“വ്യാജ അമൂൽ ബട്ടർ ഉൽപന്നങ്ങൾ വിപണിയിൽ” – പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ഥ്യമറിയൂ…

സാമൂഹികം

വ്യാജ അമൂൽ ബട്ടർ ഉൽപന്നങ്ങൾ വിപണിയിൽ എത്തിയെന്ന് അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്. ഒറിജിനൽ പാക്കും ചൈനീസ് നിർമ്മിതമെന്ന് ആരോപിക്കപ്പെടുന്ന ഡ്യൂപ്ലിക്കേറ്റ് പാക്കും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടെന്നാണ് ആരോപണം.  

പ്രചരണം 

പലരും ഇതേ വീഡിയോ ഫേസ്ബുക്കിലും ട്വിറ്ററിലും ഇതേ വിവരണത്തോടെ പങ്കുവയ്ക്കുന്നുണ്ട്. 

വൈറലായ വീഡിയോയിൽ ഒരാൾ അമുൽ വെണ്ണയുടെ രണ്ട് വ്യത്യസ്ത പാക്കറ്റുകൾ താരതമ്യം ചെയ്യുന്നത് കാണാം. പാക്കറ്റുകളിൽ ഒന്നിന് വൃത്താകൃതിയിലുള്ള പച്ച അടയാളം (വെജിറ്റേറിയൻ ഉൽപ്പന്നങ്ങളെ സൂചിപ്പിക്കുന്ന ഒരു അടയാളം) ഇല്ലെന്ന് കാണിച്ച്, ആ അടയാളമില്ലാത്ത പാക്കറ്റ് “ഡ്യൂപ്ലിക്കേറ്റ്” എന്നും “ചൈനയിൽ നിർമ്മിച്ചത്” ആണെന്നും ഹിന്ദി ഭാഷയില്‍ ആ വ്യക്തി പറയുന്നു.

വീഡിയോയുടെ ഇംഗ്ലീഷ് അടിക്കുറിപ്പ് ഇങ്ങനെ:  “ഡ്യൂപ്ലിക്കേറ്റ് മെയ്ഡ് ഇൻ ചൈന അമൂൽ ബട്ടർ വിപണിയിൽ എത്തി. അമുൽ ബട്ടർ വാങ്ങുന്നതിന് മുമ്പ് എല്ലാവരും തീർച്ചയായും ഈ വീഡിയോ കാണുക, എന്നിട്ട് അമുൽ ബട്ടർ വാങ്ങുമ്പോൾ ശ്രദ്ധിക്കുക”.

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. പോസ്റ്റിൽ പങ്കിട്ട വീഡിയോയുടെ ആധികാരികത പരിശോധിക്കാം.

വസ്തുത ഇങ്ങനെ 

പ്രസക്തമായ കീവേഡുകളുപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ വൈറലായ വീഡിയോയെക്കുറിച്ച് വ്യക്തമാക്കി അമുല്‍ കമ്പനി പോസ്റ്റു ചെയ്ത ഒരു ട്വീറ്റ് ലഭ്യമായി. 

ട്വീറ്റിലെ വിശദീകരണം അനുസരിച്ച്  വീഡിയോയിൽ കാണിച്ചിരിക്കുന്ന രണ്ട് പായ്ക്കുകളും ഇന്ത്യയിൽ നിർമ്മിച്ച യഥാർത്ഥ അമൂൽ ബട്ടർ പാക്കറ്റുകളാണ്. എഫ്എസ്എസ്എഐയുടെ ഏറ്റവും പുതിയ നിര്‍ദ്ദേശമനുസരിച്ച് പുതിയ പാക്കിന്റെ മുൻവശത്ത് വെജ് ലോഗോ ഉണ്ടെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു. “വീഡിയോ ക്ലിപ്പിംഗ് അമുൽ ബട്ടറിന്‍റെ മുമ്പത്തെ പാക്കും പുതിയ പാക്കും തമ്മിലുള്ള താരതമ്യം കാണിക്കുന്നു, തെറ്റായ വിവരങ്ങൾ സൃഷ്ടിക്കാനും ഉപഭോക്താക്കളിൽ ഭയവും ആശങ്കയും പ്രചരിപ്പിക്കാനും വൈറല്‍ വീഡിയോ ഉപയോഗിക്കുകയാണ്. ഈ വ്യാജ വാർത്ത സൃഷ്‌ടിച്ച ശ്രീനഗറിലെ വ്യക്തികൾക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ദയവായി ഞങ്ങളുടെ ഈ സന്ദേശം നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടാനും അവരെ ബോധവത്കരിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”

മുമ്പ് വ്യാജ അമൂൽ ബട്ടർ റാക്കറ്റ് പിടികൂടിയിട്ടുണ്ടോ?

2018ൽ അമുൽ ബട്ടർ എന്ന പേരിൽ വ്യാജ വെണ്ണ വിൽപന നടത്തുന്ന വ്യാജ വെണ്ണ റാക്കറ്റിനെ മുംബൈ പോലീസ് പിടികൂടിയിരുന്നു. 1000 കിലോ വ്യാജ വെണ്ണയും സംശയാസ്പദമായ അമൂൽ പാക്കിംഗ് സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. 

ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ ഇംഗ്ലിഷ് ടീം ചെയ്തിട്ടുണ്ട്. 

Made In China Amul Butter Viral Post Is Fake

നിഗമനം 

പോസ്റ്റിലെ വീഡിയോയും ഒപ്പമുള്ള അവകാശവാദവും തെറ്റാണ്.  വൈറലായ വീഡിയോ കെട്ടിച്ചമച്ചതാണെന്നും വീഡിയോയിൽ കാണിച്ചിരിക്കുന്ന അമൂൽ ബട്ടറിന്‍റെ രണ്ട് പാക്കറ്റുകളും യഥാർത്ഥമാണെന്നും അമുൽ ഇന്ത്യയിൽ നിർമ്മിച്ചതാണെന്നും വ്യക്തമാക്കി അമുൽ പ്രസ്താവന ഇറക്കിയിരുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:“വ്യാജ അമൂൽ ബട്ടർ ഉൽപന്നങ്ങൾ വിപണിയിൽ” – പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ഥ്യമറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •