഴ്ത്തിപ്പാടും. ഇതിലൊന്നും യാതൊരു ലോജിക്കും ഇല്ലല്ലൊ. ആളുകളുടെ മനസ്സിൽ അകാരണമായിട്ടാണ് പകയും വെറുപ്പും ഉണ്ടാകുന്നതും കൊണ്ടു നടക്കുന്നതും.
ഹിന്ദു വർഗ്ഗീയത എന്ന് പറയുന്നത് ഒരു മിത്ത് മാത്രമാണ്. ഇന്ത്യയിൽ ഹിന്ദുക്കൾ ഭൂരിപക്ഷം ഉണ്ട്. അവർ രാഷ്ട്രീയമായി ഒന്നിക്കുന്നെങ്കിൽ അതിൽ എന്താണ് തെറ്റ്? മറ്റ് മതക്കാരെ ഒരു തരത്തിലും ഉപദ്രവിക്കുന്നില്ലല്ലൊ. ആരുടെയും അവകാശങ്ങളെ കവർന്നെടുക്കുന്നില്ലല്ലൊ. ഹിന്ദുവർഗ്ഗീയത പറഞ്ഞ് ഹിന്ദുക്കളെ ബി.ജെ.പി.യിൽ നിന്ന് അകറ്റാൻ കഴിയില്ല. നിലവിൽ ബി.ജെ.പി. അധികാരത്തിൽ ഉള്ളതും ഹിന്ദുക്കൾ രാഷ്ട്രീയമായി ഐക്യപ്പെട്ടതും ഭാഗ്യമായി എന്നാണ് ഹിന്ദുക്കൾ കരുതുന്നത്. കാരണം, മുസ്ലീം മതക്കാർ ഇത് പോലെ ഭൂരിപക്ഷമായി ഭരണം കരസ്ഥമാക്കിയാൽ എന്തായിരിക്കും സ്ഥിതി എന്ന് ഹിന്ദുക്കൾ ശരിക്കും ഭയപ്പെടുന്നുണ്ട്. മുസ്ലീങ്ങൾ ഹിന്ദുക്കളെ ഭയപ്പെടേണ്ടതില്ല എന്നാൽ ഹിന്ദുക്കൾ മുസ്ലീങ്ങളെ ഭയപ്പെടണം. ഇത് ഹിന്ദുക്കൾ ഇന്ന് നല്ല പോലെ മനസ്സിലാക്കുന്നുണ്ട്.
വളരെ പ്രാകൃതമായ വിശ്വാസങ്ങളാണ് ഇസ്ലാമിന്റേത്. നവീകരിക്കാത്ത ഇസ്ലാമിസം ഹിന്ദുക്കൾക്ക് മാത്രമല്ല മനുഷ്യരാശിക്ക് തന്നെ എപ്പോഴും പേടിയാണ്. ഇപ്പോഴത്തെ തബ്‌ലിഗ് നോക്കുക. ഏതെല്ലാം രാജ്യത്ത് നിന്നാണ് ഈ കൊറോണക്കാലത്ത് തബ്‌ലിഗ് മുസ്ലീങ്ങൾ ഡൽഹിയിൽ ഊറിക്കൂടിയത്. കോറോണ വന്ന് മരിച്ചാൽ അത് അള്ളാ ഇച്ഛിച്ച് തിരിച്ചു വിളിക്കുന്നതാണ് എന്നാണ് തബ്‌ലിഗ് മുസ്ലീമിന്റെ ഭാഷ്യം. ആളുകളെ കൊല്ലുന്നതും ഇമ്മാതിരി പ്രാകൃത ഇസ്ലാമിസ്റ്റുകൾക്ക് അള്ളാഹുവിന്റെ ഇച്ഛയാണ്. നോക്കണം പ്രാകൃതനായ ഇസ്ലാമിന്റെ ദൈവവും എത്ര പ്രാകൃതനാണ്. അത് അങ്ങനെയല്ലേ വരൂ. എന്തെന്നാൽ പ്രാകൃതമനസ്സിൽന്റെ ദൈവസങ്കല്പവും പ്രാകൃതമായിരിക്കുമല്ലൊ.
