കമ്മ്യൂണിസം ഇല്ലായിരുന്നെങ്കിൽ വികസനത്തിൽ കേരളം ഒന്നാമതെത്തിയേനെ എന്ന് ഇ ശ്രീധരൻ പറഞ്ഞോ…?

രാഷ്ട്രീയം

വിവരണം 

Biju Marathaka‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും എന്റെ രക്തം കോൺ ഗ്രസ്സ് എന്ന ഗ്രൂപ്പിലേയ്ക്ക് 2019 ഒക്ടോബർ 29 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഇതിലും വലിയ സത്യം സ്വപ്നങ്ങളിൽ മാത്രം” എന്ന അടിക്കുറിപ്പോടെ കമ്മ്യൂണിസത്തെക്കുറിച്ച് കേരളത്തിന്‍റെ മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞ ഒരു പ്രസ്താവനയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “കമ്മ്യുണിസ്റ്റ് പാർട്ടി കേരളത്തിലില്ലായിരുന്നെങ്കിൽ കേരളം വികസനത്തിൽ ഒന്നാം സ്ഥാനം നേടി ഇടംപിടിക്കുമായിരുന്നു.” ഇ ശ്രീധരന്‍റെ ചിത്രവും പോസ്റ്റിൽ വാചകങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്. 

FB postarchived link

കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറ്റി കേരളത്തിൽ മെട്രോ ട്രെയിൻ യാഥാർഥ്യമാക്കിയ ഇ ശ്രീധരൻ കമ്മ്യൂണിസത്തെ പറ്റി മുകളിൽ നൽകിയ രീതിയിൽ പരാമർശം നടത്തി എന്നാണ്. നമുക്ക് ഈ വാർത്തയുടെ യാഥാർഥ്യം അന്വേഷിക്കാം 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഞങ്ങൾ  വാർത്താ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ അന്വേഷിച്ചു നോക്കി. എന്നാൽ ഇത്തരത്തിലൊരു വാർത്തയോ ഇതിനോട് സമാനതയുള്ള വാർത്തയോ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. തുടർന്ന് ഞങ്ങൾ ഫേസ്‌ബുക്ക് പേജുകളിലും ഇതേ വാർത്ത അന്വേഷിച്ചു. എന്നാൽ ഈ പോസ്റ്റിലല്ലാതെ ഈ വാർത്ത കാണാനില്ല. 

വാർത്തയുടെ വസ്തുത അറിയാൻ മറ്റു മാർഗ്ഗമില്ലാത്തതിനാൽ വാർത്തയുടെ സ്ഥിരീകരണത്തിനായി ഞങ്ങൾ ഇ ശ്രീധരനുമായി നേരിട്ട് ബന്ധപ്പെട്ടു.അദ്ദേഹം ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ്: 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ് എന്നാണ്  ഞങ്ങളുടെ അന്വേഷണം വ്യക്തമാക്കുന്നത്.

ഇ ശ്രീധരന്റെ പേരില്‍ ഇതിനും മുമ്പും ഫേസ്ബുക്ക് പേജുകളില്‍ വാര്ത്തകള്‍ പ്രചരിച്ചിരുന്നു. ഞങ്ങള്‍ ചിലതിന്‍റെ വസ്തുതാ അന്വേഷണം നത്തിയി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താഴെയുള്ള ലിങ്കുകള്‍ സന്ദര്‍ശിച്ച് അവ വായിക്കാം.

മുസ്‌ലിം ലീഗിനെതിരെ ഇ.ശ്രീധരന്‍ പ്രസ്താവന നടത്തിയോ?

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും തെറ്റായ വാർത്തയാണ്. ‘മെട്രോമാൻ’  ഇ ശ്രീധരൻ പോസ്റ്റിൽ നൽകിയിരിക്കുന്ന പരാമർശം കമ്മ്യൂണിസത്തെ പറ്റി നടത്തിയിട്ടില്ല. അദ്ദേഹം തന്നെ ഇക്കാര്യം ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു 

Avatar

Title:കമ്മ്യൂണിസം ഇല്ലായിരുന്നെങ്കിൽ വികസനത്തിൽ കേരളം ഒന്നാമതെത്തിയേനെ എന്ന് ഇ ശ്രീധരൻ പറഞ്ഞോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •