ഇത് അയോദ്ധ്യയില്‍ തകര്‍ന്ന പാലത്തിന്‍റെ വീഡിയോ ദൃശ്യമാണോ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

അയോദ്ധ്യയിലെ നിര്‍മ്മിച്ച പാലം തകര്‍ന്ന എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രതരിക്കുകയാണ്. ഒരാള്‍ സംഭവസ്ഥലത്ത് നിന്നും അഴിമതിയാണിതെന്നും മതിയായ സിമിന്‍റോ കല്ലോ ഉപയോഗിക്കാതെയാണ് പാലം തകര്‍ന്നതെന്നും തര്‍ന്ന പാലത്തിന്‍റെ കോണ്‍ക്രീറ്റ് പീസുകള്‍ നിസാരമായി നിലത്തിട്ട് പൊട്ടിക്കുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അയോദ്ധ്യയില്‍ നിന്ന് എന്നും വീഡിയോയില്‍ മലയാളത്തില്‍ വിവരണം നല്‍കിയിട്ടുണ്ട്.

ഇതൊക്കെ സംഘം വികസിപ്പിച്ചെടുത്ത പുതിയ ടെക്നോളജി ആണെന്ന് ഇവര്‍ക്കറിയില്ലല്ലോ എന്ന തലക്കെട്ട് നല്‍കി രാഹുല്‍ രാജ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയിക്ക് 103ല്‍ അധികം റിയാക്ഷനുകളും 166ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Reel Archived Screen Record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ അയോദ്ധ്യയില്‍ നിന്നമുള്ളതാണോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകളായി ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും വീഡിയോയുടെ ഉള്ളടക്കവും പൂര്‍ണ്ണരൂപവും കണ്ടെത്താന്‍ കഴിഞ്ഞു. ടൈംസ് ഓഫ് അയോദ്ധ്യ എന്ന യൂട്യൂബ് ചാനലില്‍ 2024 ജൂണ്‍ 22ന് പങ്കുവെച്ച 10 सेकेंड में धराशाही हुआ अररिया का पुल देखते भड़का पत्रकार रवि भट्ट! എന്നതാണ് വീഡിയോയുടെ തലക്കെട്ട്. ഇതിന്‍റെ തര്‍ജ്ജിമ ഇപ്രകാരമാണ് 10 സെക്കൻഡിനുള്ളിൽ അരാരിയ പാലം തകരുന്നത് കണ്ട് മാധ്യമപ്രവർത്തകൻ രവി ഭട്ടിന്‍റെ പ്രതികരണം. ഗ്രൗണ്ട് റിപ്പോര്‍ട്ട് എന്നതാണ് വീഡിയോയുടെ തലക്കെട്ട്.

യൂട്യൂബ് വീഡിയോയുടെ പൂര്‍ണ്ണരൂപം-

എവിടെയാണ് അരാരിയ പാലം തകര്‍ന്നത്?

ബീഹാറിലെ അരാരിയ ജില്ലയിലെ ബക്ര നദിക്ക് സമാന്തരമായി നിര്‍മ്മിച്ചതാണ് ഈ പാലം. എന്നാല്‍ ഉദ്ഘാടനത്തിന് തൊട്ട് മുന്‍പ് തന്നെ ഈ പാലം തകര്‍ന്ന് വീഴുകയായിരുന്നു. ബീഹാറില്‍ 20 ദിവസത്തിനുള്ളില്‍ 13 പാലങ്ങളാണ് തകര്‍ന്ന് വീണത്. വലിയ വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും ഇത് വഴിയൊരുക്കിയിരിക്കുകയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.. 

ബീഹാറിലെ അരാരിയ പാലം തകര്‍ന്നതിനെ കുറിച്ച് ഇന്ത്യാ ടുഡേ നല്‍കിയ വാര്‍ത്തയുടെ യൂട്യൂബ് വീഡിയോ-

നിഗമനം

അയോദ്ധ്യ സ്ഥിതി ചെയ്യുന്നത് ഉത്തര്‍പ്രദേശിലാണ്. ബീഹാറിലെ അരാരിയ പാലം തകരുന്നതാണ് പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ അയോദ്ധ്യയില്‍ നിന്ന് എന്ന പേരിലെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഇത് അയോദ്ധ്യയില്‍ തകര്‍ന്ന പാലത്തിന്‍റെ വീഡിയോ ദൃശ്യമാണോ? വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: False

Leave a Reply

Your email address will not be published. Required fields are marked *