FACT CHECK: ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 30നെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

നിയമം സാമുഹികം

Representative image; credit: Google.

ഇന്ത്യന്‍ ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 30A പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭഗവദ് ഗീത, രാമായണം അടക്കമുള്ള ഹിന്ദു ഗ്രന്ഥങ്ങള്‍ പഠിപ്പിക്കാന്‍ വിലക്കുണ്ട് എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. കൂടാതെ ഈ നിയമം സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എതിര്‍ത്തിരുന്നു അതിനാല്‍ അദ്ദേഹം അന്തരിച്ചതിന്  ശേഷമാണ് ഈ നിയമം പണ്ഡിറ്റ്‌ ജവാഹര്‍ ലാല്‍ നെഹ്‌റു നടപ്പിലാക്കിയത് എന്നും ഈ പോസ്റ്റില്‍ പറയുന്നത്. 

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പോസ്റ്റില്‍ പറയുന്നത് പുര്‍ണമായി തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.

പ്രചരണം

Screenshot: Viral post regarding article 30.

FacebookArchived Link

പണ്ഡിറ്റ്‌ നെഹ്‌റുവും സര്‍ദാര്‍ പട്ടേലിന്‍റെയും ചിത്രങ്ങള്‍ക്കൊപ്പം പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്: “നിയമം 30, നിയമം 30A ക്കുറിച്ച് കേട്ടിട്ടുണ്ടോ

കേട്ടിട്ടില്ലെങ്കിൽ അറിയാൻ ഇനി താമസിക്കണ്ട

നെഹ്റു ഇത് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ സർദ്ദാർ വല്ലഭായ് പട്ടേൽ അതിരൂക്ഷമായി അതിനെ എതിർത്തു

പട്ടേൽ നെഹ്റുവിനോട് പറഞ്ഞു ഈ നിയമം ഹിന്ദു സമൂഹത്തിനോടുള്ള ക്രൂരതയാണ് ഈ നിയമം ഭരണഘടനയിൽ ഉൾപ്പെടുത്തിയാൽ ഞാൻ ഈ മന്ത്രിസഭയിൽ നിന്നും കോൺഗ്രസിൽ നിന്നും രാജി വെച്ച് ഈ നിയമത്തിനെതിരെ പോരാടാൻ മുന്നിലുണ്ടാകും എന്ന് പറഞ്ഞു

പട്ടേലിന്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ നെഹ്റു മുട്ടുമടക്കി

പക്ഷേ ഖേദകരമെന്ന് പറയട്ടെ എന്താണ് സംഭവിച്ചതെന്നറിയില്ല ഏതാനും ചില മാസങ്ങൾക്കകം പട്ടേൽ മരണപ്പെട്ടു

പട്ടേലിന്റെ മരണശേഷം നെഹ്റു ഈ നിയമം നടപ്പിലാക്കി

ഇനി നിയമം 30A എന്താണെന്ന് നോക്കാം

ഈ നിയമപ്രകാരം ഹിന്ദുവിന് ഭഗവദ്ഗീത , വേദങ്ങൾ, പുരാണങ്ങൾ ഇതൊന്നും സ്കൂളുകളിൽ പഠിപ്പിക്കാൻ അനുവാദമില്ല ഇത് സർക്കാർ സ്ക്കൂളുകളിൽ മാത്രമല്ല ഒരു ഹിന്ദു സ്ക്കൂൾ തുടങ്ങിയാലും അവിടെയും ഇതൊന്നും പഠിപ്പിക്കാൻ അനുവാദമില്ല

ഇനിയാണ് ഏറ്റവും വിചിത്രമായ സംഭവം 30A കൊണ്ട് വന്ന നെഹ്റു അതിനൊപ്പം നിയമം 30 കൊണ്ട് വന്നു. 

ഇനി നിയമം 30 എന്താണെന്ന് നോക്കാം

ഈ നിയമപ്രകാരം ന്യൂനപക്ഷങ്ങൾക്ക് സ്വന്തമായി മത പഠന ശാലകൾ തുടങ്ങാം സ്ക്കൂളുകളിൽ അവരുടെ മതം പഠിപ്പിക്കാം. ഇതിലെ മറ്റൊരു വശമാണ് ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം സർക്കാരിനും

ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെ വരുമനം അതാത് സമുദായങ്ങൾക്കും 🙏സനാതന ധർമ്മം സംരക്ഷിക്കപ്പെടട്ടേ 🙏

ഇതേ അടിക്കുറിപ്പോടെ ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing similar posts.

