മഹാരാഷ്ട്രയിലെ സന്യാസി മാരുടെ ആള്‍കൂട്ടകൊലപാതകത്തിനെ വര്‍ഗീയമായി ചിത്രകരിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

സാമൂഹികം

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഈ അടുത്ത കാലത്ത് നടന്ന രണ്ട് സന്യാസിമാരുടെയും അവരുടെ ഡ്രൈവറുടെയും ക്രൂരമായ കൂട്ടകൊലപതകം ഏറെ ചര്‍ച്ചയുടെ വിഷയമായിട്ടുണ്ട്. പാല്‍ഘാരില്‍ ആദിവാസി പ്രദേശത്ത് രണ്ട് സന്യാസി മാരുടെ വഴി തടഞ്ഞ അവരെയും അവരുടെ ഡ്രൈവറേയും ക്രൂരമായി ജനകൂട്ടം കൊലപ്പെടുത്തി. രാജ്യത്തില്‍ പല ഇടതും ഇതിനെ തുടര്‍ന്ന്‍ സംഭവത്തിനെ അപലപിച്ച് പല പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഇതിനിടയില്‍ ഈ സംഭവത്തിനെ കുറിച്ച് വ്യാജമായ പല പ്രചരണങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ സജീവമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വ്യാജ പ്രചാരണമാണ് സന്യാസികള്‍ക്ക് നേരെ ഉണ്ടായ ആക്രമണം ഒരു ‘ജിഹാദി’ ആക്രമണമാന്നെന്ന പ്രചരണം. പാല്‍ഘാരില്‍ കൊല്ലപ്പെട്ട സന്യാസി മാരെ കൊന്നത് മുസ്ലിങ്ങള്‍ ആണെന്ന് പ്രചരിപ്പിച്ചു ഈ സംഭവത്തിനെ വര്‍ഗീയമായി ചിത്രികരിക്കാന്‍ സാമുഹ്യ മാധ്യമങ്ങളില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ പാല്‍ഘരില്‍ നടന്ന സംഭവം ഒരു തരത്തിലും വര്‍ഗീയ സംഭവമായിരുന്നില്ല എന്നാണ്‌ മഹാരാഷ്ട്ര പോലീസും സര്‍ക്കാരും ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ ആണ് നമ്മള്‍ താഴെ കാണുന്നത്. സന്യാസികളെ കൊന്ന ജനകൂട്ടം മുസ്ലിങ്ങലായിരുന്നു എന്നാണ് ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം. ഈ വാദം എത്രത്തോളം സത്യമാന്നെന്ന് നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഹിന്ദു സന്യാസിമാരെ തല്ലി കൊലപ്പെടുത്തി ..

(മുംബൈ) ..

ഗുരുവിന്റെ അന്തിമ സംസ്കാരത്തിനായി വ്യാഴാഴ്ച രാത്രി അദ്ദേഹത്തിന്‍റെ 3 ശിഷ്യന്മാർ പൽഘർ ജില്ലയിലെ കാസ പ്രദേശത്ത് കാറിൽ പോവുകയായിരുന്നു .. എല്ലാവരും 60 വയസ്സിന് മുകളിലുള്ളവർ ആയിരുന്നു .. വഴിമദ്ധ്യേ അവരുടെ കാർ കേടായി. ജിഹാദി ജനക്കൂട്ടം ഇതിനെ അവസരം ആയി കണ്ടു ആക്രമിക്കുകയായിരുന്നു. കള്ളൻമാർ എന്ന് പറഞ്ഞാണ് മർദ്ദിച്ചത്. ഏറ്റവും ലജ്ജാകരമായ കാര്യം ഇതെല്ലാം പോലീസിന് മുന്നിൽ സംഭവിച്ചു എന്നതാണ് ..

200 പേർ കൊലപാതകത്തിൽ പങ്കാളികളായി. ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തു ..എല്ലാ മാധ്യമങ്ങളും പതിവ് പോലെ നിശബ്ദമാണ് …”

ഇതേ പോലെ ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന പല പോസ്റ്റുകള്‍

സമാനമായി വാട്ട്സാപ്പില്‍ നടക്കുന്ന പ്രചരണം-

വസ്തുത അന്വേഷണം

കഴിഞ്ഞ വ്യഴാഴ്ച രാത്രിയിലാണ് പാല്‍ഘരില്‍ സംഭവം നടന്നത്. സംഭവം രാത്രി 10-11 മണിക്ക് ഇടയിലാണ് സംഭവിച്ചത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 70 വയസായ ചിക്നെ മഹാരാജ് കല്പവൃക്ഷഗിരി, 35 വയിസുല്ല സുഷില്‍ ഗിരി മഹാരാജും അവരുടെ 30 വയസ് പ്രായമുള്ള ഡ്രൈവര്‍ നിലേഷ് തേള്‍ഗടെ എന്നിവറെയാണ് ഗ്രാമസ്തര്‍ വണ്ടി തടഞ്ഞ ആക്രമിച്ച് ക്രൂരമായി മര്‍ദിച്ച് കൊന്നത്. സംഭവ സ്ഥലത്ത് എത്തിയ പോലീസിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പുറത്ത് വന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളില്‍ സന്യാസിയെ രക്ഷിക്കാന്‍ ബാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥനെ സ്വയം ജീവന്‍ രക്ഷിക്കാനായി ഓടി രക്ഷപെടുന്നത് കാണാം. സംഭവത്തിനെ തുടര്‍ന്ന്‍ മഹാരാഷ്ട്ര പോലീസ് 100ല്‍ അധികം പേരെ അറസ്റ്റ് ചെയ്തിരുന്നു.

സംഭവം നടന്നതിന്‍റെ മുന്ന്‍ ദിവസത്തിനെ ശേഷം അതായത് ഏപ്രില്‍ 19ആം തീയതി മഹാരാഷ്ട്ര സര്‍ക്കാര്‍ സംഭവത്തിനെ അന്വേഷിക്കാനായി ഉന്നത് തരത്തിലെ അന്വേഷണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച സംഭവത്തില്‍ സാധുകളെ രക്ഷിക്കാതെ ഓടി രക്ഷപെട്ട പോലീസ് ഉദ്യോഗസ്ഥരെ സസ്പെണ്ട് ചെയ്യുകയുണ്ടായി. കുട്ടികളെ തട്ടി കൊണ്ട് പോകുന്ന സംഘമാന്നെന്ന്‍ ആരോ അഭ്യൂഹങ്ങള്‍ പ്രച്ചരിപ്പിച്ചതിന്‍റെ പശ്ചാത്തലതിലാണ് സംഭവം ഉണ്ടായിരിക്കുന്നത് എന്ന് മഹാരാഷ്ട്ര അഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കുന്നു. സംഭവത്തില്‍ അന്വേഷണം തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം ചേര്‍ക്കുന്നു.

കൂടാതെ അദേഹം കേസില്‍ ഇത് വരെ അറസ്റ്റ് ആയ 101 പേരുടെ ലിസ്റ്റ് ട്വീട്ടറിലൂടെ പുറത്ത് വിട്ടു. ഈ ലിസ്റ്റില്‍ ഒരൊറ്റ മുസ്ലിം പേരിലില്ല.

നിഗമനം

മഹാരാഷ്ട്രയില്‍ പാല്‍ഘരില്‍ ഉണ്ടായ സംഭവം വര്‍ഗീയമായ സംഭവമല്ല എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിട്ടുണ്ട്. കുട്ടികളെ തട്ടികൊണ്ട് പോക്കുന്ന സംഘമാണെന്ന് അഭ്യൂഹങ്ങള്‍ വിശ്വസിച്ച ഗ്രാമസ്ഥര്‍ സന്യാസി മാരെയും അവരുടെ ഡ്രൈവറെയും കൊന്നത് എന്നും മഹാരാഷ്ട്ര അഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് സൂചിപ്പിക്കുന്നു. കൂടാതെ ഇത് വരെ അറസ്റ്റ് ആയ 101 പേരുടെ ലിസ്റ്റും അദേഹം പുറത്ത് വിട്ടു, ഇതില്‍ ഒരൊറ്റ മുസ്ലിം പേരിലില്ല. സംഭവത്തിന്‍റെ അന്വേഷണം തുടര്‍ന്ന്‍ കൊണ്ടിരിക്കുകയാണ്.

Avatar

Title:മഹാരാഷ്ട്രയിലെ സന്യാസി മാരുടെ ആള്‍കൂട്ടകൊലപാതകത്തിനെ വര്‍ഗീയമായി ചിത്രകരിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

Fact Check By: Mukundan K 

Result: False