അതുകൊണ്ട് ഐക്യപ്പെടുന്ന ഹിന്ദുവല്ല സംഘടിക്കുന്ന ഇസ്ലാം ആണ് ഭീഷണി എന്ന് പൊതുവെ ഹിന്ദുക്കൾ മനസ്സിലാക്കി വരുന്നു. മതത്തിന്റെ കാര്യം വരുമ്പോൾ അഭ്യസ്തവിദ്യരും വലിയ പദവികൾ വഹിക്കുന്നവരുമായ മുസ്ലീങ്ങൾ ഒന്നടങ്കം ഇസ്ലാമിന്റെ പ്രാകൃത ആചാര വിശ്വാസങ്ങൾക്കൊപ്പം നിൽക്കുന്നു എന്നതും ഹിന്ദുക്കൾ മനസ്സിലാക്കുന്നു. അത്കൊണ്ട് ഹിന്ദുക്കൾ രാഷ്ട്രീയമായി സംഘടിക്കേണ്ടത് ഇക്കാലത്തിന്റെ ആവശ്യം ആണെന്നും അത് ആർക്കും എതിരായിട്ടോ ആരെയെങ്കിലും ദ്രോഹിക്കാനോ അല്ലെന്നും കുറഞ്ഞ പക്ഷം ഹിന്ദുക്കൾ എങ്കിലും മനസ്സിലാക്കുന്നത് നല്ലതാണ്. ഇത്തരത്തില്‍ ഒരു ലേഖനം മുന്‍ എറണാകുളം എംപിയും രാഷ്ട്രീയ നിരീക്ഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ എഴുതി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്രീകുമാര്‍ ശ്രീധരന്‍ നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 3,400ല്‍ അധികം ഷെയറുകളും 2,900ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഇടത് സ്വതന്ത്രനായി എറണാകുളത്ത് നിന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും ഇടതുപക്ഷ സഹയാത്രികനുമായ സെബാസ്റ്റ്യന്‍ പോള്‍ ഇത്തരത്തിലൊരു ലേഖനം എഴുതിയിട്ടുണ്ടോ? സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഈ ലേഖനത്തിന് പിന്നിലെ വസ്‌തുത എന്താണ്.
വസ്‌തുത വിശകലനം
ആദ്യം തന്നെ സെബാസ്റ്റ്യന്‍ പോളിന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇത്തരമൊരു ലേഖനം അദ്ദേഹം പങ്കുവെച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും ഇത്തരത്തിലൊന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല സമൂഹമാധ്യമങ്ങളില്‍ തന്‍റെ പേരില്‍ വ്യാജ ലേഖനം പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി സെബാസ്റ്റ്യന്‍ പോള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിട്ടുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സെബാസ്റ്റ്യന്‍ പോളുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാട്‌സാപ്പില്‍ തന്‍റെ പേരില്‍ ഒരു സന്ദേശം പ്രചരിക്കുന്നുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞ് അറിയുന്നതും പിന്നീട് അത് ഫോര്‍വേഡ് ചെയ്‌ത് തന്നതും. പ്രചരിക്കുന്ന ലേഖനവുമായി യാതൊരു ബന്ധവുമില്ല. അത്തരത്തിലൊരു ലേഖനം എഴുതുകയോ അതില്‍ ഉള്ളടക്കം പോലെയൊരു പ്രസ്താവന താന്‍ നടത്തുകയോ ചെയ്തിട്ടില്ല. ചിലര്‍ മനപ്പൂര്‍വ്വം ജനങ്ങളില്‍ തെറ്റ്ദ്ധാരണയുണ്ടാക്കാന്‍ വ്യാജ പ്രചരണം നടത്തുനന്താണ്. വ്യാജ സന്ദേശത്തെ കുറിച്ച് അന്വേഷക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി.
സെബാസ്റ്റ്യന്‍ പോള്‍ വിഷയത്തെ കുറിച്ച് പ്രതികരിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്-
സെബാസ്റ്റ്യന്‍ പോള്‍ വിഷയത്തെ കുറിച്ച് പ്രതികരിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്-
നിഗമനം
തന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും അതിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:സെബാസ്റ്റ്യന്‍ പോളിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ ലേഖനം..
Fact Check By: Dewin CarlosResult: False