വസ്തുത അന്വേഷണം

പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ പ്രധാന വാദങ്ങള്‍ മൂന്നെണ്ണം ആണ്.
1. ആര്‍ട്ടിക്കിള്‍ 30 ഹിന്ദുവിന് ഭഗവദ്ഗീത , വേദങ്ങൾ, പുരാണങ്ങൾ ഇതൊന്നും സ്കൂളുകളിൽ പഠിപ്പിക്കാൻ അനുവാദമില്ല ഇത് സർക്കാർ സ്ക്കൂളുകളിൽ മാത്രമല്ല ഒരു ഹിന്ദു സ്ക്കൂൾ തുടങ്ങിയാലും അവിടെയും ഇതൊന്നും പഠിപ്പിക്കാൻ അനുവാദമില്ല.

2. ആര്‍ട്ടിക്കിള്‍ 30 ന്യൂനപക്ഷങ്ങൾക്ക് സ്വന്തമായി മത പഠന ശാലകൾ തുടങ്ങാം സ്ക്കൂളുകളിൽ അവരുടെ മതം പഠിപ്പിക്കാം. ഇതിലെ മറ്റൊരു വശമാണ് ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം സർക്കാരിനും.

3. സര്‍ദാര്‍ പട്ടേല്‍ ഈ നിയമങ്ങളെ എതിര്‍ത്തു. അദ്ദേഹത്തിന്‍റെ എതിര്‍പ്പ്മൂലം നെഹ്‌റുവിന് അദ്ദേഹം അന്തരിച്ചത്തിനെ ശേഷമേ ഈ നിയമങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചുല്ലോ.

ഇത് കുടാതെ രാമായണം ഭഗവദ് ഗീത പോലെയുള്ള ഹിന്ദു ഗ്രന്ഥങ്ങള്‍ സ്കൂളില്‍ പഠിപ്പിക്കാനുള്ള അവകാശം ഭരണഘടനപ്രകാരമുണ്ടോ ഇല്ലയോ എന്നും നമുക്ക് പരിശോദിക്കാം.

എന്താണ് ആര്‍ട്ടിക്കിള്‍ 30ഉം ആര്‍ട്ടിക്കിള്‍ 30A യും….

Screenshot: Article 30 of the Indian Constitution in Malayalam

Constitution of India_0.pdf (legislative.gov.in)

ഇന്ത്യയുടെ ഭരണഘടന പ്രകാരം ആര്‍ട്ടിക്കിള്‍ 30, ആര്‍ട്ടിക്കിള്‍ 30A എന്നി ന്യുനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും ഭരിക്കാനുമുള്ള അവകാശം നല്‍കുന്നതാണ്. ഈ നിയമങ്ങള്‍ പ്രകാരം ഹിന്ദു ഗ്രന്ഥങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കാന്‍ പാടില്ല എന്ന് എവിടെയും പറയുന്നില്ല. അതിനാല്‍ ആദ്യത്തെ രണ്ട് വാദങ്ങള്‍ പൂര്‍ണമായും തെറ്റാണ്.

സര്‍ദ്ദാര്‍ പട്ടേലുമായി ബന്ധപെട്ട വാദങ്ങളും സത്യമല്ല…

Screenshot: Business Standard article on article 30 of the Indian Constitution.

ലേഖനം വായിക്കാന്‍-Business Standard | Archived Link

ആര്‍ട്ടിക്കിള്‍ 30 ഭരണഘടന സമിതി പാസാക്കി ഭരണഘടനയില്‍ ഉള്പെടുത്തിയത് ഡിസംബര്‍ 8, 1948നാണ് എനിട്ട്‌ ഇത് നിലവില്‍ വന്നത് ജനുവരി 26, 1950നാണ്. സര്‍ദാര്‍ പട്ടേല്‍ അന്തരിച്ചത് ഡിസംബര്‍ 15, 1950നാണ്. അതിനാല്‍ സര്‍ദാര്‍ പട്ടേല്‍ അന്തരിച്ചതിന് ശേഷമാണ് ഈ നിയമങ്ങള്‍ ജവാഹര്‍ ലാല്‍ നെഹ്‌റു കൊണ്ട് വന്നത് എന്ന വാദവും പൂര്‍ണമായി തെറ്റാണ്.

പട്ടേല്‍ ഈ നിയമത്തിനെ എതിര്‍ത്തിരുന്നു എന്ന വാദവും തെറ്റാണ്. ഞങ്ങള്‍ ഡിസംബര്‍ 8, 1948ന് നടന്ന ഭരണഘടന സമിതിയുടെ ചര്‍ച്ചയുടെ പകര്‍പ്പ് പരിശോധിച്ചു. സര്‍ദാര്‍ പട്ടേല്‍ ഈ ചര്‍ച്ചയില്‍ യാതൊരു എതിര്‍പ്പ് അറിയിച്ചിട്ടില്ല. സര്‍ദാര്‍ പട്ടേല്‍ ഭരണഘടന രൂപികരണത്തില്‍ വഹിച്ച പങ്കിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ദി ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധികരിച്ച ഈ ലേഖനം വായിക്കുക.

ഹിന്ദു മതഗ്രന്ഥങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കാന്‍ അവകാശം ഭരണഘടനയില്‍ നിഷേധിക്കുന്നില്ല…

“ഈ നിയമപ്രകാരം ഹിന്ദുവിന് ഭഗവദ്ഗീത , വേദങ്ങൾ, പുരാണങ്ങൾ ഇതൊന്നും സ്കൂളുകളിൽ പഠിപ്പിക്കാൻ അനുവാദമില്ല ഇത് സർക്കാർ സ്ക്കൂളുകളിൽ മാത്രമല്ല ഒരു ഹിന്ദു സ്ക്കൂൾ തുടങ്ങിയാലും അവിടെയും ഇതൊന്നും പഠിപ്പിക്കാൻ അനുവാദമില്ല” എന്ന പോസ്റ്റിലെ വാദത്തെ കുറിച്ച്  കൂടുതലറിയാൻ ഞങ്ങൾ ഹൈക്കോടതിയിലെ അഭിഭാഷകയും മുൻ വനിതാ കമ്മീഷൻ മെമ്പറുമായ അഡ്വ: എച്ച്.  ശുഭലക്ഷ്മിയുമായി സംസാരിച്ചിരുന്നു.  “ഹിന്ദു വിദ്യാലയങ്ങളിൽ വേദങ്ങളും പുരാണങ്ങളും പഠിപ്പിക്കാൻ ഭരണഘടനാ പ്രകാരം സാധിക്കില്ല എന്ന് ഭരണഘടനയിൽ ഒരു ആർട്ടിക്കിളും പറഞ്ഞിട്ടില്ല. നിരവധി ഹിന്ദു സ്‌കൂളുകളിൽ ഇവ പഠിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് ചിന്മയ വിദ്യാലയ. അവിടെ ഭഗവദ്‌ഗീത അവർ പാഠ്യ വിഷയമാക്കിയിട്ടുണ്ട്.” ഇതാണ് അവർ നൽകിയ മറുപടി.

നിഗമനം

പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണമായും തെറ്റാണ്. ആര്‍ട്ടിക്കിള്‍ 30, ആര്‍ട്ടിക്കിള്‍ 30A എന്നി നിയമങ്ങള്‍ മതവും ഭാഷയുടെയും അടിസ്ഥാനത്തിലുള്ള ന്യുനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപങ്ങള്‍ സ്ഥാപിക്കാനും ഭരിക്കാനുമുള്ള അധികാരം നല്‍കുന്നതാണ്. ഹിന്ദു ഗ്രന്ഥങ്ങള്‍ പഠിപ്പിക്കാനുള്ള അവകാശം ഭരണഘടനയില്‍ എവിടെയും നിഷേധിക്കുന്നില്ല. സര്‍ദാര്‍ പട്ടേലിനെ കുറിച്ച് പോസ്റ്റില്‍ ഉന്നയിക്കുന്ന വാദങ്ങളും തെറ്റാണ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Avatar

Title:ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 30നെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •