പോൺ സിനിമയിലെ അഭിനേതാക്കളുടെ ചിത്രങ്ങളുമായി വ്യാജ പ്രചരണം

അന്തർദേശിയ൦ ദേശീയം രാഷ്ട്രീയം

വിവരണം 

ചെമ്പട സഖാക്കൾ  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഡിസംബർ 27  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “മോദിക്ക് തിരിച്ചടിയായി ജപ്പാൻ ക്യാബിനറ്റ് മന്ത്രിയുടെ വാക്കുകൾ. തരിച്ച് ഞെട്ടി മോദിയും സംഘികളും.. സിപിഐഎം ഇല്ലെങ്കിൽ രാജ്യം തന്നെയില്ലെന്ന് ഒായ്യാ ഷിൻഡം” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ മൂന്നു ചിത്രങ്ങളും ഒപ്പം ഇന്ത്യൻ മതേതരത്വം സിപിഎമ്മിന്‍റെ കൈകളിൽ ഭദ്രം – ജപ്പാൻ കാബിനറ്റ് മന്ത്രി. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും സിപിഐഎം ഉള്ളതുകൊണ്ടാണ് നിലനിൽക്കുന്നതെന്ന് ജപ്പാൻ കാബിനറ്റ് മന്ത്രി ഷിൻസം ഏറം. തങ്ങളുടെ മകനെ ഇന്ത്യയിലയച്ച് സിപിഎമ്മിൽ അംഗത്വം അടുപ്പിക്കുമെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ഒയ്യാ ഷിൻസോം പറഞ്ഞു. എന്ന വാചകങ്ങളുമാണുള്ളത്

archived linkFB post

 ഈ പോസ്റ്റിൽ അവകാശപ്പെടുന്നത് ജപ്പാൻ കാബിനറ്റ് മന്ത്രി   മതേതരത്വവും ജനാധിപത്യവും ഇന്ത്യയിൽ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് പുകഴ്ത്തി പറഞ്ഞു എന്നാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ കാബിനറ്റ് മന്ത്രിയുടെതും ഭാര്യയുടേതും ആണെന്നാണ് പോസ്റ്റിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. നമുക്ക് ഈ പോസ്റ്റിന്‍റെ വസ്തുത അന്വേഷിച്ചു നോക്കാം 

വസ്തുതാ വിശകലനം 

ജപ്പാനിലെ കാബിനറ്റ് മന്ത്രിമാരുടെ പട്ടിക ഓണ്‍ലൈനില്‍ ലഭ്യമാണ്. അതില്‍ ഷിന്‍സം ഏറം എന്ന പേരില്‍ മന്ത്രിയില്ല. ഈ പോസ്റ്റിൽ പറയുന്ന ജപ്പാനിലെ കാബിനറ്റ് മന്ത്രി  ഷിൻസം ഓറം എന്ന പേരിൽ ജപ്പാനിൽ കാബിനറ്റ് മന്ത്രിയില്ല.. ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞെങ്കിലും ജപ്പാനിലെ ഏതെങ്കിലും കാബിനറ്റ് മന്ത്രി ഇത്തരത്തിൽ കമ്മ്യുണിസത്തെ പറ്റി പ്രസ്താവന നടത്തിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. മറ്റു രാജ്യങ്ങളിലെ  മന്ത്രിമാരും ഇത്തരത്തിൽ പ്രസ്താവന നടത്തിയതായി വിവരങ്ങളില്ല. 

പോസ്റ്റില്‍ നല്കിയിരിക്കുന്ന കാബിനറ്റ് മന്ത്രിയുടെ പേരുമായി അല്പമെങ്കില് സമാനതയുള്ളത് പ്രധാനമന്ത്രിയുടെ പേരിനാണ്. ജപ്പാൻ പ്രധാനമന്ത്രിയുടെ പേര് ഷിൻസോ ആബെ എന്നാണ്. അദ്ദേഹവും ഇത്തരത്തിൽ യാത്രയൊരു പരാമർശവും ഇന്ത്യയിലെ കമ്മ്യൂണിസത്തെ പറ്റി  നടത്തിയതായി രേഖകളില്ല. അദ്ദേഹം ജപ്പാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് തല്‍പര്യമില്ലാത്തയാളാണ് എന്നു വാര്‍ത്തകളില്‍ നിന്നു വ്യക്തമാകുന്നു.   വിക്കിപീഡിയയിൽ നിന്നും ലഭിച്ച അദ്ദേഹത്തിന്‍റെ ചിത്രം  താഴെ കൊടുക്കുന്നു. 

archived linkwikipedia

പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ ഞങ്ങൾ റിവേഴ്‌സ് ഇമേജ് പരിശോധന നടത്തി നോക്കിയപ്പോൾ ചിത്രത്തിൽ കാണുന്നവർ പോൺ സിനിമകളിലെ അഭിനേതാക്കളാണ് എന്ന ഫലങ്ങളാണ് ലഭിച്ചത്. 

പോൺ സിനിമയിലെ അഭിനേതാക്കളുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രസ്താവന പോസ്റ്റിലൂടെ പ്രചരിപ്പിക്കുകയാണ്. ജപ്പാൻ കാബിനറ്റ് മന്ത്രി ഷിൻസം ഓറം എന്ന പേര് വെറും സാങ്കല്പികം മാത്രമാണ്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ പോൺ സിനിമയിലെ അഭിനേതാക്കളുടേതാണ്. ജപ്പാൻ കാബിനറ്റ് മന്ത്രി കമ്മ്യൂണിസത്തെ പുകഴ്ത്തി പറഞ്ഞു എന്ന മട്ടിൽ നൽകിയിരിക്കുന്ന പരാമർശം സാങ്കല്പികം മാത്രമാണ്. അതിനാൽ പോസ്റ്റിനോട് പ്രതികരിക്കാതിരിക്കാൻ ശ്രദ്ധിക്കുക 

Avatar

Title:പോൺ സിനിമയിലെ അഭിനേതാക്കളുടെ ചിത്രങ്ങളുമായി വ്യാജ പ്രചരണം

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •